അമിത് ഷായ്ക്ക് സദ്യയൊരുക്കിയ കുടുംബം തൃണമൂലില്‍ ചേര്‍ന്നു! തട്ടിക്കൊണ്ടുപോയതെന്ന് ബിജെപി!

  • By: Afeef
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് വിരുന്നൊരുക്കിയ കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നക്‌സല്‍ ബാരിയില്‍ താമസിക്കുന്ന ദളിത് ദമ്പതിമാരാണ് അമിത് ഷായെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് വിരുന്നൊരുക്കിയത്. ദളിത് ദമ്പതിമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന അമിത് ഷായുടെ ചിത്രം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

ദേശീയ മാധ്യമങ്ങളും, ബിജെപി അനുഭാവികളും ഈ സംഭവം ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ ചിത്രം പുറത്തെത്തി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ഇതേ കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമിത് ഷാ ബംഗാളിലെത്തിയത്. തുടര്‍ന്ന് ദേശീയ പ്രസിഡന്റിനെ സ്വീകരിച്ച കുടുംബം തൃണമൂലില്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായിരിക്കുകയാണ്.

നക്‌സല്‍ ബാരിയില്‍...

നക്‌സല്‍ ബാരിയില്‍...

നക്‌സല്‍ ബാരിയിലെ ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങിലാണ് രാജു, ഗീത മഹാലി ദമ്പതിമാര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. പ്രാദേശിക തൃണമൂല്‍ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

ദമ്പതിമാരെ കാണാതായി...

ദമ്പതിമാരെ കാണാതായി...

അതേസമയം, ദളിത് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാക്കളും ആരോപിക്കുന്നുണ്ട്.

പരാതി സ്വീകരിച്ചില്ല...

പരാതി സ്വീകരിച്ചില്ല...

ദമ്പതിമാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും, തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്നും പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചു. അതേസമയം, ദമ്പതികളെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

സ്വന്തം ഇഷ്ടപ്രകാരം...

സ്വന്തം ഇഷ്ടപ്രകാരം...

നക്‌സല്‍ബാരിയിലെ ദമ്പതിമാരായ രാജുവും മാഹിലയും അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

English summary
bengal couple who hosted amit shah joins trinamool.
Please Wait while comments are loading...