പാടവരമ്പത്തെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ലഗേജും തള്ളി ഇന്‍ഡിഗോ പൈലറ്റും എയര്‍ഹോസ്‌റ്റസും; പണി കിട്ടിയത് ഇങ്ങനെ
സുന്ദരികളായ എയര്‍ഹോസ്‌റ്റസുമാരും പൈലറ്റുമാരും വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും തങ്ങളുടെ ലഗേജ് ട്രോളികളില്‍ തള്ളി പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഇന്ന് ഇന്ത്യയിലാണെങ്കില്‍ നാളെ അവര്‍ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലായിരിക്കും, അതുകൊണ്ട് തന്നെ അത്യാവശ്യം വേണ്ട സാധനങ്ങളുമായി വലിയ ഒരു ലഗേജ് തന്നെ അവര്‍ക്കുണ്ടാകും. എന്നാല്‍ ഇങ്ങനെ ലഗേജ് തള്ളുന്ന എയര്‍ഹോസ്‌റ്റേഴ്‌സുമാരുടെയും പൈലറ്റുമാരുടെയും ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലവാകുന്നത്.

ഭാരത് ബന്ദ്
വിമാനത്താവളത്തിലും ഹോട്ടലിലും ബാഗുകള്‍ തള്ളി ശീലമുള്ള ഇവര്‍ വീഡിയോയില്‍ ഒരു പാടവരമ്പത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് പോകുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദാണ് ഇവര്‍ക്ക് ഇങ്ങനെയൊരു പണി നല്‍കിയത്. രണ്ട് കിലോ മീറ്ററോളം ഇങ്ങനെ തങ്ങളുടെ ബാഗും സാധനങ്ങളും തള്ളിയാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് കിലോ മീറ്റര്‍
പഞ്ചാബിലെ ചണ്ഡീഗഡില്‍ ഡിസംബര്‍ എട്ടിനായിരുന്നു സംഭവം. ചണ്ഡീഗഡിലെ ഒരു ഹോട്ടലിലായിരുന്നു ഇന്‍ഡിഗോയുടെ ജീവനക്കാര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയായിരുന്നു മൊഹാലി വിമാനത്താവളം. ഭാരത് ബന്ദ് പ്രഖ്യാപിച്ചതോടെ ഇവര്‍ക്കുള്ള വാഹന സംവിധാനം നിലച്ചു.

രണ്ടും കല്‍പ്പിച്ച് നടന്നു
ഇതോടെ കൃത്യ സമത്ത് വിമാനത്താവളത്തില്‍ എത്താന്‍ ഇവര്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ രണ്ടും കല്‍പ്പിച്ച് നടക്കുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആരോ ഒരാള്‍ പകര്‍ത്തിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വയലും നെല്‍പ്പാടങ്ങളും വീഡിയോയില്‍ കാണാം. ഭാരത് ബന്ദിനെ തുടര്‍ന്ന് മേഖലയില്‍ വാഹനങ്ങള്‍ ഒന്നും തന്നെ ഒടാന്‍ അനുവദിച്ചിരുന്നില്ല.


Click it and Unblock the Notifications