Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍; ബിഹാറില്‍ സ്ഥാനാര്‍ത്ഥിയാകും?

പാട്‌ന: സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഗായിക മൈഥിലി താക്കൂര്‍ ബി ജെ പിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് മൈഥിലി താക്കൂര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മൈഥിലിയുടെ ബി ജെ പി പ്രവേശനം. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല പാര്‍ട്ടിയിലേക്ക് എത്തിയത് എന്ന് മൈഥിലി പറഞ്ഞു.

'എന്നോട് പാര്‍ട്ടി പറയുന്നതെന്തും ഞാന്‍ ചെയ്യും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് എന്റെ ലക്ഷ്യമല്ല, പാര്‍ട്ടി പറയുന്നതെന്തും ഞാന്‍ ചെയ്യും. ബീഹാറില്‍ എന്‍ഡിഎ കൊണ്ടുവന്ന സംഭവവികാസങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്...', അവര്‍ പറഞ്ഞു. നേരത്തെ ബിജെപി തീരുമാനം അനുസരിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് മൈഥിലി പറഞ്ഞിരുന്നു.

Maithili Thakur

മധുബാനി, ദര്‍ഭംഗ എന്നീ മണ്ഡലങ്ങളാണ് മൈഥിലി ലക്ഷ്യമിടുന്നത്. 'എന്റെ മുത്തശ്ശിയുടെ ഗ്രാമം മധുബാനിയിലും എന്റെ അമ്മയുടെ മുത്തശ്ശിയുടെ ഗ്രാമം ദര്‍ഭംഗയിലുമാണ്. രണ്ട് സ്ഥലത്തുനിന്നുമുള്ള ആളുകള്‍ എന്നെ ഒരുപോലെ സ്‌നേഹിക്കുന്നു. പക്ഷേ, ഒടുവില്‍, അത് പാര്‍ട്ടിയുടെ തീരുമാനമായിരിക്കും,' മൈഥിലി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആരാധ്യനായ നേതാവാണ് എന്ന് മൈഥിലി വെളിപ്പെടുത്തിയിരുന്നു.

'വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തിന്റെ മാന്‍ കി ബാത്തും തത്സമയ പ്രസംഗങ്ങളും കേള്‍ക്കുന്നുണ്ട്, അത് എന്നെ എപ്പോഴും പ്രചോദിപ്പിച്ചു,' ഗായിക പറഞ്ഞു. നാടോടി, ഭക്തി ഗാനങ്ങളിലൂടെയാണ് മൈഥിലി ശ്രദ്ധേയയാത്. ദര്‍ഭംഗ മേഖലയിലെ അലിനഗര്‍ സീറ്റില്‍ നിന്ന് അവര്‍ മത്സരിച്ചേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് അവരുടെ രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനം.

നിലവില്‍ ബിജെപിയുടെ മിശ്രിലാല്‍ യാദവാണ് ഈ സീറ്റിലെ എംഎല്‍എ. അദ്ദേഹത്തിന് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടേക്കും എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞയാഴ്ച, ഗായിക ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വിനോദ് താവ്ഡെയെയും കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയെയും മൈഥിലി കണ്ടിരുന്നു. ഇത് അവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

243 സീറ്റുകളുള്ള ബീഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6 നും നവംബര്‍ 11 നും നടക്കും, വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. 71 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കിയിരുന്നു. ജെഡിയുവും ബിജെപിക്കും 101 വീതം സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+