കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ കോണ്‍ഗ്രസ് 'തകർന്നു': മുന്‍ മുഖ്യമന്ത്രി കാമത്ത് ഉള്‍പ്പടെ 8 എംഎല്‍എമാർ ബിജെപിയിലേക്ക്

Google Oneindia Malayalam News

പനാജി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോഴും മറുവശത്ത് പാർട്ടിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഏറ്റവും അവസാനമായി മുന്‍ മുഖ്യമന്ത്രി അടക്കമുള്ള നിരവധി എം എല്‍ എമാർ ബി ജെ പിയിലേക്ക് പോകുമെന്ന വാർത്തകളാണ് ഗോവയില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

'വേറൊന്നും ഇല്ലേ? ദിലീപിന്റെ കാര്യത്തില്‍ മാത്രം എന്താണിത്ര താല്‍പര്യം: കാര്യങ്ങള്‍ ഒരു സിനിമ പോലെ''വേറൊന്നും ഇല്ലേ? ദിലീപിന്റെ കാര്യത്തില്‍ മാത്രം എന്താണിത്ര താല്‍പര്യം: കാര്യങ്ങള്‍ ഒരു സിനിമ പോലെ'

സംസ്ഥാനത്തെ ഗോവയിലെ ഉന്നത നേതാക്കളായ ദിഗംബർ കാമത്തിന്റെയും മൈക്കൽ ലോബോയുടെയും നേതൃത്വത്തിൽ കോണ്‍ഗ്രസിന് ആകെയുള്ള 11 എം എൽ എമാരിൽ എട്ട് പേരും ഇന്ന് ഭരണകക്ഷിയായ ബി ജെ പിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കൂടാതെ വിധാൻസഭാ സ്പീക്കറുമായും അവർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നും എട്ട് എം എല്‍ എമാരാണ് ബി ജെ പി

കോണ്‍ഗ്രസില്‍ നിന്നും എട്ട് എം എല്‍ എമാരാണ് ബി ജെ പിയിലേക്ക് മാറുന്നതെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. നിയമസഭ കക്ഷിയിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഒരു ഗ്രൂപ്പായി മാറി മറ്റ് പാർട്ടികളില്‍ ചേരാന്‍ തീരുമാനിച്ചാല്‍ അവരെ അയോഗ്യരാക്കാന്‍ സാധിക്കില്ലെന്നതാണ് കൂറുമാറ്റ നിരോധന നിയമത്തില്‍ വ്യക്തമാക്കുന്നത്.

ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

നിയമസഭ ചേരാത്ത സാഹചര്യത്തിലും ഇന്ന് രാവിലെ സ്പീക്കറുമായി

നിയമസഭ ചേരാത്ത സാഹചര്യത്തിലും ഇന്ന് രാവിലെ സ്പീക്കറുമായി എം എൽ എമാർ നടത്തിയ കൂടിക്കാഴ്ചയാണ് ഊഹാപോഹങ്ങൾക്ക് തുടക്കം കുറിച്ചത്. കോമ്‍ഗ്രസില്‍ നിന്നുള്ള മുന്‍ മുഖ്യമന്ത്രി അടക്കമുള്ള എട്ടോളം എം എല്‍ എമാർ തങ്ങളുടെ പാർട്ടിയിൽ ചേരുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ വാർത്താ ഏജൻസിയായ പി ടി ഐയോടും വ്യക്തമാക്കിയിട്ടുണ്ട്.

ദിഗംബർ കാമത്തും മൈക്കൽ ലോബോയും ബി ജെ പിയിലേക്ക്

ദിഗംബർ കാമത്തും മൈക്കൽ ലോബോയും ബി ജെ പിയിലേക്ക് കുറുമാറുന്നതായുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ജൂണിലും ഉയർന്ന് വന്നിരുന്നു. അംഗങ്ങള്‍ ബി ജെ പിയിലേക്ക് ചേക്കേറുകയാണെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന നിലപാടായിരുന്നു മൈക്കല്‍ ലോബോ അന്ന് സ്വീകരിച്ചത്.

ആ സമയത്ത്, കോണ്‍ഗ്രസിലെ പിളർപ്പിന് താന്‍ നേതൃത്വം നൽകി

ആ സമയത്ത്, കോണ്‍ഗ്രസിലെ പിളർപ്പിന് താന്‍ നേതൃത്വം നൽകിയെന്ന ആരോപണത്തിൽ താൻ ഞെട്ടിപ്പോയെന്നായിരുന്നു മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ പ്രതികരണം. കോൺഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട മൈക്കിൾ ലോബോ അതേസമയം നിലവിലെ സംഭവ വികാസങ്ങളില്‍ പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ നേതാവായിരുന്നു മുന്‍ മന്ത്രി കൂടിയായ മൈക്കില്‍ ലോബോ.

2019-ലും സംസ്ഥാനത്ത് സമാനമായ രീതിയിലുള്ള തിരിച്ചടി

2019-ലും സംസ്ഥാനത്ത് സമാനമായ രീതിയിലുള്ള തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ 15 എം എൽ എമാരിൽ 10 പേരും ബിജെപിയിലേക്ക് കൂറുമാറി. ഇതേ തുടർന്ന് ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങള്‍ വിജയിച്ചാല്‍ ബി ജെ പിയില്‍ പോകില്ലെന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പള്ളികളിലും അമ്പലങ്ങളിലും കൊണ്ടുപോയി സത്യം ചെയ്യിക്കുകയും ചെയ്തിരുന്നു.

ഏഴ് എം‌ എൽ‌ എമാരെയെങ്കിലും ഒപ്പം നിർത്താൻ

ഏഴ് എം‌ എൽ‌ എമാരെയെങ്കിലും ഒപ്പം നിർത്താൻ കഴിഞ്ഞതോടെയായിരുന്നു ജുലൈയിലെ കൂറുമാറ്റ നീക്കം കോണ്‍ഗ്രസ് പ്രതിരോധിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവരില്‍ ചിലരെക്കൂടി സ്വാധീനിക്കാന്‍ ബി ജെ പിക്ക് സാധിച്ചതാണ് പുതിയ നീക്കത്തിന് പിന്നില്‍ ലോബോ, കാമത്ത് എന്നിവരെക്കൂടാതെ -കേദാർ നായിക്, ലോബോയുടെ ഭാര്യ ദെലീല ലോബോ എന്നിവരുള്‍പ്പടേയാണ് ബി ജെ പിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്.

പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ മുതിർന്ന

പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലിച്ചില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ഗോവ നിയമസഭയില്‍ 20 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ രണ്ട്, മൂന്ന് സ്വതന്ത്രർ എന്നിവരടങ്ങുന്ന സഭയിൽ 25 പേരുടെ പിന്തുണയാണ് ബി ജെ പിക്ക് നിലവിലുള്ളത്. കോൺഗ്രസിൽ നിന്ന് എട്ട് പേർ വന്നാൽ ഇത് 33 ആയി ഉയരും. ഇതോടെ മറുവശത്ത് കോൺഗ്രസിന് മൂന്ന് എംഎൽഎമാരായി ചുരുങ്ങുമ്പോള്‍ എ എ പിക്ക് രണ്ട് എംഎൽഎമാരും റവല്യൂഷണറി ഗോവൻസ് പാർട്ടിക്ക് ഒരാളുമാണ് ഉള്ളത്.

 നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവും: വേണുഗോപാലിനോട് സിപിഎം നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവും: വേണുഗോപാലിനോട് സിപിഎം

English summary
Big political move in Goa: 8 Congress MLAs including former Chief Minister Kamath may join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X