കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയും

Google Oneindia Malayalam News

പനാജി: കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷ വര്‍ധിപ്പിച്ച് ഗോവയില്‍ പുതിയ സഖ്യം. നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മല്‍സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഗോവയില്‍ സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടിയാണ് ജിഎഫ്പി.

ബിജെപിയുമായി ഉടക്കി എന്‍ഡിഎ വിട്ട ഇവരെ മമത ബാനര്‍ജി കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ജിഎഫ്പി തീരുമാനിച്ചത്. ഇതോടെ ഗോവയില്‍ സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ബിജെപി ആശങ്കയോടെയാണ് നോക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവുംതീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവും

1

കഴിഞ്ഞാഴ്ച മുതലാണ് ജിഎഫ്പിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യ ചര്‍ച്ച ആരംഭിച്ചത്. സഖ്യം രൂപീകരിച്ചുവെന്ന് ഇന്ന് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ അറിയിച്ചു. ഇനി സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് നേതാക്കള്‍. ഇതിനിടെ കോണ്‍ഗ്രസ് എട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് ജിഎഫ്പി നേതാക്കളുടെ പ്രഖ്യാപനം.

2

ഗോവയുടെ 60ാം സ്വാതന്ത്ര്യ ദിനമാണ് ഡിസംബര്‍ 19ന്. ഇന്ത്യന്‍ സേന ഓപറേഷന്‍ വിജയിലൂടെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിച്ചത് 60 വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഗോവ രണ്ടാം സ്വാതന്ത്ര്യത്തിനുള്ള ശ്രമം തുടങ്ങുകയാണെന്ന് ജിഎഫ്പി പ്രസിഡന്റ് വിജയ് സര്‍ദേശായി പറഞ്ഞു. വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

3

ഗോവയുടെ പാര്‍ട്ടി ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു, സംസ്ഥാന അധ്യക്ഷന്‍ ഗിരീശ് ചോദന്‍കര്‍, ജിഎഫ്പി നേതാവ് വിജയ് സര്‍ദേശായി എന്നിവര്‍ നടത്തിയ ചര്‍ച്ചയാണ് പുതിയ സഖ്യരൂപീകരണത്തിലേക്ക് എത്തിച്ചത്. അടുത്തിടെ സര്‍ദേശായി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. സഖ്യരൂപീകരണത്തിനുള്ള താല്‍പ്പര്യം അറിയിച്ചതോടെ രാഹുല്‍ പച്ചക്കൊടി കാട്ടി.

4

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. 40 അംഗ നിയമസഭയില്‍ 17 സീറ്റ് കോണ്‍ഗ്രസ് നേടി. ബിജെപിക്ക് 13 സീറ്റ് കിട്ടി. ജിഎഫ്പി, എംജിപി എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മൂന്ന് വീതം സീറ്റുകളും. എന്‍സിപി സ്വതന്ത്രര്‍ എന്നിവരും സഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസും എന്‍സിപിയും ഒരു ഭാഗത്ത് നിന്നപ്പോള്‍ മറ്റെല്ലാവരും ഒന്നിച്ചതോടെയാണ് ഗോവയില്‍ ബിജെപി ഭരണം ആരംഭിച്ചത്.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

5

എംജിപിയിലെ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും പിന്നീട് ബിജെപിയിലേക്ക് കളംമാറുന്നതിനും ഗോവ സാക്ഷിയായി. ഇതുവരെ ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രബല ശക്തികളുടെ പോരായിരുന്നു ഗോവയില്‍. ചെറുപാര്‍ട്ടികള്‍ ഏതെങ്കിലും ഒരു ഭാഗം ചേരുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. തൃണമൂല്‍ കോണ്‍ഗ്രസും മല്‍സര രംഗത്തുണ്ട്.

6

ആദ്യ വരവില്‍ തന്നെ അധികാരം പിടിക്കാന്‍ തൃണമൂലിന് സാധിച്ചാല്‍ അത് ചരിത്രമാകും. മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മനോഹര്‍ പരീക്കര്‍ നേതൃത്വം നല്‍കിയിരുന്ന ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു എംജിപി നേതാവ് സുധിന്‍ ധവ്‌ലിക്കര്‍. തൃണമൂലുമായി സഖ്യം ചേരാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് അദ്ദേഹം തന്നെയാണ് പ്രഖ്യാപിച്ചത്.

അസ്സലാമു അലൈക്കും ചൊല്ലി മൊഞ്ചത്തിയായി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

7

മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിയായതോടെ ബിജെപി അടുത്ത മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ നിയമിച്ചു. ആര്‍എസ്എസ് നേതാവായ ഇദ്ദേഹത്തിന്റെ നിയമനം എംജിപിക്ക് പിടിച്ചില്ല. തുടര്‍ന്ന് സഖ്യം വിടുകയായിരുന്നു എംജിപി. എന്നാല്‍ ഇവരുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയി. കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും ഞങ്ങള്‍ ബിജെപിക്കൊപ്പം ചേരില്ലെന്നുമാണ് മമതയുടെ പ്രചാരണം.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
Big Benefit For Congress in Goa; Goa Forward Party announces Alliance with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X