Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ തരംഗമായി ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗെയിം ചേഞ്ചറാവുമോ? പ്രവര്‍ത്തകര്‍ക്ക് ആവേശം

ദില്ലി: മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര പ്രതീക്ഷിച്ചതിലും വലിയ തരംഗം. അതിലുപരി ഉറങ്ങി കിടന്ന കോണ്‍ഗ്രസ് ക്യാമ്പ് ഒന്നാകെ ആവേശത്തിലായിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇങ്ങനൊരു ആവേശമായിരുന്നു നോക്കിയിരുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മോശമാണെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു.

എന്നാല്‍ ഇത് മുതലെടുക്കാന്‍ പറ്റുന്ന ഒന്നും കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്നില്ല. അതിനുള്ള ശക്തി മരുന്നാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത് ഇനി തിരഞ്ഞെടുപ്പ് സമയത്തേക്ക് നീട്ടിയെടുക്കുക എന്നതാണ് രാഹുല്‍ ഗാന്ധിക്ക് ചെയ്യാനുള്ളത്. വിശദമായ വിവരങ്ങളിലേക്ക്....

1

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരംഭിച്ചതല്ല. എന്നാല്‍ 2014 മുതല്‍ നിര്‍ജീവമായി കിടന്നിരുന്ന കോണ്‍ഗ്രസിന്റെ കരുത്ത് ഇതിലൂടെ ഉണര്‍ന്നിരിക്കുകയാണ്. പ്രവര്‍ത്തകരാണ് പഴയ ആവേശത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന ആവേശമാണ് കോണ്‍ഗ്രസില്‍ പ്രകടമായിരിക്കുന്നത്. മധ്യപ്രദേശിലേക്ക് യാത്ര എത്തിയതോടെ ഹിന്ദി ഹൃദയ ഭൂമിയിലാകെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

2

മധ്യപ്രദേശില്‍ കഴിഞ്ഞ തവണ വിജയിച്ചിരുന്നുവെങ്കിലും നേരിയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. സ്വതന്ത്രരെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് പക്ഷേ സര്‍ക്കാരുണ്ടാക്കി. എന്നാല്‍ സിന്ധ്യ പോയതോടെ 2020ല്‍ ആ സര്‍ക്കാര്‍ വീണു. എന്നാല്‍ രാഹുലിന്റെ യാത്രയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളാണ് ബിജെപി ക്യാമ്പിനെ അസ്വസ്ഥമാക്കുന്നത്. മൂന്ന് തലമുറകളായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പരാശ്രം ആദ്യ. തന്റെ ഒരു ദിവസത്തെ കൂലി വേണ്ടെന്ന് വെച്ചിട്ടാണ് രാഹുലിന്റെ യാത്രയ്‌ക്കെത്തിയത്. സംസ്ഥാനത്ത് ആകെ മാറ്റം കൊണ്ടുവരും ഈ യാത്രയെന്ന് പരാശ്രം ഉറച്ച് വിശ്വസിക്കുന്നു.

3

പരാശ്രം ഖാര്‍ഗോണില്‍ വെച്ച് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ആരോഗ്യപരമായി ഈ യാത്ര ഗുണം ചെയ്‌തേക്കും. മറ്റൊന്നും ഇതിനെ കൊണ്ട് കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് ബിജെപി മീഡിയ ഇന്‍ ചാര്‍ജ് ലോകേന്ദ്ര പരാശര്‍ പഞ്ഞു. നേരത്തെ ടിവിയില്‍ മാത്രം കണ്ടുശീലിച്ചിരുന്ന രാഹുല്‍ ഗാന്ധി പലര്‍ക്കും നേരിട്ട് കാണാന്‍ സാധിച്ചിരിക്കുകയാണ് യാത്രയിലൂടെ. കോണ്‍ഗ്രസുകാരല്ലാത്തവര്‍ പോലും ഈ യാത്രയുടെ ഭാഗമായിട്ടുണ്ട്. നേഹ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും ഇതേ അനുഭവമാണ് പറയാനുള്ളത്.

4

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

യാത്രയ്ക്കിടെ തൊഴിലില്ലായ്മയെ ശക്തമായി ഉന്നയിക്കാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. ഇത് ആളുകള്‍ക്കിടയിലേക്ക് കൂടുതലായി എത്തുന്നുണ്ട്. ദേശീയത വീണ്ടെടുക്കാനുള്ള ശ്രമവും ഇതിലൂടെ രാഹുല്‍ നടത്തുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയം ബിജെപിയില്‍ നിന്ന് ഏറ്റെടുക്കാനാണ് ശ്രമം. സാധാരണക്കാര്‍ക്കിടയില്‍ രാഹുലിന്റെ സന്ദര്‍ശനം ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷക ജയശ്രീ പിംഗ്ലെ പറയുന്നു. സാധാരണക്കാര്‍ രാഹുലിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

5

പക്ഷേ മധ്യപ്രദേശില്‍ അധികാരം പിടിക്കാന്‍ ഇതുമാത്രം പോര. കോണ്‍ഗ്രസ് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പാര്‍ട്ടിയുടെ സംഘടനയിലാണ് അധികാരം പിടിക്കാനുള്ള കരുത്തുള്ളത്. ഇത് ശക്തിപ്പെടുത്തിയിട്ടില്ലെങ്കില്‍ ആര് വന്നിട്ടും കാര്യമില്ല. 2023 നവംബര്‍ 23 വരെ യാത്രയില്‍ രാഹുല്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കണം, എങ്കില്‍ മാത്രമേ സാധ്യത കോണ്‍ഗ്രസിനുള്ളൂ. മഹാരാഷ്ട്രയില്‍ നിന്നാണ് യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്. അവിടെ നിന്നും ഡിസംബര്‍ നാലിന് രാജസ്ഥാനിലേക്ക് യാത്ര എത്തും. 380 കിലോമീറ്ററാണ് ഈ കാലയളവില്‍ താണ്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+