സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: സർദാർ അർജുന്‍ സിങ്, അഥവാ ഭഗത് സിങിന്റെ ധീരനായ മുത്തച്ഛന്‍
രാജ്യം സ്വാതന്ത്രിന്റെ 75-ാംവാർഷികം ആഘോഷിക്കുന്ന ഈ വേളയില്‍ വിസ്മൃതിയിലാണ്ടുപോയ സ്വാതന്ത്ര സമരസേനാനികളെ ഓർത്തെടുക്കുകയാണ് നാം. ഇന്ത്യ എക്കാലും അഭിമാനത്തോടെ ഓർക്കുന്ന ധീരനനായ സ്വാതന്ത്ര സമര സേനാനിയാണ് ഭാഗത് സിങ്. ഇന്നത്തെ പാകിസ്ഥാനിലെ ലിയാൽപൂർ എന്നറിയപ്പെട്ടിരുന്ന ഫൈസലാബാദ് ജില്ലയിൽ നിന്നുള്ള അറിയപ്പെടുന്ന കുടുംബത്തിലാണ് ഭഗത് സിങ് ജനിച്ച് വീണത്.
ഖൽസ സർദാർമാരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. ഭഗത് സിങ്ങ് മാത്രമല്ല, അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ മുതല്‍ നിരവധി സ്വാതന്ത്ര സമര സേനാനികളാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളത്. അധികം ആർക്കും അറിയാത്ത അവരുടെ. പ്രത്യേകിച്ച് ഭഗത് സിങിന്റെ മുത്തച്ഛന്‍ അർജുന്‍ സിങ് ജീവിതമാണ് ഇവിടെ കൂടുതലായും പരിചയപ്പെടുത്തുന്നത്.

മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിൽ പടിഞ്ഞാറ് പഠാൻമാർക്കും കിഴക്ക് അപകടകാരികളായ ഇംഗ്ലീഷുകാർക്കുമെതിരെ പോരാട് സിഖ് രാജ്യം വ്യാപിപ്പിക്കാൻ സഹായിച്ചവരില്‍ പ്രമുഖരാണ് ഖല്‍സ സർദാർമാർ. സിഖ് ഭരണാധികാരികളെ ജീവനും രക്തവും നൽകി സഹായിച്ചതിന് കുടുംബത്തിന് ഗണ്യമായ തോതില്‍ ഭൂമി പ്രതിഫലമായി ലഭിക്കുകയും ചെയ്തിരുന്നു.
ഭഗത് സിങ്ങിന്റെ മുത്തച്ഛൻ സർദാർ അർജുൻ സിംഗ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക പരിഷ്‌കരണങ്ങളോടും ശക്തമായ അനുഭാവം പുലർത്തിയ ആളായിരുന്നു. ബ്രിട്ടീഷുകാരെ ശക്തമായ എതിർത്ത അദ്ദേഹത്തില്‍ നിന്ന് കൂടിയാണ് ദേശീയത വികാരം ഭഗത് സിങിലേക്ക് എത്തിയതെന്ന് പറയാം. മുസ്ലീം കുടിയാന്മാരെ ഭൂമിയുടെ അവകാശം നേടിയെടുക്കാൻ സഹായിക്കുകയും പിന്നീട് മറ്റ് വൻകിട ഉടമകളിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷുകാരുമായി കരാറിൽ ഏർപ്പെട്ട് കൂടുതൽ ഭൂമി ലഭിക്കാനുള്ള വാഗ്ദാനം നിരസിക്കുകയും ചെയ്ത മുത്തച്ഛൻ ഫത്തേ സിങ്ങിന്റെ കഥകളും ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

