വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അധ്യാപകരും പ്രിന്‍സിപ്പാളും, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പട്ന: വിദ്യാര്‍ഥിനിയെ അധ്യാപകരും പ്രിന്‍സിപ്പാളും സഹപാഠികളും ചേര്‍ന്ന് പീഡിപ്പിച്ചു. ബിഹാറിലെ ഛാപ്രയിലെ ഒമ്പതാം ക്ലാസുകാരിക്കാണ് മാസങ്ങള്‍ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും രണ്ട് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.
15 വിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തിരുന്നത്. മാസങ്ങളോളം നീണ്ട ക്രൂരതയറിഞ്ഞ പ്രിന്‍സിപ്പാളും അധ്യാപകരും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരും പെണ്‍കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കേണ്ടവരായിരുന്നു അധ്യാപകര്‍. എന്നാല്‍ അവരും കാമകണ്ണോടെയാണ് പെണ്‍കുട്ടിയെ നോക്കിയത്. നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് പറയുന്നത് ഇങ്ങനെ...

സംഭവത്തിന്റെ തുടക്കം
പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റു വിദ്യാര്‍ഥികളും പീഡിപ്പിക്കുയായിരുന്നു. 15 വിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളത്. പലപ്പോഴും കൂട്ട ബലാല്‍സംഗമായിരുന്നു. ഏഴ് മാസം ഇത് തുടരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തി
പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പകര്‍ത്തിയിരുന്നു. സംഭവം അറിഞ്ഞ അധ്യാപകര്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം അറിഞ്ഞ പ്രിന്‍സിപ്പാളും കുട്ടിയെ പീഡിപ്പിച്ചു. നടുക്കുന്ന വിവരമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

അഞ്ച് പേര് പിടിയില്‍
ഏഴ് മാസം ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഒടുവില്‍ വീട്ടുകാരോട് വിവരം പറഞ്ഞു. അവര്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രിന്‍സിപ്പാളിനെയും രണ്ട് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് രണ്ട് വിദ്യാര്‍ഥികളെയും പിടികൂടി. ബാക്കി വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

പിതാവ് ജയിലില്‍
കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ പിതാവ് ഒരു കേസില്‍പ്പെട്ട് ജയിലിലായിരുന്നു. അതേ മാസമാണ് സഹപാഠികള്‍ പീഡനം തുടങ്ങിയത്. സ്കൂളിലെ ശൗചാലയത്തില്‍ വച്ചായിരുന്നു ആദ്യ പീഡനമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. രംഗങ്ങള്‍ സഹപാഠികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

എല്ലാം ചെയ്തത് ഭീഷണിപ്പെടുത്തി
സ്കൂളിലോ വീട്ടിലോ പറഞ്ഞാല്‍ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ക്രൂരത അവിടെ നിന്നില്ല. പീഡിപ്പിച്ച വിദ്യാര്‍ഥികളുമായി ബന്ധമുള്ള മറ്റു വിദ്യാര്‍ഥികളും പെണ്‍കുട്ടിയെ സമീപിച്ചു. വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരും പീഡിപ്പിച്ചത്.

ജയില്‍മോചിതനായ ശേഷം
15 ആണ്‍കുട്ടികള്‍ പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. ശേഷമാണ് വിവരം അധ്യാപകര്‍ അറിയുന്നത്. പ്രിന്‍സിപ്പാളും അറിഞ്ഞു. രക്ഷിക്കുന്നതിന് പകരം ഇവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിതാവ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ പെണ്‍കുട്ടി സംഭവം വിശദീകരിച്ചു.

ആദ്യം പോലീസ് തയ്യാറായില്ല
പോസീസില്‍ പരാതി നല്കാന് തീരുമാനിച്ചു. ആദ്യം പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് പോലീസ് നടപടിക്ക് തയ്യാറായതെന്ന് കുടുംബം പറയുന്നു. എക്മ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications