ബെംഗളൂരുവിലേക്ക് പുതുയ സൂപ്പർ ഫാസ്റ്റ് ട്രെയിൻ; യാത്രക്കാർക്ക് വൻ ലോട്ടറി..ദീപാവലിക്കും സ്പെഷ്യൽ ട്രെയിനുകൾ
ഹുബ്ബള്ളിയിൽ നിന്നും ബെംഗളൂരുവിലേക്ക് പുതിയ പ്രതിദിന സൂപ്പർഫാസ്റ്റ് ട്രെയിൻ അനുവദിച്ചു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 8 മുതൽ ഈ സർവീസ് ആരംഭിക്കും.
കർജഗി, ഹാവേരി, റാണെബെന്നൂർ, ദാവൻഗെരെ, ബിരൂർ, അരസികെരെ, തുമകുരു, യശ്വന്ത്പൂർ, സംപിഗെ റോഡ് എന്നിവിടങ്ങളിൽ പുതിയ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലേക്കുള്ള ഈ ട്രെയിൻ സംസ്ഥാന തലസ്ഥാനത്തെ വടക്കൻ കർണാടകയുമായി ബന്ധിപ്പിക്കുക മാത്രമല്ല, ഏഴോ എട്ടോ ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും അധികൃതർ അറിയിച്ചു.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി വി. സോമണ്ണ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഹുബ്ബള്ളി വഴിയുള്ള അധിക ട്രെയിൻ സർവീസുകളുടെ ആവശ്യകത ഉന്നയിച്ചതായി മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ വടക്കൻ കർണാടകയിലെ വിവിധ വ്യാപാരങ്ങളുടെയും വ്യവസായങ്ങളുടെയും വളർച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലി തിരക്ക്; ബെംഗളൂരിലേക്ക് കൂടുതൽ ട്രെയിനുകൾ അവതരിപ്പിച്ചു
ദീപാവലി തിരക്ക് നിയന്ത്രിക്കുന്നതിനായി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) ബെംഗളൂരു ഡിവിഷൻ കൂടുതൽ ട്രെയിനുകൾ അവതരിപ്പിച്ചു. മുൻ വർഷം 36 പ്രത്യേക ട്രെയിനുകളാണ് ഓപ്പറേറ്റ് ചെയ്തതെങ്കിൽ, ഈ വർഷം 95-ൽ അധികം ട്രെയിനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബെലഗാവി, ബിദർ, ഹുബ്ബള്ളി, കാർവാർ, മൈസൂരു, വിജയപുര തുടങ്ങിയ കർണാടകയിലെ സ്ഥലങ്ങളിലേക്കും തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ കൊല്ലം, തിരുച്ചിറപ്പള്ളി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും സ്പെഷ്യൽ ട്രെയിനുകൾ ഉണ്ട്. .
ദൂരയാത്രകൾക്കുള്ള ആവശ്യം പരിഗണിച്ച് പട്‌നയിലേക്കും ദനാപൂരിലേക്കും 20 ട്രെയിനുകൾ സർവ്വീസ് നത്തും.. കൂടാതെ ഗോംതിനഗർ, ലാൽകുവാൻ, ഋഷികേശ്, ഹൗറ, സാന്ത്രാഗാച്ചി, തിൻസുകിയ, നാരംഗി, നർസാപൂർ, വിശാഖപട്ടണം, ഭുവനേശ്വർ, ബിലാസ്പൂർ എന്നിവിടങ്ങളിലേക്കും നിരവധി ട്രെയിനുകൾ ഉണ്ടെന്നും റെയിൽവെ അറിയിച്ചു..
SMVT ബെംഗളൂരു, കൃഷ്ണരാജപുരം, KSR ബെംഗളൂരു, യശ്വന്ത്പൂർ തുടങ്ങിയ പ്രധാന ടെർമിനലുകളിൽ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷ, ടിക്കറ്റിംഗ് കൗണ്ടറുകൾ, കുടിവെള്ളം, ഇരിപ്പിടങ്ങൾ, തത്സമയ യാത്രാ വിവര സംവിധാനങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. ഉത്സവത്തിരക്കിനിടയിൽ സുഗമമായ പ്രവർത്തനങ്ങളും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കാൻ ക്യൂ മാനേജ്‌മെന്റ് സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ 24 മണിക്കൂർ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും റെയിൽവെ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications