കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊന്നും നോക്കില്ല ഞാന്‍, സിപിഎമ്മിന്റെ അഴിമതി എണ്ണയെണ്ണി പുറത്തുപറയും: മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: സര്‍ക്കാര്‍ സ്‌കൂള്‍ നിയമന അഴിമതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ പേര് ഉള്‍പ്പെട്ടിരിക്കെ സിപിഎമ്മിനോട് പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎമ്മിന്റെ ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകള്‍ പുറത്തുകൊണ്ടുവരുമെന്നാണ് മമതയുടെ ഭീഷണി.

രാഷ്ട്രീയ മരാദ്യ കാണിച്ചതുകൊണ്ടുമാത്രമാണ് ഇതുവരെ താന്‍ ഒന്നും പറയാതിരുന്നതെന്നും ഇനി തുറന്നുപറയുമെന്നുമാണ് മമത പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ജോലി കിട്ടാന്‍ സിപിഎം എഴുതിക്കൊടുത്ത ഒരു വെള്ള പേപ്പര്‍ മാത്രം മതിയായിരുന്ന കാലമുണ്ടായിരുന്നെന്ന് മമത പറഞ്ഞു. സിപിഎം നടത്തിയ എല്ലാ അഴിമതികളും ഒന്നൊഴിയാതെ താന്‍ വെളിപ്പെടുത്തുമെന്നും മമത പറഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരെ അഴിമതി ആരോപണം വന്നതോടെ സിപിഎം തൃണമൂലിനെതിരെ തിരിഞ്ഞിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്. അഴിമതി ആരോപണം സിപിഎം തൃണമൂലിനെതിരെ രാഷ്ട്രീയായുധമാക്കുമെന്ന ഭയമുള്ളതുകൊണ്ടു തന്നെ മമത സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു.

mamata banerjee

ജംഗല്‍ മഹലിലെ ജാര്‍ഗ്രമില്‍ തൃണമൂല്‍ റാലിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു സിപിഎമ്മിനെതിരെ മമത ഭീഷണി മുഴക്കിയത്. 'ബംഗാള്‍ രാഷ്ട്രീയത്തില്‍ രണ്ട് സഹോദരന്‍മാര്‍ ഉണ്ടെന്നും ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അതറിയാമെന്നും മമത പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് മമത ആരോപിക്കുന്നത്. സിപിഎമ്മും ബിജെപിയും വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുവെന്നും മമത പറയുന്നു.

ദില്‍ഷാ ഡു യൂ ലൗ മി, യെസ് ഓര്‍ നോ? ബിഗ് ബോസ് വീട്ടില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചോദ്യംദില്‍ഷാ ഡു യൂ ലൗ മി, യെസ് ഓര്‍ നോ? ബിഗ് ബോസ് വീട്ടില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചോദ്യം

തൃണമൂലിലെ രണ്ട് നേതാക്കളാണ് സ്‌കൂള്‍ നിയമന അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രദേഷ് അധികാരിയുടെ പേരും അഴിമതിയുമായി ബന്ധരൃപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 2014- 2021 കാലയളവില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. അഴിമതി പുറത്തുവന്നതോടെ സിപിഎമ്മും ബിജെപിയും തൃണമൂലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Astrology: ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കുക; അടുപ്പമുള്ളവര്‍ വരെ നിങ്ങളെ പറ്റിച്ചേക്കാംAstrology: ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കുക; അടുപ്പമുള്ളവര്‍ വരെ നിങ്ങളെ പറ്റിച്ചേക്കാം

ബംഗാളില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് തമമൂല്‍ നേതാക്കള്‍ക്ക് മേലുള്ള അഴിമതി ആരോപണം വീണ് കിട്ടിയ അവസരമാണ്. ബംഗാളില്‍ ഇടം കണ്ടെത്താന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടെത്തിയിരുന്നെങ്കിലും തൃണമൂലിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.അതുകൊണ്ടുതന്നെ അഴിമതി ആരോപണം ചര്‍ച്ചയില്‍ നിര്‍ത്തി തൃണമൂലിനെതിരെ നീക്കം നടത്താനാണ് ബിജെപിയുടെ നിലവിലെ നീക്കം.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

മന്ത്രി കൂടിയായ പാര്‍ത്ഥ ചാറ്റര്‍ജിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിബിഐ ആയിരിക്കും ചോദ്യം ചെയ്യുക. പാര്‍ത്ഥയെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണം നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്‌കൂള്‍ നിയമന അഴിമതി നടക്കുന്ന സമയത്ത് പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭാസ മന്ത്രിയായിരുന്നു.

English summary
Bengal CM Mamata Banerjee against CPIM, says corruption of the CPIM will be exposed soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X