1857-ൽ സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ പോരാട്ടത്തിന്റെ സമയത്താണ് ഫത്തേസിങ് ബ്രീട്ടീഷുകാരുടെ വാഗ്ദാനം നിരസിക്കുന്നത്. ഒരു തത്വമെന്ന നിലയിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിൽക്കണമെന്നാണ് ഗുരു ഗോവിന്ദ് സിങ് പഠിപ്പിച്ചതെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹം ബ്രീട്ടീഷുകാർക്കെതിരായ നിലപാട് സ്വീകരിച്ചത്. അർജുൻ സിംഗ് ഫത്തേസിങിന്റെ ഈ പാരമ്പര്യം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയും തന്റെ മൂന്ന് ആൺമക്കൾക്ക് സ്വാതന്ത്ര്യ സമരത്തിലും നവീകരണ പ്രസ്ഥാനങ്ങളിലും ചേരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ നൽകുകയും ചെയ്തു.
കർഷകത്തൊഴിലാളികളുമായി മികച്ച ബന്ധം പുലർത്തിയ വ്യക്തി കൂടിയായിരുന്നു അർജുന്‍ സിങ്. ദരിദ്രരായവർക്ക് അദ്ദേഹം സൗജന്യമായി വൈദ്യസഹായം നൽകുകയും ഭാര്യ ജയ് കൗറിനെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോട് നെറ്റി ചുളിച്ചിരുന്ന ഒരു കാലത്ത്, തന്റെ മൂത്ത മരുമകൾക്ക് (ഭഗത് സിംഗിന്റെ അമ്മ) 'വിദ്യാവതി' എന്ന പേര് അദ്ദേഹം നല്‍കുകയും ചെയ്തു. പെൺകുട്ടികളെ പഠിപ്പിക്കുക, ദരിദ്രർക്ക് കൈത്താങ്ങ് നൽകുക തുടങ്ങിയ ഗ്രാമീണരെ സഹായിക്കുന്നതിന് വിവിധ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം മരുമകളെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം തന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് 22 ഓളം അനാഥ കുട്ടികളെ വളർത്തുന്നതിന് മുന്‍കൈ എടുത്തു, അവരിൽ ഭൂരിഭാഗവും പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.

തന്റെ രണ്ട് പേരക്കുട്ടികളായ ജഗത് സിങ്ങിന്റെയും ഭഗത് സിംഗിന്റെയും ചരട് കെട്ട് ചടങ്ങിൽ അർജുൻ സിംഗ് പറഞ്ഞത് "ഞാൻ അവരെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായി സമർപ്പിക്കുന്നു." എന്നായിരുന്നു. തന്റെ 80-വയസ്സിലും അദ്ദേഹം വളരെ ശക്തമായ നിലയില്‍ തന്നെ സ്വാതന്ത്ര സമര പോരാട്ടത്തിനൊപ്പം നിന്നു. ലാഹോർ ഗൂഢാലോചന കേസിന്റെ നടപടികളിൽ അതീവ താല്പര്യം കാണിക്കുമായിരുന്നു. അടിമുടി ദേശീയത നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. സഹോദരന്മാർ ഉന്നതമായ സർക്കാർ ജോലിക്കാരായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ സർദാർ അർജുൻ സിംഗ് മറ്റൊരു വഴിയായിരുന്നു തിരഞ്ഞെടുത്തത്, അത് അനിവാര്യമായും ദാരിദ്ര്യത്തിലേക്കും അവ്യക്തതയിലേക്കും നയിക്കുന്നതായിരുന്നു.

സർദാർ ഭഗത് സിംഗിന്റെ മുത്തശ്ശി ജയ്‌കൗർ ഒരു ഹിന്ദു കുടുംബത്തിലെ ഒരു സാധാരണ സ്ത്രീയായിരുന്നു. എന്നാല്‍ ധീരയായ ഒരു സ്ത്രീയായിരുന്നു അവർ. ദേശീയവാദികളിൽ ഒരാളായ സൂഫി അംബാ പ്രസാദ് അർജുന്‍ സിങ്ങിന്റെ വീട്ടില്‍ ഒളിവിള്‍ കഴിയവെ അദ്ദേഹത്തെ പിടികൂടാന്‍ പൊലീസ് എത്തി. എന്നാൽ ജയ്കൌർ തന്ത്രപരമായ ഒരു നീക്കത്തിലൂടെ സൂഫി അംബാ പ്രസാദിനെ പൊലീസില്‍ നിന്നും രക്ഷിച്ചു.
അർജുന്‍ സിങ്ങിന്റെ മൂന്ന് ആണ്‍മക്കളായ കിഷൻ സിംഗ് (ഭഗത് സിംഗിന്റെ പിതാവ്), അജിത് സിംഗ്, സ്വർണ്ണ സിംഗ് എന്നിവരെല്ലാം ദേശീയതയ്ക്കും അഖണ്ഡതയ്ക്കും പേരുകേട്ടവരാണ്. മൂന്ന് സഹോദരന്മാരും രാജ്യത്തോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന് പഞ്ചാബിലുടനീളം അറിയപ്പെടുന്നു. ജയിൽവാസം, നാടുകടത്തൽ, ദാരിദ്ര്യം എന്നിവയുടെ ഏറ്റവും കഠിനമായ പരീക്ഷണ അവർ ജീവിതത്തിലുടനീളം നേരിട്ടത്.

