Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ വീണ്ടും നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമോ? ബിജെപിയുടെ തീരുമാനം നിർണ്ണായകം

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എന്‍ ഡി എ ഭൂരിപക്ഷം നേടിയാല്‍ ജെ ഡി യു നേതാവ് നിതീഷ് കുമാർ ഇത്തവണയും മുഖ്യമന്ത്രിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള വാക്കുപാലിച്ച് ഒരിക്കല്‍ കൂടി മുഖ്യമന്ത്രി കസേരയിലേക്ക് എത്താന്‍ ബി ജെ പി അനുവദിക്കുകയാണെങ്കില്‍ ബിഹാറിന്‍റെ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും.

നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിന് ഇടയിലും ജെ ഡി യു എന്ന പാർട്ടിയെ ഇപ്പോഴും ഒറ്റക്ക് മുന്നില്‍ നിന്ന് നയിക്കുന്നത് സുശാസൻ ബാബുവെന്ന നിതീഷ് കുമാറാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരില്‍ ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ അപേക്ഷിച്ച് കുറഞ്ഞ ജനപ്രീതി കാണിക്കുന്ന നിരവധി ഓപീനിയൻ പോളുകൾക്കിടയിലും തികഞ്ഞ ശുഭ പ്രതീക്ഷ തന്നെയാണ് ജെ ഡി യു ക്യാമ്പിനുള്ളത്.

jdu-modi-

നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ ഡി യു വിനെക്കാൾ പാർട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചാൽ ബി ജെ പി സ്വന്തം മുഖ്യമന്ത്രിയെ നിർദേശിക്കുമെന്ന പ്രചരണവും ഒരു വശത്ത് ശക്തമാണ്. ഈ വർഷം പുറത്തിറങ്ങിയ സ്റ്റേറ്റ് വോട്ട് വൈബ് സർവേയിൽ 33 ശതമാനം പേരും ബി ജെ പി മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, ഈ ഊഹാപോഹങ്ങൾ എത്രത്തോളം ശരിയാകുമെന്നത് ഇന്ന് പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കും.

ബിഹാറിലെ ഏറ്റവും ദീർഘകാല മുഖ്യമന്ത്രിയായ നിതീഷ് കുമാർ ഇതിനകം മുഖ്യമന്ത്രി കസേരയില്‍ 20 വർഷം പൂർത്തിയാക്കി കഴിഞ്ഞു. 2025 ബിഹാർ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാവി ശ്രദ്ധാകേന്ദ്രമായിരിക്കെ, അദ്ദേഹത്തിന്റെ ആസ്തി, രാഷ്ട്രീയ മേഖലയിലെ ശക്തികളും ദൗർബല്യങ്ങളും പരിചയപ്പെടുത്തുകയാണ് ഇവിടെ.

നിതീഷ് കുമാറിന്റെ ആസ്തി

മുഖ്യമന്ത്രി നിതീഷ് കുമാറിന് 1.64 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് ഉണ്ടെന്ന് 2024 ഡിസംബർ 31ന് കാബിനറ്റ് സെക്രട്ടേറിയറ്റ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. കുമാറിന്റെ മൊത്തം ചലനാത്മക ആസ്തികൾ (movable property) ഏകദേശം ₹16,97,741.56 രൂപയും അചലനാത്മക ആസ്തികൾ (immovable property) 1.48 കോടി രൂപയുമാണെന്ന് പിടിഐയും റിപ്പോർട്ട് ചെയ്യുന്നു.

വിവിധ ബാങ്കുകളിലായി ഏകദേശം 60811.56 രൂപ നിക്ഷേപിച്ചതായും നിതീർ കുമാർ വെളിപ്പെടുത്തിയിരുന്നു. 2025 ജനുവരിയിൽ പിടിഐ റിപ്പോർട്ട് ചെയ്തതനുസരിച്ച് ബിഹാർ മുഖ്യമന്ത്രിക്ക് ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള ഒരു കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ ഒരു റെസിഡൻഷ്യൽ ഫ്ലാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2023 ൽ, നിതീഷ് കുമാറിന് 16,484,632.69 രൂപയുടെ സ്ഥാവര-ജംഗമ ആസ്തികൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

നിതീഷ് കുമാറിന്റെ ദൗർബല്യങ്ങൾ

ജനപ്രിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല: ഏപ്രിൽ മുതലുള്ള സി-വോട്ടർ, ജെവിസി ഓപീനിയൻ പോൾ, വോട്ട് വൈബ് സർവേകളില്‍ നിതീഷ് കുമാറിനെ മറികടന്ന് തേജസ്വി യാദവാണ് അടുത്ത ബിഹാർ മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തില്‍ മുന്നില്‍ എത്തിയത്.

