കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി വിലക്കിയിട്ടും ഇന്ത്യാസ് ഡോട്ടര്‍ ഒരു ഗ്രാമം മുഴുവന്‍ കണ്ടു

  • By Aiswarya
Google Oneindia Malayalam News

ആഗ്ര: കോടതി വിലക്കിയിട്ടും ഇന്ത്യാസ് ഡോട്ടര്‍ ഒരു ഗ്രാമം മുഴുവന്‍ കണ്ടു. ആഗ്രയിലെ രൂപ്ദന്‍ ഗ്രാമത്തിലാണ് ഇന്ത്യാസ് ഡോട്ടര്‍ പ്രദര്‍ശിപ്പിച്ചത്. അന്തര്‍ദേശീയ വനിതാ ദിനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കേതന്‍ ദിക്ഷിതാണ് ഇന്ത്യാസ് ഡോട്ടര്‍ പ്രദര്‍ശിപ്പിക്കാന്‍ നേതൃത്വം നല്കിയത്.

ബിബിസി സംപ്രേക്ഷണം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് കോടതി നിരോധിച്ചിരിക്കുന്നതിനിടെയാണ് കേതന്‍ ദിക്ഷിത് ആഗ്രയില്‍ പ്രദര്‍ശിപ്പിച്ചത്.

indiasdaughter.

59 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഏകദേശം 70 ഓളം ഗ്രാമവാസികളാണ് കണ്ടത്. എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന്രൂപ്ദന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഹര്‍ണം സിങ് പറഞ്ഞു. നിരോധിച്ച ഡോക്യുമെന്ററി ആരു തന്നെ പ്രദര്‍ശിപ്പിച്ചാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രൂപ്ദന്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇരുകൈയോടെ ഡോക്യുമെന്ററി സ്വീകരിച്ചു മാത്രമല്ല എന്തിനാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കേണ്ട കാര്യമില്ലെന്നു ഗ്രാമവാസിയായ രജ്‌വീര്‍ സിങ്ങ് പറഞ്ഞു

English summary
To protest the ban imposed on the screening of 'India's Daughter', the documentary was screened at a village in Agra ditsrict on Sunday, International Women's Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X