സ്വവര്‍ഗ വിവാഹം: എതിര്‍ത്ത് ബാര്‍ കൗണ്‍സിലിന്റെ പ്രമേയം; 'തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ്'
ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് ബാര്‍ കൗണ്‍സിലും. പാര്‍ലമെന്റ് ആണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് തങ്ങളുടെ അഭിപ്രായം എന്ന് ബാര്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കണം എന്ന ആവശ്യത്തെ എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ വാദമാണ് ബാര്‍ കൗണ്‍സിലും മുന്നോട്ടുവെക്കുന്നത്.
ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ എന്നും വിശ്വാസങ്ങള്‍ക്ക് ഇവിടെ ബലമുണ്ട് എന്നുമാണ് ബാര്‍ കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും രാജ്യത്തെ ഭാവി തലമുറയെ ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വിഷയം നിയമനിര്‍മാണ സഭയുടെ പരിഗണനയ്ക്ക് വിടുന്നതാണ് ഉചിതം.

രാജ്യത്തിന്റെ സാമൂഹിക-മത ഘടന കണക്കിലെടുക്കുമ്പോള്‍ സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിന് വിരുദ്ധമാണ്. ഇത്തരം തീരുമാനങ്ങള്‍ നിയമനിര്‍മ്മാണത്തിന്റെ വിഷയമാണെന്നും കോടതികള്‍ തീരുമാനിക്കേണ്ടതില്ലെന്നും ബിസിഐ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. ബാര്‍ കൗണ്‍സിലുകളുടെ എല്ലാ സംസ്ഥാന പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പ്രമേയം തയ്യാറാക്കിയത്.
സ്വവര്‍ഗ വിവാഹത്തിന് ഭരണഘടനാപരമായ സാധുത ആവശ്യപ്പെട്ട് നിരവധി സ്വവര്‍ഗ ദമ്പതികളും സര്‍ക്കാരിതര സംഘടനകളും നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തുടരുക. സ്വവര്‍ഗ വിവാഹത്തെ രാജ്യത്തെ എല്ലാ മതങ്ങളും എതിര്‍ക്കുന്നുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്ക്കൂ
നേരത്തെ, തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും രണ്ട് ജഡ്ജിമാരില്ലാത്തതിനാല്‍ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഭിപ്രായം തേടി കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജെന്‍ഡര്‍ എന്നത് ലിംഗാടിസ്ഥാനത്തിലുളള ആശയമല്ലെന്ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.
വ്യക്തി വിവാഹ നിയമങ്ങളില്‍ നിന്ന് മാറി സ്പെഷ്യല്‍ മാരേജ് ആക്ടിലാണ് കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications