കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ തിരഞ്ഞടുപ്പ് സംഘര്‍ഷം; ഉത്തരവാദി അമിത് ഷാ എന്ന് മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കേന്ദ്രസേനയുടെ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് ഒരാളും കൊല്ലപ്പെട്ടു. കൂച് ബെഹാര്‍ ജില്ലയില്‍ സിതല്‍കുചി മണ്ഡലത്തിലാണ് വ്യാപക സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത കുറ്റപ്പെടുത്തി. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്.

m

സംഭവങ്ങളുടെ എല്ലാം ഉത്തരവാദിത്തം അമിത് ഷാക്കാണ്. അക്രമങ്ങളുടെ ഗൂഢാലോചന നടത്തിയത് അമിത് ഷായാണ്. ഞാന്‍ കേന്ദ്ര സേനയെ കുറ്റപ്പെടുത്തില്ലെന്നും അവര്‍ അമിത് ഷായുടെ ഉത്തരവിന് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മമത പറഞ്ഞു. കേന്ദ്ര സേന നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അമിത് ഷാ രാജിവെക്കണമെന്നും മമത ആവശ്യപ്പെട്ടു. സംഘര്‍ഷം നടന്ന സ്ഥലവും കൊല്ലപ്പെട്ടവരുടെ വീടും മമത ഞായറാഴ്ച സന്ദര്‍ശിക്കും. ഇന്ന് 44 മണ്ഡലങ്ങളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്.

മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍

ഹമീദുല്‍ ഹഖ്, ഹമീഉല്‍ ഹഖ്, മനീറുല്‍ ഹഖ്, നൂര്‍ ആലം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നവരെയാണ് വെടിവച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. പരാജയപ്പെടുമെന്ന് ബിജെപി ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും അവര്‍ കൊലപ്പെടുത്തുന്നത് എന്നും മമത ബാനര്‍ജി പറഞ്ഞു. ഗ്രാമീണര്‍ അക്രമിച്ചതിനെ തുടര്‍ന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവച്ചതെന്ന് ജില്ലാ പോലീസ് ഓഫീസര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമം നടന്നു. ഗത്യന്തരമില്ലാതെയാണ് വെടിവച്ചതെന്നും പോലീസ് പറയുന്നു.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടുംമൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

English summary
Bengal CISF Firing; Mamata Banerjee says Amit Shah Responsible for all Poll Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X