കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്; തർക്കഭൂമി ട്രസ്റ്റിന്, മുസ്ലീങ്ങൾക്ക് പകരം ഭൂമി കണ്ടെത്തണം, ചരിത്ര വിധിയിലെ ഭാഗം ...

Google Oneindia Malayalam News

ദില്ലി: അയോധ്യയിൽ തർക്കഭൂമി ഹിന്ദുക്കൾക്ക് നൽകികൊണ്ടുള്ള ചിരിത്ര പരമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാൻ ട്രസ്റ്റ് രൂുപീകരിക്കണം. മൂന്ന് മാസത്തിനുള്ളിലി‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തണം ആരംഭിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ ബോർഡ് ഓഫ് ട്രസ്റ്റിയായി ഉൾപ്പെടുത്തണമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

അതേസമയം മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠേനയാണ് വിധി പ്രസ്താവിച്ചത്.

Ranjan Gogoi

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ക്ക് ആധികാരികതയുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് ഈ കണ്ടെത്തല്‍ മാത്രം പോരാ. പുരാതന യാത്രികരുടെ യാത്രാവിവരണങ്ങളെ കരുതലോടെ കണക്കിലെടുക്കണം. വിശ്വാസങ്ങളും ആചാരക്രമങ്ങളുമൊക്കെ കോടതിയുടെ പരിശോധനയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

നിര്‍മോഹി അഖാഡയുടെ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. നിര്‍മോഹി അഖാഡയ്ക്ക് നടത്തിപ്പിന്റെ ചുമതല മാത്രമാണുള്ളത്. അവർക്ക് പുരോഹിത വൃത്തിക്കുള്ള അവകാശമില്ലെന്ന് പറഞ്ഞ കോടതി, സുന്നി വഖഫ് ബോര്‍ഡിന്റെയും രാംലല്ല വിരാജ്മാന്റെയും ഹര്‍ജികളിലാണ് വിധി പറ‍ഞ്ഞത്. അതേസമയം തര്‍ക്കഭൂമി മൂന്നായി വിഭജിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി തള്ളുകയും ചെയ്തു.

English summary
Ayodhya Verdict: trust to be formed by Centre to handle the land and to identify the land for muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X