കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ക്കീസ് ബാനു കേസ്; കുറ്റവാളികളെ വിട്ടയച്ച രേഖ ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തവരെ ജയില്‍ മോചിതരാക്കിയ രേഖകള്‍ ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയില്ല. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയില്‍ മറ്റുചില രേഖകള്‍ കൈമാറിയെങ്കിലും ബലാല്‍സംഗ കേസിലെ പ്രതികളെ മോചനത്തിന് തിരഞ്ഞെടുത്തത് എങ്ങനെ എന്ന് വ്യക്തമാക്കുന്ന രേഖ നല്‍കിയില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 15ന് വിട്ടയച്ചത്. ഇവര്‍ക്ക് പിന്നീട് വിഎച്ച്പി സ്വീകരണം നല്‍കിയിരുന്നു.

b

അഹമ്മദാബാദ് കേന്ദ്രമായുള്ള വിവരാവകാശ പ്രവര്‍ത്തക പങ്ക്തി ജോഗ് ആണ് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടത്. നാല് ചോദ്യങ്ങളാണ് ഇവര്‍ അപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തടവുകാരെ മോചിപ്പിക്കുന്ന കമ്മിറ്റി സ്വീകരിച്ച പരിഗണനാ വിഷയങ്ങള്‍, കമ്മിറ്റിയുടെ യോഗത്തിന്റെ മിനുട്‌സ്, മോചിപ്പിക്കപ്പെട്ട തടവുകാരുടെ പേരും മോചന കാരണങ്ങളും, കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളായി തടവുകാരെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ്, അടുത്ത ജനുവരി, ആഗസ്റ്റ് എന്നീ മാസങ്ങളിലാകും മോചനമെന്ന് പങ്ക്തി ജോഗ് പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് 20നാണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. നവംബറില്‍ ഭാഗികമായി മറുപടി നല്‍കി.

ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്

തടവുകാരെ മോചിപ്പിക്കുന്ന തീരുമാനം എടുക്കുന്ന കമ്മിറ്റിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഗുജറാത്ത് ആഭ്യന്തര വകുപ്പ് കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ അടിസ്ഥാനമാക്കിയാണ് കമ്മിറ്റി പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു. എന്നാല്‍ ബലാല്‍സംഗ കേസിലെ പ്രതികളെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും മുമ്പ് വിട്ടയക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ടെന്ന് പങ്ക്തി ജോഗ് പറയുന്നു. വിട്ടയക്കുന്ന കുറ്റവാളികളെ തിരഞ്ഞെടുത്ത നടപടിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.

പ്രതികളെ മോചിപ്പിക്കുന്നതിലേക്ക് നയിച്ച ഉത്തരവ് ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിയിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ റസൂല്‍ രംഗത്തുവന്നു. ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട നീതി കോടതി തിരികെ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ മോചിപ്പിച്ച തീരുമാനത്തില്‍ ഞങ്ങള്‍ ദുഃഖിതരാണ്. എന്നാല്‍ കോടതിയിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരം നല്‍കിയുള്ള സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ മെയ് 13നായിരുന്നു. ഇത് ചോദ്യം ചെയ്താണ് ബില്‍ക്കീസ് അപ്പീല്‍ നല്‍കിയത്. ഈ ഹര്‍ജി തള്ളിയത് കുറ്റവാളികളുടെ മോചനത്തെ ചോദ്യംചെയ്തുള്ള റിട്ട് ഹരജിക്ക് തിരിച്ചടിയല്ലെും ബല്‍കീസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.

English summary
Bilkis Bano Case: Gujarat Government Did Not Share Remission Panel File Noting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X