ഗുജറാത്തിന് പുതിയ മുഖ്യമന്ത്രി; ആരാണ് ഭൂപേന്ദ്ര പട്ടേല്‍... പുതിയ രാഷ്ട്രീയ നീക്കത്തിന് ബിജെപി
ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവ് ഭൂരേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള നേതാവാണ് ഭൂപേന്ദ്ര. മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ ശിഷ്യന്‍ കൂടിയാണ്. ഗാട്ട്‌ലോഡിയ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേല്‍, വിജയ് രൂപാണി രാജിവച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും 15 മാസം ബാക്കിയാണ്. പക്ഷേ, ഇപ്പോള്‍ തന്നെ ബിജെപി ഒരുങ്ങുന്നു എന്നാണ് വ്യക്തമാകുന്നത്. കൂടുതല്‍ ജനകീയനായ മുഖം മുഖ്യമന്ത്രിയാകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ പട്ടേല്‍ സമുദായത്തിന്റെ വോട്ടാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത് എന്നാണ് വിവരം. കൊറോണ പ്രതിരോധ രംഗത്ത് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. മാത്രമല്ല, പട്ടേല്‍ സമുദായം കോണ്‍ഗ്രസുമായി അടുക്കുന്നതും ബിജെപിക്ക് ക്ഷീണമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയത്.

ഈ വര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം മാറ്റുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. നേരത്തെ കര്‍ണാട, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ മാറ്റിയിരുന്നു. തലമുറ മാറ്റമാണ് സംഭവിക്കുന്നതെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഗുജറാത്തില്‍ നിമയസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായാണ് വിലയിരുത്തുന്നത്.

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാണി ചുമതലയേറ്റത് 2016ലാണ്. ആനന്ദി ബെന്‍ പട്ടേല്‍ ഒഴിയുന്ന വേളയിലായിരുന്നു ഇത്. ആനന്ദി ബെന്നിന്റെ അടുത്ത അനുയായിയെ ആണ് വിജയ് രുപാണി മാറുന്ന ഈ വേളയില്‍ ഗുജറാത്തിലെ ഭരണത്തിന് ചുക്കാന്‍ പിടിക്കാന്‍ എത്തുന്നത്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത യോഗമാണ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്.
പൊട്ടിച്ചിരിച്ച് നസ്രിയയും മേഘ്‌ന രാജും; കണ്ണെടുക്കാതെ റയാന്‍ രാജ് സര്‍ജ, വൈറല്‍ ചിത്രങ്ങള്‍ കാണാം

പട്ടേല്‍ വിഭാഗത്തിന് നിര്‍ണായ സ്വാധീനമുള്ള മണ്ഡലമായ ഗാട്ട്‌ലോദിയയില്‍ നിന്നാണ് ഭൂപേന്ദ്ര പട്ടേല്‍ ജയിച്ചുകയറിയത്. അഹമ്മദാബാദ് നഗര വികസന അതോറിറ്റിയുടെ മുന്‍ ചെയന്‍മാരാണ് ഭൂപേന്ദ്ര പട്ടേല്‍. മാത്രമല്ല, അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്റ്റാന്റിങ് കമ്മിറ്റി മുന്‍ ചെയര്‍മാനുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

കോണ്‍ഗ്രസിലെ ശക്തനായ നേതാവ് ശശികാന്ത് പട്ടേലിനെ പരാജയപ്പെടുത്തിയാണ് ഭൂപേന്ദ്ര പട്ടേല്‍ നിയമസഭയിലെത്തിയത്. എഞ്ചിനിയങറിങ് ബിരുദധാരിയാണ്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ മന്ത്രി ഗോര്‍ദന്‍ സദാഫിയ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡാവിയ തുടങ്ങിയ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്.

ഭൂപേന്ദ്ര പട്ടേല്‍ ആദ്യമായിട്ടാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഇദ്ദേഹത്തിന്റെ പേര് നേരത്തെ ഉയര്‍ന്നുകേട്ടിരുന്നേയില്ല. ഗുജറാത്തില്‍ ചില വേറിട്ട രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. വിജയ് രുപാണിയുടെ രാജി അപ്രതീക്ഷിതമായിരുന്നു. പ്രതീക്ഷയിലില്ലാത്ത വ്യക്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നതും. വിജയ് രൂപാണിക്ക് കീഴില്‍ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ പരാജയപ്പെടുമെന്ന് ആര്‍എസ്എസ് നടത്തിയ സര്‍വ്വെയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് അതിവേഗമുള്ള മാറ്റങ്ങള്‍.












Click it and Unblock the Notifications