മധ്യത്തില്‍ രാഹുല്‍; ഇരുപുറവും പാര്‍ട്ടി തലവന്മാരുടെ പോര്; അതിര്‍ത്തി സംഘര്‍ഷം മഹാരാഷ്ട്രയിലേക്ക്
മുംബൈ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയ എന്‍സിപി നേതാവ് ശരദ് പവാറിന് മറുപടിയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറത്ത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്നും എന്നാല്‍ അതിന്റെ അര്‍ത്ഥം സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തരുതെന്ന് അല്ലായെന്നും കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു.

സഖ്യസര്‍ക്കാര്‍
മഹാരാഷ്ട്ര സഖ്യസര്‍ക്കാരിലെ ഇരു കക്ഷികളാണ് എന്‍സിപിയും കോണ്‍ഗ്രസും. ഇതിനകം തന്നെ സഖ്യത്തില്‍ ചില വിള്ളലുകള്‍ ഉടലെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലായെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. അതിനിടെ നേതാക്കള്‍ തമ്മില്‍ പരസ്പരം രംഗത്തെത്തുന്നത്.

ശരദ് പവാര്‍
രാജ്യസുരക്ഷയെ രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയോടുള്ള ശരദ്പവാറിന്റെ പരാമര്‍ശം. 1962 ലെ യുദ്ധത്തിന് ശേഷം 45000 സ്ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തെന്ന കാര്യം മറക്കരുതെന്നും ശരദ് പവാര്‍ രാഹുലിനെ ഓര്‍മ്മിപ്പിച്ചു.

രാഹുലിനെതിരെ
ഗല്‍വാന്‍ താഴ്വരയില് നടന്ന സംഭവങ്ങള്‍ പ്രതിരോധ മന്ത്രിയുടെ പരാജയമാണെന്ന തരത്തില്‍ വിലിരുത്താറായിട്ടില്ല. സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടി വിഷയമാണിത്. പ്രകോപനപരമായി പെരുമാറിയത് ചൈനയാമെന്നും സത്താറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ശരദ് പവാര്‍ പറഞ്ഞു.
Recommended Video

രാഷ്ട്രീയമല്ലെന്ന് കോണ്‍ഗ്രസ്
ഇതില്‍ ശരദ് പവാറിന് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലാസേഹേബ് തോറോത്ത്. ഇതോടെ സംഭവം ചേരി തിരിഞ്ഞ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. രാഹുലിന്റെ ചോദ്യങ്ങള്‍ ജനങ്ങളുടെ ആശങ്കയാണെന്നും അവരുടെ മനസിലെ ചോദ്യങ്ങള്‍ ആണെന്നും തോറോത്ത് തിരിച്ചടിച്ചു.

രാഹുലിന്റെ ഉത്തരവാദിത്തം
അതിര്‍ത്തി സുരക്ഷയെ സംബന്ധിച്ച് രാഹുല്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ രാഷ്ട്രീയമല്ല. അത് ജനങ്ങള്‍ നല്കിയ ഉത്തരവാദിത്തമാണ്. 1962 ല്‍ എന്ത് സംഭവിച്ചുവെന്നത് ഇന്നത്തെ സംഭവങ്ങളുമായി താരതമ്യപ്പെടുത്താന്‍ പാടില്ല. 45 വര്‍ഷത്തിനിടയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഒരു സൈനികന് പോലും കൊല്ലപ്പെട്ടിട്ടില്ല. എന്നാല്‍ ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് നമ്മുടെ 30 സൈനികര്‍ കൊല്ലപ്പെട്ടു. തോറോത്ത് മറുപടി നല്കി.

അതിര്‍ത്തി സംഘര്‍ഷം
ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ആരും കടന്ന് കയറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോള്‍ മരിച്ചുവീണ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് നുഴഞ്ഞുകയറുന്ന സൈനികരായി മാറുന്നു. ഈ വാദം കോണ്‍ഗ്രസിനെ പോലെ ശരദ് പവാറിനേയും ദുഃഖിപ്പിക്കുന്നതായിരിക്കുമെന്നും ബാലാസാഹേബ് തോറോത്ത് പറഞ്ഞു.

മോദിയുടെ മൗനം
രാജ്യത്തിന്റെ പൊതുതാല്പര്യം കണക്കിലെടുത്താണ് രാഹുല്‍ഗാന്ധി തന്റെ ആശങ്ക പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി മന്‍കി ബാത്ത് പരിപാടിയില്‍ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഒരുവാക്ക് പോലും മിണ്ടിയിട്ടില്ലല്ലോയെന്നും ഇത് മൗനം പാലിക്കാനുള്ള സമയമല്ല. കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങളെ ബിജെപി രാഷ്ട്രീയമായി കാണേണ്ടതില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യമാണെങ്കില്‍ രാഹുലും കോണ്‍ഗ്രസും ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്നും തോറോത്ത് വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications