Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് കേരള സ്റ്റോറി ബംഗാളില്‍ റിലീസ് ചെയ്യാന്‍ പാടില്ല; മമത സര്‍ക്കാരിനെതിരെ സുപ്രീം കോടതി

ദില്ലി: കേരള സ്‌റ്റോറിക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി. എന്തുകൊണ്ട് കേരള സ്‌റ്റോറി ബംഗാളില്‍ റിലീസ് ചെയ്തു കൂടാ എന്ന് കോടതി ചോദിച്ചു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യം കൂടിയാണ്. രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ എല്ലാം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

രൂക്ഷമായിട്ടാണ് കോടതി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല പശ്ചിമ ബംഗാളെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് കേരള സ്റ്റോറി നിരോധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ബംഗാളിലെ നിരോധനവും, തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്ന സാഹചര്യവുമെല്ലാം ഇവര്‍ കോടതിയെ ബോധിപ്പിച്ചു.

supreme court kerala files

അതേസമയം തമിഴ്‌നാട്-ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിരോധനവുമായി ബന്ധപ്പെട്ട് കാരണം തേടിയിരിക്കുകയാണ് കോടതി. തമിഴ്‌നാടില്‍ നിരോധനം പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും ആരും ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് കേരള സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

പരാതിയില്‍ മെയ് 17ന് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു. മെയ് എട്ടിനാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത് നിരോധിച്ചത്. സംസ്ഥാനത്ത് വിദ്വേഷവും അക്രമവും ഉണ്ടാവുന്നത് തടയാനാണ് ചിത്രം നിരോധിച്ചതെന്നാണ് മമത പറഞ്ഞത്. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ചിത്രമാണിതെന്നും മമത ആരോപിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുയര്‍ത്തിയാണ് തിയേറ്റര്‍-മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ ചിത്രത്തിന് നിരോധിക്കാന്‍ തീരുമാനിച്ചത്. അടിയന്തരമായി വാദം കേള്‍ക്കേണ്ട ഹര്‍ജികളുടെ പട്ടികയില്‍ ഈ കേസും ഉള്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ ഭീഷണിപ്പെടുത്തുകയാണെന്നും, സ്‌ക്രീനിംഗ് അതോടെ അവര്‍ ഉപേക്ഷിക്കുകയാണെന്നും സാല്‍വെ കോടതിയെ അറിയിച്ചു. അപ്രഖ്യാപിത വിലക്കാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു വാദം.

തിയേറ്ററുകള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്ന് കോടതിയെ ബോധിപ്പിക്കാന്‍ സുപ്രീം കോടതി തമിഴ്‌നാട് സര്‍ക്കാരിനട് ആവശ്യപ്പെട്ടു. തിയേറ്ററുകള്‍ ആക്രമിക്കപ്പെടുകയും, കസേരകള്‍ കത്തിക്കുകയും ചെയ്തത് കൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകളെ അറിയിച്ചതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു.

ചിത്രത്തിന് സംസ്ഥാനത്ത് യാതൊരു നിരോധനവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇരു സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചത്. മെയ് അഞ്ചിനാണ് കേരള സ്‌റ്റോറി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസിന് മുമ്പേ ചിത്രം വിവാദമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+