കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ ബിരേന്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പില്ല, സീനിയര്‍ മന്ത്രിയേയും പരിഗണിക്കുന്നു

Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു ബിരേന്‍ സിംഗ്. വീണ്ടും ജയിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ചിരുന്നു. എന്നാല്‍ ബിരേന്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം എളുപ്പത്തില്‍ കിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കടുത്ത വെല്ലുവിളിയായി ഒരു സീനിയര്‍ മന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. ബിശ്വജിത്ത് സിംഗാണ് എതിരാളി. കേന്ദ്ര നേതൃത്വത്തിന് ബിശ്വജിത്തിനെയും താല്‍പര്യമുണ്ട്. ബിരേന്‍ സിംഗാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബിജെപിക്ക് 32 സീറ്റും കിട്ടിയിരുന്നു. ഇതാണ് ബിരേന്‍ സിംഗിന് മുന്‍തൂക്കം നല്‍കുന്നത്. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ബിരേന്‍ സിംഗിന്റെ ആദ്യ സര്‍ക്കാരിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.

അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രംഅഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം

1

മണിപ്പൂരിലെ സീനിയര്‍ ബിജെപി നേതാക്കളെ അടക്കം ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് കേന്ദ്ര നേതൃത്വം. ബിരേന്‍ സിംഗും, ബിശ്വജിത്തും, സംസ്ഥാന അധ്യക്ഷ എ ശാരദ ദേവിയും ഇതില്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ മോദിയെ ബിരേന്‍ സിംഗ് കണ്ടിരുന്നു. അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ഇതോടെയാണ് ശക്തമായത്. മണിപ്പൂര്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും എംഎല്‍എമാരും പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന ആവശ്യക്കാരാണ്. ബിരേന്‍ സിംഗിനെ മാറ്റി മറ്റേതെങ്കിലും നേതാക്കളെ കൊണ്ടുവരണമെന്നാണ് ആവശ്യം. ബിരേന്‍ സിംഗ് സര്‍ക്കാരില്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു ബിശ്വജിത്ത്. പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്തീ രാജ്, വാണിജ്യം, വ്യവസായം, ഊര്‍ജം, എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട് ബിശ്വജിത്ത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ ബിശ്വജിത്തിന് വലിയ ആഗ്രഹമുണ്ട്. നേരത്തെ ബിരേന്‍ സിംഗിനെ മാറ്റാന്‍ അദ്ദേഹം ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല. 2012ല്‍ തോങ്ജു മണ്ഡലത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ആദ്യമായി എംഎല്‍എയാവുന്നത്. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. ഒപ്പം ജോയ്കിഷന്‍ സിംഗുമുണ്ടായിരുന്നു. ഇവര്‍ പിന്നീട് കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടു. 2015ലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ രണ്ട് പേരും ബിജെപി ടിക്കറ്റില്‍ വിജയിച്ചു. രണ്ട് ദശാബ്ദത്തിന് ശേഷം മണിപ്പൂരില്‍ ബിജെപിക്ക് ലഭിക്കുന്ന എംഎല്‍എമാരായിരുന്നു ഇവര്‍. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോയ് കിഷന്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു.

ബിശ്വജിത്ത് പക്ഷേ ബിജെപിക്കൊപ്പം നില്‍ക്കുകയായിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ മുഖമായിരുന്നു അദ്ദേഹം. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബിരേന്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സമര്‍ത്ഥമായി ഇവിടെ സര്‍ക്കാരുണ്ടാക്കി. പക്ഷേ ബിരേന്‍ സിംഗാണ് മുഖ്യമന്ത്രിയായത്. അദ്ദേഹമില്ലെങ്കില്‍ ബിശ്വജിത്ത് തന്നെ മുഖ്യമന്ത്രിയാവുമായിരുന്നു. ബിശ്വജിത്ത് ദില്ലിയില്‍ നേതൃത്വത്തെ കണ്ട് സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. ആരാകും മുഖ്യമന്ത്രിയെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിശ്വജിത്ത് പറയുന്നു.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

കോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കികോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കി

English summary
biren singh not only leader in contention of manipur, cm post biswajit singh in race too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X