Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ്;പ്രതിഭാഗത്തിനെതിരെ കോടതി,വിചാരണ വൈകിപ്പിക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നു

ദില്ലി; ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി സിബിഐ പ്രത്യേക കോടതി. കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള മനപ്പൂർവ്വമായ ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് സ്‌പെഷ്യൽ ജഡ്ജി എസ് കെ യാദവ് കുറ്റപ്പെടുത്തി. രണ്ട് തവണ സമയം അനുവദിച്ചിട്ടും പ്രതിഭാഗം തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.

രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കുന്നതിന് ഓഗസ്റ്റ് 31 വരെ സമയം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം ജഡ്ജി നിരസിച്ചു. വ്യാഴാഴ്ചക്കുള്ളിൽ വാദങ്ങൾ എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 21 മുതൽ 24 വരെയായിരുന്നു വാദങ്ങൾ എഴുതി നൽകാൻ പ്രതിഭാഗത്തിന് കോടതി സമയം അനുവദിച്ചിരുന്നത്.

1598469433

Recommended Video

cmsvideo
    ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

    സിബിഐ ഇതിനകം 400 പേജുള്ള രേഖാമൂലമുള്ള വാദങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ വിധി സപ്റ്റംബറിൽ വിധി പറയണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. വിധി തയ്യാറാക്കുന്നതിന് നിരവധി ഡോക്യുമെന്റുകൾ പരിഗണിക്കേണ്ടതുണ്ട്. അതിന് തന്നെവളരെയധികം സമയം ആവശ്യമാണ്. വീണ്ടും വീണ്ടും പ്രതിഭാഗം സമയം തേടുന്നത് നടപടികൾ വൈകിപ്പിക്കാനാണെന്ന് കാണിക്കുന്നതെന്നും കോടതി പറഞ്ഞു.

    ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, രാജസ്ഥാൻ മുൻ ഗവർണർ കല്യാൺ സിങ്, ഉമ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികൾ.1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തകര്‍ത്തത്. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റം.

    നേരത്തേ കേസിൽ ആഗസ്റ്റ് 31 ന് വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേസ് കേള്‍ക്കുന്ന സിബിഐ പ്രത്യേക ജഡ്ജ് സുരേന്ദ്ര കുമാര്‍ യാദവ് കേസ് അവസാനിപ്പിച്ച് അവസാധ വിധി പറയുന്ന സമയം നീട്ടിനല്‍കാന്‍ സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടർന്ന് സപ്റ്റംബർ 30 വരെ കോടതി സമയം നീട്ടി നൽകുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+