ട്രെയിന്‍ തട്ടിയെടുത്ത നക്സലുകള്‍ ഗാര്‍ഡിനെ ബന്ദിയാക്കി: മൊബൈല്‍ ടവറിനും തീയിട്ടു, ആവശ്യം ഇതാണ്

  • Posted By:
Subscribe to Oneindia Malayalam

പട്ന: ബീഹാറില്‍ നക്സലൈറ്റുകള്‍ ട്രെയിന്‍ തട്ടിയെടുത്ത് ഗാര്‍ഡിനെ ബന്ദിയാക്കി. ബീഹാറിലെ ജമുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഷഹീദ് ജിതേന്ദ്ര എന്ന ഗാര്‍ഡിനെയാണ് നക്സലുകള്‍ ബന്ദിയാക്കിയിട്ടുള്ളത്. ഇയാളെ രക്ഷിക്കുന്നതിനുള്ള റെയില്‍വേ പ്രദേശത്തെ ട്രെയിന്‍ അവസാനിപ്പിച്ചതോടെയാണ് നക്സലുകള്‍ ഇയാളെ മോചിപ്പിച്ചത്. 13288 ധനപൂര്‍ ദുര്‍ഗ്ഗ് എക്സ്പ്രസ് ട്രെയിനാണ് ബാഹുലി സ്റ്റേഷനില്‍ വച്ച് നക്സലൈറ്റുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് കോബ്ര ബറ്റാലിയന്‍ സേനയും നക്സലൈറ്റുകളും തമ്മില്‍ വെടിവെയ്പുമുണ്ടായി.

 nekselete-

സര്‍വ്വീസ് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യമാണ് നക്സലുകള്‍ മുന്നോട്ടുവച്ചത്. അല്ലാത്ത പക്ഷം റെയില്‍വേ നഷ്ടം സഹിക്കേണ്ടിവരുമെന്ന് സംഘം ഗാര്‍ഡിനെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പ്രദേശത്തെ ഒരു മൊബൈല്‍ ടവറും സംഘം അഗ്നിക്കിരയാക്കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിആര്‍പിഎ​ഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഗാര്‍ഡാണ് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. സംഭവത്തോടെ പന്ത്രണ്ടിലധികം ട്രെയിനുകളാണ് സര്‍വ്വീസ് നടത്താനാവാതെ ഹൗറാ- പട്ന സ്റ്റേഷനുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്നത്.

English summary
A train was reportedly hijacked by Maoists in the Lakhisarai district of Bihar in the early hours of Thursday, a CRPF official said.
Please Wait while comments are loading...