Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്

പട്ന; എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ച് ബിഹാറിൽ തേജസ്വി യാദവിന്റെ ആർജെഡി നയിക്കുന്ന മഹാസഖ്യം കുതിക്കുകയാണ്. 243 അംഗ ബിഹാർ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാകുമ്പോൾ 102 സീറ്റുകളിലാണ് മഹാസഖ്യം കുതിക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവും കൂറ്റൻ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.
മത്സരിച്ച രണ്ട് സീറ്റുകളിലും തേജസ്വി യാദവാണ് ലീഡ് ചെയ്യുന്നത്. ഇതോടെ തേജസ്വി സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമോയെന്നുള്ള ചർച്ചകൾക്ക് ശക്തിയേറി.

lalu and thejaswy

അതേസമയം തേജസ്വി തന്നെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയാണ് പിതാവ് ലാലു പ്രസാദ് യാദവ് പങ്കുവെയ്ക്കുന്നത്. തേജസ്വി യാദവിനുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കും.മഹാസഖ്യത്തിന്‍റെ വിജയമായിരിക്കും തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനമെന്നും മകന് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലാലു പറഞ്ഞു. തേജസ്വിയുടെ 31ാം ജൻമദിനമായിരുന്നു ഇന്നലെ.കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലില്‍ കഴിയുകയാണ് ലാലു.

2017ൽ കാലിത്തീറ്റ കേസിൽ ജയിലിൽ പോകുന്നതിന് മുമ്പാണ് ലാലു പ്രസാദ് യാദവ്, തേജസ്വി യാദവിനെ നേതാവായി പ്രഖ്യാപിച്ചത്.പാർട്ടിയുടെ അമരത്ത് എത്തിയെങ്കിലും എന്നും വിവാദങ്ങളുടെ തോഴനായിരുന്നു തേജസ്വി.എന്നാൽ പുതിയ ഭാവത്തിൽ ഇരുത്തം വന്ന നേതാവായാണ് ഇക്കുി തേജസ്വിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കാണാനായത്.കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കൊണ്ട് താഴെ പ്രാദേശിക വിഷയങ്ങൾ ഉയർത്തിയും തേജസ്വി പ്രചരണം നയിച്ചു. ലാലുവിന്റെ രീതികളിൽ നിന്ന് വ്യത്യസ്തമായി സംയമനത്തോടെയായിരുന്നു തേജസ്വിയുടെ വിമർശനങ്ങൾ. താഴെതട്ടിലിറങ്ങിയുള്ള പ്രവർത്തനങ്ങളിലൂടെ സഖ്യകക്ഷികളുടെ വിശ്വാസം നേടിയെടുക്കാനും തേജസ്വിക്ക് കഴിഞ്ഞു.

എക്സിറ്റ് പോൾ പ്രവചനങ്ങൾ ഫലിച്ചാൽ ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരിക്കും 31 കാരനായ തേജസ്വി. 1989 നവംബർ ഒമ്പതിന് ജനിച്ച തേജസ്വി യാദവായിരുന്നു രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+