കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും എഎപി-ബിജെപി കൂട്ടയടി; ദില്ലി മേയര്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടു

മേയര്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ ദില്ലിയില്‍ ഇത് രണ്ടാം തവണയാണ് ബിജെപി-എഎപി സംഘര്‍ഷമുണ്ടാവുന്നത്. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് എഎപി ആരോപണം

Google Oneindia Malayalam News
1

ദില്ലി: മേയര്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വീണ്ടും കൂട്ടയടി. ദില്ലിയിലെ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് സംഘര്‍ഷമുണ്ടായത്. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്.

അനിശ്ചിത കാലത്തേക്ക് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അടച്ചിരിക്കുകയാണ്. കൗണ്‍സിലര്‍മാര്‍ തമ്മില്‍ വലിയ വാക്കേറ്റമുണ്ടായത്. ഇന്ന് മേയറെയും, ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കാനാണ് കൗണ്‍സില്‍ ചേര്‍ന്നത്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

ഒരു മാസത്തില്‍ അധികമായി ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട്. എന്നാല്‍ ബിജെപി ജനവിധി അട്ടിമറിക്കാന്‍ നോക്കുന്നുവെന്നാണ് എഎപി ആരോപിക്കുന്നത്.

ജനുവരി ആറിനായിരുന്നു 250 അംഗ എംസിഡിയില്‍ ആദ്യ കൗണ്‍സില്‍ യോഗം നടന്നത്. എന്നാല്‍ എഎപിയുടെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉപേക്ഷിച്ചു.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ബിജെപി അധികാരം നേടാന്‍ നോക്കുന്നുവെന്നായിരുന്നു എഎംപിയുടെ ആരോപണം. എന്നാല്‍ ഇന്നും അതിന്റെ ആവര്‍ത്തനമാണ് കണ്ടത്.

ദില്ലിയിലെ ലെഫ് ഗവര്‍ണര്‍ വികെ സക്‌സേന നിയമിച്ച പ്രിസൈഡിങ് ഓഫീസ് സത്യ ശര്‍മയാണ് സത്യപ്രതിജ്ഞ നിയന്ത്രിച്ചത്. ബിജെപി നേതാവ് സത്യ ശര്‍മ. പത്ത് കൗണ്‍സിലര്‍മാര്‍ക്ക് ആദ്യം ഇവര്‍ സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നു. പിന്നാലെ എഎപി പ്രതിഷേധം ആരംഭിച്ചു.

വലിയ സുരക്ഷ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ അടക്കം ഇവിടെ എത്തിയിരുന്നു. ഷെല്ലി ഒബ്രോയിയെയാണ് എഎപി മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

രണ്ടാം സ്ഥാനാര്‍ത്ഥിയായി അശു താക്കൂറിനെയും നിര്‍ദേശിച്ചിരുന്നു. ബിജെപി രേഖാ ഗുപ്തയെയും നാമനിര്‍ദേശം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എഎപി ആലി മുഹമ്മദ് ഇഖ്ബാലിനെയും, ജലജ് കുമാറിനെയും നിര്‍ദേശിച്ചപ്പോള്‍, ബിജെപി കമല്‍ ബാഗ്രിയെയാണ് നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചതാണ്.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബിജെപി പിന്‍വലിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, മേയര്‍ എഎപിയുടേത് തന്നെയായിരിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. ഡിസംബര്‍ നാലിനാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.

എഎപി 134 വാര്‍ഡുകളില്‍ വിജയിച്ചാണ് ഭരണം പിടിച്ചത്. പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിനും ഇതോടെ അവസാനമായിരുന്നു. ബിജെപിക്ക് 104 സീറ്റാണ് ലഭിച്ചത്. അഞ്ച് വര്‍ഷവും മേയര്‍ സ്ഥാനത്തില്‍ മാറ്റമുണ്ടായത്. ആദ്യത്തെ വര്‍ഷത്തില്‍ ഒരു വനിതയായിരിക്കും മേയര്‍. പിന്നീട് പട്ടികജാതി വിഭാഗവും, മറ്റുമായി മാറി വരും.

English summary
bjp, aap fight in delhi municipal council second time in a row on mayor election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X