Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ഗവര്‍ണറുടെ പ്രസംഗം തടഞ്ഞ് ബിജെപി, മതിയാക്കി മടങ്ങി

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയുടെ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ നാടകീയ രംഗങ്ങള്‍. ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. വാക്കുകള്‍ തുടരാനാകാതെ ഗവര്‍ണര്‍ പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയി. പ്രസംഗം പൂര്‍ത്തിയാക്കാന്‍ ഗവര്‍ണറെ അനുവദിക്കരുത് എന്ന് ബിജെപി അംഗങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണറും തൃണമൂല്‍ കോണ്‍ഗ്രസും കൊമ്പ് കോര്‍ക്കുന്നത് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രസംഗം ബിജെപി തടസപ്പെടുത്തിയിരിക്കുന്നത്.

p

10 മിനുട്ടില്‍ താഴെ മാത്രമേ അദ്ദേഹത്തിന് പ്രസംഗിക്കാന്‍ സാധിച്ചുള്ളൂ. ബഹളം ശക്തമായതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി മടങ്ങിയ ഗവര്‍ണറെ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി അനുഗമിച്ചു. സഭ വീണ്ടും സമ്മേളിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ സംഘര്‍മാണ് ബിജെപി അംഗങ്ങള്‍ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഉന്നയിച്ചത്. നിരവധി സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും വീടുകള്‍ തകര്‍ക്കുകയും കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്ത അക്രമം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംഭവം പരിശോധിച്ച് വരികയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും ഇന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഘര്‍ഷത്തിന് മറവില്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയെന്നാണ് ആരോപണം. സ്ത്രീകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെയാണ് നിയമസഭയിലെ ബിജെപി പ്രതിഷേധം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഭരണകക്ഷിയായ തൃണമൂല്‍ മാസങ്ങളായി ഉയര്‍ത്തുന്നത്. പല വിഷയങ്ങളിലും ഗവര്‍ണക്കെതിരെ നേരിട്ടുള്ള കടന്നാക്രമണം നടത്തിയിരുന്നു മമത. ഏറ്റവും ഒടുവില്‍ കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചും മമത ഗവര്‍ണറെ കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണറെ മടക്കി വിളിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സഭയില്‍ ബിജെപിയുടെ പ്രതിഷേധം ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്നത്. രാഷ്ട്രീയ സംഘര്‍ഷ വിവാദത്തിന് ദേശീയതലത്തില്‍ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സഭയിലെ തന്ത്രങ്ങള്‍ മെനഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ പ്രസംഗത്തില്‍ രാഷ്ട്രീയ അക്രമം സംബന്ധിച്ച് പരാമര്‍ശമില്ലാത്തതിനാലാണ് പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

ബെഡ് റൂമിലെ ചൂടന്‍ ചിത്രങ്ങളുമായി സൃഷ്ടി ദാംഗെ; പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+