'പൽട്ടു റാം' യു-ടേണുകൾ: കഴിഞ്ഞ 10 വർഷത്തെ "പെൻഡുലം സ്വിംഗുകൾ" നിതീഷിന്റെ "വിശ്വാസ്യതയിലും ജനപ്രീതിയിലും" വലിയ കോട്ടം വരുത്തിയതായി ന്യൂസ് ടാക്കിന് നൽകിയെന്നാണ് അഭിമുഖത്തിൽ സി-വോട്ടർ സ്ഥാപകൻ യശ്വന്ത് ദേശ്മുഖ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എൻഡിഎയക്കും മഹാഗത്ബന്ധനും ഇടയിലായി അഞ്ച് തവണയാണ് ജെ ഡി യു മുന്നണി മാറിയത്.

ആരോഗ്യ ആശങ്കകൾ: നിതീഷിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകകളും ജനങ്ങള്‍ക്ക് ഇടയില്‍ ശക്താണ്. ജനങ്ങൾ നിതീഷിനോടോ എൻഡിഎ സർക്കാരിനോടോ വ്യക്തിപരമായി അസംതൃപ്തരല്ല, പക്ഷേ അദ്ദേഹത്തിന്റെ "അഭാവവും" ആരോഗ്യവും വോട്ടർമാരിൽ ഒരു സംശയം സൃഷ്ടിച്ചു.

ഭരണ വിരുദ്ധ വികാരം: 2025 ജൂലൈ 21ന് പുറത്തിറങ്ങിയ വോട്ട് വൈബ് സർവേയിൽ 54 ശതമാനം പേരും നിലവിലെ എം എൽ എമാർ വീണ്ടും മത്സരിച്ചാൽ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു.

യുവാക്കൾക്കിടയിൽ ജനപ്രീതിയില്ല: ജോലി സൃഷ്ടിക്കാൻ ഒന്നും ചെയ്തില്ലെന്ന് യുവ വോട്ടർമാർ വിമർശിക്കുന്നു.

നിതീഷ് കുമാറിന്റെ ശക്തി

സ്ത്രീ വോട്ടർമാരുടെ പിന്തുണ: നിരവധി ഓപീനിയൻ പോളുകൾ സൂചിപ്പിക്കുന്നത് സ്ത്രീകൾ ഈ തെരഞ്ഞെടുപ്പിലും നിതീഷിന് വോട്ട് ചെയ്യുമെന്നാണ്. ജീവിക ദിദി, ലോക്കൽ ബോഡികളിൽ സ്ത്രീകൾക്ക് 50 ശതമാനം റിസർവേഷൻ തുടങ്ങിയ പദ്ധതികൾ സ്ത്രീകളുടെ ദീർഘകാല വിശ്വാസം നേടിക്കൊടുത്തു. മഹിളാ റോസ്ഗാർ യോജനയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അവസാനം വന്നത്. നിതീഷ് ഇക്കണോമികലി ബാക്ക്വേഡ് ക്ലാസ് (ഇബിസി), ഒബിസി, അപ്പർ ക്ലാസ് വോട്ടർമാർക്കിടയിലും ജനപ്രിയനാണ്.

വോട്ട് വിഭജനം: എംഎൽഎമാർക്കെതിരായ ഭരണ വിരുദ്ധ വികാരം വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് അസെൻഡിയ സ്ട്രാറ്റജീസ് മാനേജിംഗ് പാർട്ണർ കൂടിയായ വോട്ട് വൈബ് സ്ഥാപകൻ അമിതാഭ് തിവാരി പറയുന്നത്. കാരണം ഈ മണ്ഡലങ്ങളിലെ ഭരണ വിരുദ്ധ വോട്ടുകൾ മഹാഗത്ബന്ധനും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജും തമ്മിൽ വിഭജിക്കപ്പെടും.

മികച്ച ഭരണാധികാരി: നിയമവാഴ്ചയും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തിയ 'സുശാസൻ ബാബു' എന്ന പദവി നേടിയ ഭരണാധികാരിയാണ് നിതീഷ് കുമാർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+