ബിഹാർ തിരഞ്ഞെടുപ്പ് നിയമപോരാട്ടത്തിലേക്ക്? ക്രമക്കേട് നടന്നു,കോടതിയെ സമീപിക്കുമെന്ന് മഹാസഖ്യം
പാട്ന; ഉദ്വേഗം നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ ബിഹാറിൽ നിതീഷ് കുമാറിൻറെ ജെഡിയു നയിക്കുന്ന എൻഡിഎ നേരിയ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് അധികാരം നിലനിർത്തിയിരിക്കുകയാണ്. 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് സഖ്യം ഭരണത്തുടർച്ച നേടിയത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. അതേസമയം എൻഡിഎ വിജയത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഹാസഖ്യം. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്നാണ് ആർജെഡിയുടെ ആരോപണം.
Recommended Video

പാട്ന കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിയമവശങ്ങൾ വിദഗ്ദരുമായി ചർച്ച ചെയ്ത ശേഷമായിരുന്നു കോടതിയെ സമീപിക്കുക.
ബിഹാറിൽ മഹാസഖ്യത്തിന് 110 സീറ്റുകൾ വരെയാണ് നേടായാത്. മഹാസഖ്യത്തിൽ 75 സീറ്റുകൾ നേടി ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അതേസമയം തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നാണ് ആർജെഡി ആരോപിക്കുന്നത്.
12 സീറ്റുകളിൽ ക്രമക്കേട് നടന്നെന്നാണ് ആർജെഡിയുടെ ആരോപണം. നിതീഷ് കുമാർ, സുശീൽ മോദി തുടങ്ങിയവർ മുഖ്യമന്ത്രിയുടെ റെസിഡൻഷ്യൽ ഓഫീസിൽ ഇരുന്ന് ജില്ലാ മജിസ്‌ട്രേറ്റുകൾക്കും മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നായിരുന്നു ആർജെഡി ആരോപിച്ചിരുന്നു.100 ല്‍ താഴെ വോട്ടുകള്‍ക്കാണ് പല മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികള്‍ വിജയിച്ചത്. ഈ സീറ്റുകളില്‍ റീ കൌണ്ടിങ് ആവശ്യപ്പെടുമെന്നും ജെഡിയു നേതാവ് മനോജ് ഝാ പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്ന് കാണിക സ്ഥാനാർത്ഥികളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആർജെഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആർജെഡിയുടെ ആരോപണം ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. യാതൊരു തരത്തിലുള്ള സമ്മർദ്ദങ്ങളും നേരിടുന്നില്ലെന്നും മണ്ഡലങ്ങളിൽ റീകൗണ്ടിങ് വേണമെന്ന ആവശ്യത്തിൽപരിശോധിച്ച് തിരുമാനം എടുക്കുമെന്നുമായിരുന്നു കമ്മീഷൻവ്യക്തമാക്കിയത്. ഇതോടെയാണ് മഹാസഖ്യം കോടതിയെ സമീപിക്കാനൊരങ്ങുന്നത്.












Click it and Unblock the Notifications