ഭഗത് സിങ്ങിന് കൂടുതല്‍ പ്രചോദനമായത് അദ്ദേഹത്തിന്റെ അമ്മാവൻ അജിത് സിംഗ് ആയിരുന്നു, മറ്റ് മുൻനിര സ്വാതന്ത്ര്യ സമര സേനാനികളായ സൂഫി അംബാപ്രസാദ്, ലാലാ ഹർദയാൽ, ലാലാ ലജ്പത് റായ് എന്നിവരുമായി സഹകരിച്ച്, അന്യായ നികുതികൾക്കെതിരായ കർഷക പ്രസ്ഥാനം, പ്രചോദനാത്മകമായ സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിയ നിരവധി സംരംഭങ്ങൾക്ക് അജിത് സിംഗ് നേതൃത്വം നല്‍കിയിരുന്നു. വളരെ സമ്പന്നനായിരുന്നെങ്കിലും, അജിത് സിംഗ് ജീവിതത്തിന്റെസുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് രാഷ്ട്ര വിമോചനത്തിനായി പഞ്ചാബിനെ സംഘടിപ്പിക്കാൻ തുടങ്ങി. ഈ സമയത്ത്, അതായത്, ഏകദേശം 1904 ലും 1905 ലും, ബംഗാൾ വിഭജനം ദൈവദത്തമായി വന്നു. കഴ്‌സൺ പ്രഭുവിന്റെ ഈ പ്രവൃത്തിയെച്ചൊല്ലി ബംഗാളിൽ നടന്ന അക്രമാസക്തവും തുടരുന്നതുമായ പ്രക്ഷോഭം പഞ്ചാബിലും പ്രതിധ്വനിച്ചു, അവിടെ ലാലാ ലജ്പത് റായ്, സർദാർ അജിത് സിംഗ്, സൂഫി അംബാ പ്രസാദ്, അജിത് സിങ്ങ് തുടങ്ങിയവരായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.

ഈ പ്രക്ഷോഭത്തിൽ സർദാർ ഭഗത് സിങ്ങിന്റെ സഹോദരന്മാരിൽ മൂത്തവനും പിതാവുമായ സർദാർ കിഷൻ സിങ്ങും ഇളയവനായ സവർൺ സിംഗുമെല്ലാം പങ്ക് വഹിച്ചിരുന്നു. സർദാർ കിഷൻ സിംഗ് പ്രത്യക്ഷത്തില്‍ തിളങ്ങിയില്ലെങ്കിലും, രാജ്യത്തിന്റെ പുനരുജ്ജീവനത്തിനായുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ കൂടുതൽ ദൃഢമായിരുന്നു. ഭഗത് സിംഗിന്റെ അച്ഛനും അമ്മാവന്മാരും മുത്തച്ഛന്റെ സമ്മതത്തോടെ ദേശീയ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുകയും ചെയ്തു.
ഡി എ വി സ്കൂൾ, ലാഹോറിലായിരുന്നു ഭഗ്ത് സിങ്ങിന്റെ വിദ്യാഭ്യാസം. പതിനാലാം വയസ്സില്‍ തന്നെ രാജ്യസേവനത്തോടുള്ള ഭഗത് സിങ്ങിന്റെ ആവേശം പഞ്ചാബിലെ ചില വിപ്ലവ സംഘടനകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി. പോലീസിന്റെ നിരീക്ഷണം ഒഴിവാക്കാൻ, ഒരു പുതിയ പ്രവർത്തന മേഖല കണ്ടെത്തുന്നതിന് വേണ്ടിയാണ് ഭഗത് സിംഗ് പഞ്ചാബ് വിട്ട് കാൺപോറിലേക്ക് പോവുന്നത്. ഇവിടെ അദ്ദേഹം എസ്ജെ ഗണേഷ് ശങ്കർ എന്ന വിദ്യാർത്ഥിയുമായി ബന്ധപ്പെടുകയും ഇരുവരും ജീവിതകാലം മുഴുവൻ സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു, അന്നുമുതൽ അദ്ദേഹം ഇന്ത്യയിലെ സുസംഘടിതമായ ഒരു വിപ്ലവ പാർട്ടിയുടെ ഭാഗമായിത്തീർന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു കഥയുടെ ഭാഗമായിരുന്നു.












Click it and Unblock the Notifications