• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭീമകൊറേഗാവ് കേസ്: ഹാനി ബാബുവിന്റെ വീട്ടില്‍ വീണ്ടും റെയിഡ്; ഹാര്‍ഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്തു

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയത മലയാളിയും ദില്ലി സര്‍വ്വകലാശാല പ്രൊഫസറുമായ ഹാനി ബാബുവിന്റെ വീണ്ടില്‍ രണ്ടാമതും റെയിഡ്. ഇന്ന് രാവിലെയാണ് പന്ത്രണ്ടംഗ സംഘം റെയിഡ് നടത്തിയത്. സംഘം പെന്‍ഡ്രൈവും ഒരു ഹാര്‍ഡ് ഡിസ്‌കും കൊണ്ട് പോയെന്ന് ഭാര്യയും ദില്ലി സര്‍വ്വകലാശാല അധ്യാപികയുമായ ജെന്നി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ചൊവ്വഴ്ച്ചയായിരുന്നു ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് എന്‍ഐഎ കോടതി ഇവരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പിനെന്ന പേരില്‍ ഇന്ന് രാവിലെ 7-30 നാണ് പന്ത്രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതെന്ന് ജെന്നി പറയുന്നു.

രണ്ട് മണിക്കൂര്‍ പരിശോധന നടത്തി. കഴിഞ്ഞ തവണ പിടിച്ചെടുത്ത അതേ പുസ്തകം ഉള്‍പ്പെടെ ചില വസ്തുക്കള്‍ എടുത്ത് കൊണ്ട് പോയെന്നും ജെന്നി പറഞ്ഞു.

നേരത്തെ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്ടോപും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഗൗതം നവ്ലഖ, തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലാവുന്നത്.

നക്സലേറ്റ്, മാവേയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുംബൈയില്‍ വെച്ചായിരുന്നു ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. ഭീമ കൊറേഗാവ് യുദ്ധ വിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് നടന്ന ദളിത് മാവോവാദി ബന്ധമുണ്ടെന്നാണ് സംഘത്തിന്റെ ആരോപണം.അതേസമയം ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതിനാണ് പീഡിപ്പിക്കുന്നുവെന്നാണ് ജെന്നി ആരോപിച്ചു.അടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ലെന്നും ജെന്നി ആരോപിച്ചിരുന്നു.

ഹാനി ബാബുവിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. പ്രൊഫസര്‍ നക്സലുകളും, വെടിവെക്കാന്‍ മുദ്രാവാക്യം വിളിച്ചവര്‍ ദേശസ്നേഹികളും ആവുന്നസാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നായിരുന്നു കബില്‍ സിബലിന്റെ പ്രതികരണം.

ഇസ്രായേലിനെ വിറപ്പിച്ച് കൂറ്റന്‍ പ്രതിഷേധം; നെതന്യാഹു 'ക്രൈം മിനിസ്റ്റര്‍'... വ്യാപക സംഘര്‍ഷം

ഇതുവരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാം;കോടിയേരിയെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ഗോപാലകൃഷ്ണൻ

ജനങ്ങളുടെ ക്ഷമക്ക് ഒരു അതിരുണ്ടെന്ന് സജ്ഞയ് റാവത്ത്; 'ഇങ്ങനെയെങ്കില്‍ രാജി വെക്കേണ്ടിവരും'

English summary
bhima koregaon case: again NIA Conduct raid at hany babu's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X