കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥിൽ പ്രതിഷേധിച്ച് ഇന്ന് ഭാരത് ബന്ദ്; 491 ട്രെയിനുകളുടെ സർവ്വീസുകൾ തടസ്സപ്പെട്ടു

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: സേനയിലേക്ക് ഹ്രസ്വകാല അളവിൽ സൈനികരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം തുടരുന്നു. പ്രതിഷേധങ്ങളുടെ ഭാ ഗമായി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതേ തുടർന്ന് പല സംസ്ഥാനങ്ങളിലും പോലീസ് കനത്ത ജാഗ്രതയിലാണ്. പ്രതിഷേധങ്ങൾ കാരണം രാജ്യത്തുടനീളം മൊത്തം 491 ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു

ഇന്ന് 229 മെയിൽ എക്സ്പ്രസ്സുകളും 254 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജൂൺ 19 വരെ 8 മെയിൽ എക്സ്പ്രസ്സുകൾ ഭാഗികമായി റദ്ദാക്കി. യാത്ര പൂർത്തിയാക്കാതെ 31 ട്രെയിനുകൾ ഡൽഹിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിച്ചു. ബന്ദിനിടെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ പ്രതിഷേധക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എല്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ട് മുതിർന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഒരു ആന്തരിക ആശയവിനിമയ പ്രസ്താവന പുറപ്പെടുവിച്ചു. മൊബൈൽ ഫോണുകൾ, വീഡിയോ റെക്കോർഡിംഗ് ഉപകരണങ്ങൾ, സിസിടിവികൾ എന്നിവ വഴി കലാപകാരികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

bharathbandh

അ ഗ്നിപഥ് പദ്ധതി പ്രകാരം 17.5 നും 21 നും ഇടയിൽ പ്രായമുള്ള സൈനികരെ മൂന്ന് സർവീസുകളിലായി നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യും. ഈ പദ്ധതിയിലെ 25 ശതമാനം അ ഗ്നിവീറുകൾക്ക് മാത്രമാണ് തുടർന്ന് സൈന്യത്തിൽ നിയമനം ലഭിക്കു. അതായത് ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതെ 75 ശതമാനം അഗ്നിവീരന്മാർ നിർബന്ധിത വിരമിക്കൽ നടത്തണം. പദ്ധതിക്കെതിരെ ബീഹാർ, തെലങ്കാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ട്രെയിൻ കത്തിൽ ഉൾപ്പെടെ വ്യാപക രീതിയിൽ പ്രതിഷേധം നടന്നിരുന്നു. പദ്ധതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും എന്നും അറിയിച്ചിട്ടുണ്ട്.

അഗ്നിപഥ് പ്രതിഷേധം: സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത;530 ട്രെയിനുകള്‍ റദ്ദ് ചെയ്തുഅഗ്നിപഥ് പ്രതിഷേധം: സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത;530 ട്രെയിനുകള്‍ റദ്ദ് ചെയ്തു

ഭാരത് ബന്ദ് കണക്കിലെടുത്ത് ജാർഖണ്ഡിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രാജേഷ് ശർമ്മ പറഞ്ഞു. ഇന്ന് നടക്കാനിരുന്ന 9, 11 ക്ലാസുകളിലെ പരീക്ഷകളും മാറ്റിവച്ചു. ബീഹാറിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ തിങ്കളാഴ്ചയും നിർത്തിവെക്കും. സംസ്ഥാനത്താകെ ജാ ഗ്രത പാലിക്കണമെന്ന് പഞ്ചാബ് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബിലെ എല്ലാ വലിയ സൈനിക പരിശീലന സ്ഥാപനങ്ങൾക്കും ചുറ്റും സുരക്ഷ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. ചില സംസ്ഥാനങ്ങളിൽ‌ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു

Recommended Video

cmsvideo
Agnipath Scheme | പ്രതിഷേധത്തിനിടെ മരണം,രാജ്യം കത്തുന്നു | *India

English summary
Bharat Bandh today in protest of Agnipath; Services of 491 trains were disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X