കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ് :നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • By Siniya
Google Oneindia Malayalam News

പാറ്റ്‌ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടവോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ചു. വോട്ടെടുപ്പ്് ആരംഭിച്ച് മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ 18. 97 ശതമാനം രേഖപ്പെടുത്തി. 55 മണ്ഡലങ്ങളില്‍ 1.46 കോടിയിലധികം വോട്ടര്‍മാരാണുള്ളത്. കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, സിതാമാര്‍ഹി, ഷിയോഹര്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ ഞായറാഴ്ച വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആഞ്ചോടെ വോട്ടെടുപ്പ് അവസാനിക്കും. എന്നാല്‍ എട്ടു മണ്ഡലങ്ങളില്‍ വൈകിട്ട് മൂന്നുമണിയോടെ അവസാനിക്കും. 776 സ്ഥാനാര്‍ത്തികളാണ് മത്സരംഗത്തുള്ളത്. ഇതില്‍ 57 പേര്‍ വനിതകളാണ്.

14,139 പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 3043 ബൂത്തുകള്‍ മാവോസ്റ്റ് സാനിധ്യമുള്ളതാണ്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 100 സുരക്ഷാഭടന്മാര്‍ വീതമുള്ള 1163 കമ്പനി അര്‍ധന്യത്തെ വിന്യസിച്ചിട്ടുണ്ട്. നദികളില്‍ നിരീക്ഷണത്തിനായി 38 ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.

4thphase

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ 50 സീറ്റുകളിലും ബി ജെ പിയും അന്നത്തെ എന്‍ ഡിയും ഘടകക്ഷികളായിരുന്നു ജനദാതള്‍ യുമാണ് ജയിച്ചത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകള്‍ ജെ ഡി യുവിന് എതിര്‍ പക്ഷത്തുള്ള ബീഹാറിലെ ബി ജെ പിയുടെ വിധി നിര്‍ണയിക്കുമെന്നാണ് വിലയിരുത്തുന്നത്.

എന്‍ ഡി എ സംഖ്യത്തില്‍ ബി ജെ പി 42 സീറ്റിലും എല്‍ ജെ പി 5 സീറ്റിലുമാണ് മത്സരിക്കുന്നത്. മഹാസംഖ്യത്തില്‍ ആര്‍ ജെ ഡി 26 സീറ്റിലും ജെ ഡി യുയു 21 സീറ്റിലും കോണ്‍ഗ്രസ്സ് എട്ട് സീറ്റിലുമാണ് മത്സരിക്കുന്നത്. നാലാം ഘട്ടം കഴിയുന്നതോടെ 186 സീറ്റുകളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ബാക്കിയുള്ള 57 സീറ്റുകളിലെ തിരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും. എട്ടിനാണ് വോട്ടെണ്ണല്‍.

English summary
Voting began on Sunday in the fourth and penultimate phase of the Bihar elections involving 55 assembly constituencies, including 12 affected by Maoists, in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X