കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ... ജെഎപി കോണ്‍ഗ്രസില്‍ ലയിക്കും; പിന്നില്‍ പപ്പു യാദവിന്റെ ഭാര്യ
പട്‌ന: ബിഹാറിലെ കോണ്‍ഗ്രസിന് കരുത്തായി ജെഎപി വരുന്നു. കോണ്‍ഗ്രസില്‍ ലയിക്കാന്‍ ജന അധികാര്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ധാരണ. കോണ്‍ഗ്രസിന് മാത്രമേ ബിജെപിയെ നേരിടാന്‍ സാധിക്കൂ എന്നാണ് ജെഎപി നേതാക്കളുടെ പൊതുവികാരം. ജെഎപി അധ്യക്ഷന്‍ പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്റെ തീരുമാന പ്രകാരമാണ് കോണ്‍ഗ്രസില്‍ ലയിക്കുന്നത്.
വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ സുപ്രധാന യോഗം നടക്കും. ഈ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ബിഹാറില്‍ പല മണ്ഡലങ്ങളിലായി ചിതറിക്കിടക്കുന്ന വോട്ട് ബാങ്കുള്ള പാര്‍ട്ടിയാണ് ജെഎപി. ഇവരെത്തിയാല്‍ അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ഡിസംബര്‍ 16-17 തിയ്യതികളില്‍ ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ ജെഎപിയുടെ നേതൃ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസില്‍ ലയിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. പപ്പു യാദവ് തീരുമാനം എടുത്ത സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനത്തിന് ഇനി സാധ്യതയില്ല. ജെഎപിയുടെ ഏക നേതാവ് പപ്പു യാദവാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ അദ്ദേഹം പിരിച്ചുവിട്ടു.

ജെഎപിയുടെ സംഘടനാ സംവിധാനങ്ങള്‍ പിരിച്ചുവിട്ട് ഡിസംബര്‍ രണ്ടിനാണ് പപ്പു യാദവ് കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് സൂചന നല്‍കിയത്. പാര്‍ട്ടിയുടെ പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര കുശ്വാഹയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇപ്പോള്‍ ജെഎപി നിലവിലില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുന്ന കാര്യത്തിലെ തീരുമാനം അടുത്താഴ്ചയുണ്ടാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

പപ്പു യാദവ് ആണ് ജെഎപിയുടെ മുഖം. പാര്‍ട്ടിയുടെ നേതാവും അവസാന വാക്കുമെല്ലാം അദ്ദേഹമാണ്. പപ്പു യാദവ് എത്തുന്ന പരിപാടികളില്‍ വന്‍ ജനക്കൂട്ടമാണ്. എന്നാല്‍ ജെഎപിയിലെ മറ്റു നേതാക്കള്‍ക്കൊന്നും പ്രവര്‍ത്തകരുടെ കാര്യമായ പിന്തുണയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎപി ചെറുപാര്‍ട്ടികളുടെ സഖ്യമുണ്ടാക്കിയാണ് ബിഹാറില്‍ മല്‍സരിച്ചത്.

ബിഹാറില്‍ പ്രധാനമായും രണ്ടു സഖ്യങ്ങളാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാ സഖ്യവും ബിജെപി, ജെഡിയു ഉള്‍പ്പെടുന്ന എന്‍ഡിഎയും. ആര്‍ജെഡിയാണ് മഹാസഖ്യത്തിലെ പ്രധാനി. കോണ്‍ഗ്രസ് ഈ സഖ്യം വിട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്‍ഡിഎയില്‍ വല്യേട്ടന്‍ ജെഡിയു ആയിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയത് ജെഡിയുവിനെ അമ്പരപ്പിച്ചിട്ടുണ്ട്.
നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

മഹാസഖ്യത്തോടും എന്‍ഡിഎയോടും മല്‍സരിച്ചാണ് കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പപ്പു യാദവ് നേരിട്ടത്. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജെഎപിയുടെ ഭാവി തകര്‍ന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കാന്‍ പോകുകയാണ്. പപ്പു യാദവിന്റെ ഭാര്യയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വാര്‍ത്തകള്‍.

ജെഎപി തങ്ങള്‍ക്കൊപ്പം ചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് അസിത് നാഥ് തിവാരി അടുത്തിടെ സൂചന നല്‍കിയിരുന്നു. പപ്പു യാദവിന്റെ ഭാര്യ രഞ്ജീത് രഞ്ജനാണ് ലയനത്തിന് പിന്നില്‍. രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവാണ് രഞ്ജീത് രഞ്ജന്‍. അടുത്തിടെ ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന വേളയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വേദികളില്‍ പപ്പു യാദവിനെ എത്തിച്ചത് രഞ്ജീത് രഞ്ജനായിരുന്നു.
കാരവനില്‍ മീര ജാസ്മിന്റെ അടിപൊളി നൃത്തം!! ചിരിച്ചുല്ലസിച്ച് നടി... അതിനൊരു കാരണവുമുണ്ട്

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും പപ്പു യാദവ് പ്രചാരണത്തിന് എത്തിയിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. സമാനമായ പ്രതിസന്ധി നേരിട്ട ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ലയിച്ചിരുന്നു.












Click it and Unblock the Notifications