ജെയ്‌ഷെ നേതാവിനെ വധിക്കുന്നവര്‍ക്ക് ഒരുകോടി രൂപ ശിവസേനയുടെ വാഗ്ദാനം
ഫരീദാബാദ്: ഒരിയ്ക്കല്‍ ഇന്ത്യ പിടികൂടി തടവിലിട്ട തീവ്രവാദി മൗലാന മസൂദ് അസ്ഹറിന്റെ തലയ്ക്ക് ശിവസേന ഒരു കോടി രൂപ പ്രഖ്യാപിച്ചു. പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജെയ്‌ഷെ മുഹമ്മദിന്റെ മേധാവിയാണ് മൗലാന മസൂദ് അസ്ഹര്‍. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയ്ക്ക് സ്വതന്ത്രനാക്കേണ്ടി വന്ന തീവ്രവാദിയാണ് ഇയാള്‍.
ഇയാളെ പിടികൂടി വധിക്കുന്നവര്‍ക്ക് ശിവസേന വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു കോടി രൂപയാണ്. ശിവസേന പഞ്ചാബ് യൂണിറ്റാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താന് ശക്തമായ മറുപടി നല്‍കുമെന്നും ശിവസേന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്രവാദികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ജെയ്‌ഷെ മുഹമ്മദിന്റെ ഓഫീസ് സീല്‍ വെക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ സ്വതന്ത്രനാക്കേണ്ടി വന്ന ഭീകരരില്‍ ഒരാളായിരുന്നു മൗലാന മസൂദ് അസര്‍.
1999 ല്‍ ആണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവിയ്ക്കുന്നത്. നേപ്പാളില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തീവ്രവദികള്‍ റാഞ്ചുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. മുംബൈ ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications