കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ നിലംപരിശാക്കി പുതിയ സഖ്യം; ത്രിപുര വീണ്ടും മാറുന്നു, ഇടതുപക്ഷത്തെ തൂത്തെറിഞ്ഞു

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. ട്രൈബര്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തദ്ദേശീരായ പുതിയ സഖ്യത്തിന് വിജയം. സിപിഎമ്മും കോണ്‍ഗ്രസും ഒരു സീറ്റില്‍ പോലും ജയിക്കാനാകാതെ തകര്‍ന്നടിഞ്ഞു. ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങി പ്രധാന കക്ഷികളെ ജനം കൈവിട്ടു എന്ന് പറയാം. ബിജെപിയും ഐപിഎഫ്ടി എന്ന തദ്ദേശീയ പാര്‍ട്ടിയും സഖ്യം ചേര്‍ന്നാണ് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ത്രിപുര ഭരിക്കുന്നത്. എന്നാല്‍ ത്രിപുര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് ഏപ്രില്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ ടിപ്ര എന്ന പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമാണ് വിജയിച്ചത്.

f

ഇന്നാണ് ഫലം പ്രഖ്യാപിച്ചത്. 28 അംഗ കൗണ്‍സിലില്‍ 18 സീറ്റ് നേടി ടിപ്ര അധികാരം പിടിച്ചു. ഒമ്പത് സീറ്റില്‍ ബിജെപി സഖ്യം ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനും. ത്രിപുരയിലെ രാജകുംബമായ പ്രദ്യുത് മാണിക്യ ദേബ് ബര്‍മന്‍ നേതൃത്വം നല്‍കുന്ന പ്രാദേശിക സഖ്യമാണ് ടിപ്ര. കഴിഞ്ഞ സെപ്തംബറിലാണ് പ്രദ്യുത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതും പുതിയ സഖ്യമുണ്ടാക്കിയതും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിയായിരുന്നു പ്രദ്യുത് പാര്‍ട്ടി വിട്ടത്.

മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

ത്രിപുര ഓട്ടോണമസ് ജില്ലാ കൗണ്‍സിലില്‍ 30 അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുകയാണ് പതിവ്. ബാക്കി 28 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ് നടന്നത്. 20 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലാണ് ഈ കൗണ്‍സില്‍ ഭരണം. 2015ലാണ് കൗണ്‍സിലിലേക്ക് ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 25 സീറ്റ് നേടി ഇടതുപക്ഷം അധികാരത്തിലെത്തി. എന്നാല്‍ ഇന്ന് പുറത്തുവന്ന ഫലത്തില്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷത്തിന് ജയിക്കാന്‍ സാധിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്. കൗണ്‍സില്‍ പരിധിയിലുള്ള 20 മണ്ഡലങ്ങലില്‍ 18ലും ബിജെപി സഖ്യമാണ് 2018ല്‍ ജയിച്ചത്.

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടുംമൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

English summary
BJP and CPM Defeat In Tripura Tribal Council Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X