ദില്ലിയിലെ ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് നീക്കി, പ്രതിഷേധം ഫലം കണ്ടു
ദില്ലി: ജിബി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം മാറ്റിയത്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഉത്തരവ് തങ്ങള്‍ അറിയാതെയുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കടുത്ത പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. സര്‍ക്കുലറിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനും ഉണ്ടായിരുന്നു. നഴ്‌സുമാര്‍ അടക്കം ഇത് നടപ്പാക്കാനാവില്ലെന്ന് തുറന്നടിച്ചിരുന്നു. ആരോടും ചോദിക്കുക പോലും ചെയ്യാതെയാണ് നഴ്‌സിംഗ് സൂപ്രണ്ട് ഈ ഉത്തരവ് ഇറക്കിയതെന്നായിരുന്നു പരാതി.

ആശുപത്രിയില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ സംസാരിക്കാന്‍ പാടൂ എന്നായിരുന്നു നിര്‍ദേശം. ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം പറയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗികളോടും മലയാളം അറിയാത്ത സഹപ്രവര്‍ത്തകരോടും സംസാരിക്കുന്നത് ഇംഗ്ലീഷിലും ഹിന്ദിയിലുമാണെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കിയിരുന്നു. ശശി തരൂരും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതിനെ ചോദ്യം ചെയ്തിരുന്നു.
Recommended Video
നേരത്തെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ദില്ലി സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ തന്നെയാണ് മലയാളമെന്നും, ഈ വിവേചനം നിര്‍ത്തണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. റൈറ്റ് ടു സ്പീക്ക് മലയാളം എന്ന പേരിലായിരുന്നു ഹാഷ്ടാഗ് ക്യാമ്പയിന്‍ നടന്നത്. അതേസമയം മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിന് വിരോധമുണ്ടെന്നും, ഈ നീക്കം വന്നത് അങ്ങനെയാണെന്നും നഴ്‌സുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
ജോലിയില്‍ ദക്ഷിണേന്ത്യന്‍-ഉത്തരേന്ത്യന്‍ വിവേചനം ഉണ്ടെന്നും, എന്നാല്‍ ഭാഷ വിലക്കുന്ന നടപടിയിലേക്ക് ആദ്യമായിട്ടാണ് വന്നതെന്നും നഴ്‌സുമാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ മാത്രമാണ് കൊവിഡ് ഡ്യൂട്ടിക്ക് ഇടാറുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരില്‍ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്‌സുമാര്‍ വ്യക്തമാക്കി. അതേസമയം പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അവരുടെപ്രാദേശിക ഭാഷയിലാണ് ആശുപത്രിയില്‍ സംസാരിക്കുന്നതെന്നും നഴ്‌സുമാര്‍ പറഞ്ഞു.
'അതുല്യ' സൗന്ദര്യം; തെന്നിന്ത്യൻ നായികയുടെ ഗ്ലാമറസ് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications