കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം മാത്രം പോര, തലപ്പത്ത് മക്കളും വേണം; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 'മക്കള്‍ മയം'

Google Oneindia Malayalam News

ഗുജറാത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് കോൺ​​ഗ്രസും ബിജെപിയും. ഇത്തവണ ആംആദ്മിയും ഒപ്പത്തിനൊപ്പം ഉണ്ടാവും. മൂന്ന് പാര്‍ട്ടികളും ഗുജറാത്തില്‍ വലിയ പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ ഗുജറാത്തിലെ വിജയം മാത്രമല്ല കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ലക്ഷ്യം.

അധികാരത്തില്‍ ഏറുമ്പോള്‍ തങ്ങളുടെ ബന്ധുക്കള്‍ കൂടി പ്രധാനസ്ഥാനങ്ങളില്‍ ഉണ്ടാകണമെന്നാണ്. കോണ്‍ഗ്രസിനെതിരെ നേരത്തെ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന ആരോപണമാണ് കുടുംബ രാഷ്ട്രീയം തങ്ങളുടെ മക്കളെ എങ്ങനെയെങ്കിലും മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് നേതാക്കള്‍ നോക്കുന്നതെന്ന വിമര്‍ശനം ഉണ്ട്. ബിജെപിക്കെതികരെയും ഈ വിമര്‍ശനം ഉണ്ട്. അത് ശരിയാണെന്ന് തെളിയുക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

1

ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ചേര്‍ന്ന് സിറ്റിംഗ് എംഎല്‍എമാരുടെയും മുന്‍ എംഎല്‍എമാരുടെയും മക്കളെ ആകെയുള്ള 182 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലെങ്കിലും മത്സരിപ്പിക്കുന്നുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 13 സ്ഥാനാര്‍ത്ഥികളെയും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഏഴ് സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി.

2

ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 8ന് വോട്ടെണ്ണല്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമയങ്ങളില്‍ കുടുംബാംഗങ്ങല്‍ക്ക് ടിക്കറ്റ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത് 'വിജയം' എന്ന ഘടകം കൊണ്ടോ ഈ നേതാക്കള്‍ സ്വാധീനം ചെലുത്തുന്ന മണ്ഡലങ്ങളില്‍ ഒരു ബദലിന്റെ അഭാവം കൊണ്ടോ ആണ്.

3

ഗോത്രവര്‍ഗ നേതാവും പത്ത് തവണ കോണ്‍ഗ്രസ് എം.എല്‍.എയുമായ മോഹന്‍സിന്‍ഹ രത്വ മാതൃ പാര്‍ട്ടിയുമായുള്ള ദശാബ്ദങ്ങള്‍ ആയുള്ള ബന്ധം വിച്ഛേദിച്ച് കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നപ്പോള്‍, ഭരണകക്ഷി അദ്ദേഹത്തിന്റെ മകന്‍ രാജേന്ദ്രസിങ് രത്വയെ ഛോട്ടാ ഉദേപൂര്‍ സീറ്റില്‍ നിന്ന് മത്സരിപ്പിക്കാന്‍ തയ്യാറായി.

4

പട്ടികവര്‍ഗ (എസ്ടി) സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സെഗ്മെന്റില്‍ രാജേന്ദ്രസിംഗും മുന്‍ റെയില്‍വേ മന്ത്രി നരണ്‍ രത്വയുടെ മകന്‍ കോണ്‍ഗ്രസിന്റെ സംഗ്രാംസിങ് രത്വയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിക്കും. അഹമ്മദാബാദ് ജില്ലയിലെ സാനന്ദ് സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ കനു പട്ടേല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കരണ്‍സിന്‍ഹ് പട്ടേലിന്റെ മകനാണ്. പട്ടേല്‍ സീനിയര്‍ 2017 ല്‍ ബിജെപിയില്‍ ചേര്‍ന്നു, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മകനെ വീണ്ടും സാനന്ദില്‍ നിന്ന് മത്സരിപ്പിക്കാന്‍ അവസരം കിട്ടി..

5

തസ്രയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി യോഗേന്ദ്ര പര്‍മര്‍, രണ്ട് തവണ എംഎല്‍എയായ രാംസിംഗ് പര്‍മറിന്റെ മകനാണ്, 2007ലും 2012ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചെങ്കിലും 2017 ല്‍ പാര്‍ട്ടി വിടുന്നതിന് മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. അഹമ്മദാബാദിലെ ഡാനിലിംഡ സീറ്റില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസിന്റെ എംഎല്‍എയായ ഷൈലേഷ് പര്‍മര്‍ മുന്‍ എംഎല്‍എ മനുഭായ് പര്‍മറിന്റെ മകനാണ്.
ഈ പട്ടിക ഇങ്ങനെ നീണ്ടുപോവുകയാണ്.

English summary
Gujarat election: BJP and Congress have together fielded sons of sitting and former MLAs in at least 20 Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X