• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭവാനിപൂര്‍ ഇളക്കി മറിക്കാന്‍ ബിജെപിയുടെ 'വക്കീല്‍', മമതയ്‌ക്കെതിരെ പ്രിയങ്ക തിബ്രെവാള്‍

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ മമതയെ നേരിടാന്‍ രണ്ടും കല്‍പ്പിച്ച് ബിജെപി. പ്രിയങ്ക തിബ്രെവാളിനെ രംഗത്തിറക്കിയിരിക്കുകയാണ്. കല്‍ക്കത്ത ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും പ്രശസ്ത അഭിഭാഷകയാണ് പ്രിയങ്ക തിബ്രെവാള്‍. ബംഗാളില്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങള്‍ക്കെതിരെയുള്ള കേസ് കോടതിയില്‍ നടത്തുന്നത് പ്രിയങ്ക തിബ്രെവാളാണ്. 2014ലാണ് ബിജെപിയില്‍ പ്രിയങ്ക ചേരുന്നത്. ബിജെപിയുടെ യൂത്ത് വിംഗ് വൈസ് പ്രസിഡന്റാണ് അവര്‍. ബിജെപി എംപി ബാബുള്‍ സുപ്രിയോയാണ് പ്രിയങ്കയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത്. ബാബുല്‍ സുപ്രിയോയുടെ ലീഗല്‍ അഡൈ്വസറായിരുന്നു പ്രിയങ്ക.

നേരത്തെ പ്രിയങ്ക ബംഗാളിലെ അക്രമങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എല്ലാ അക്രമസംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെടണമെന്ന് നിര്‍ദേശിച്ചായിരുന്നു ഈ നീക്കം. ഇത് മമതയ്ക്ക് തിരിച്ചടിയായിരുന്നു. കോടതി കേസ് പരിഗണിക്കുകയും അതില്‍ പല നേതാക്കളും കുടുങ്ങുമെന്നുമുള്ള അവസ്ഥയാണ്. എല്ലാ ഇരകള്‍ക്കും ചികിത്സയും റേഷനും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് അഭിജിത്ത് സര്‍ക്കാരിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനും കോടതി പ്രിയങ്കയുടെ ആവശ്യപ്രകാരം അനുവദിച്ചു.

മമതയുടെ യഥാര്‍ത്ഥ എതിരാളിയെന്ന് തന്നെ പ്രിയങ്കയെ വിശേഷിപ്പിക്കാം. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അവര്‍ ബിരുദം പഠിച്ചത്. ബിസിനസ് അഡിമിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും ഉണ്ട്. ഈ വര്‍ഷം എന്റലി സീറ്റില്‍ നിന്ന് പ്രിയങ്ക മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തൃണമൂലിന്റെ സ്വര്‍ണ കമാലിനോട് 58257 വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവരുടെ ഇടപെടല്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ വരെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ കേസ് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്ന സംശയവും നേതാക്കള്‍ക്കുണ്ട്. പക്ഷേ മമതയ്‌ക്കെതിരെ അഗ്രസീവായ നേതാവിനെ തന്നെയാണ് ബിജെപിക്ക് കളത്തിലിറക്കാന്‍ സാധിച്ചത്.

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

ബംഗാളിന്റെ താലിബാന്‍വത്കരണം ഒഴിവാക്കാന്‍ മമതയെ പരാജയപ്പെടുത്തണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ കേസ് സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുന്നത് പ്രിയങ്കയുടെ മികവ് കൊണ്ടാണ്. മുഖ്യമന്ത്രിയെ ആദ്യ പോരില്‍ തന്നെ താന്‍ കോടതിയില്‍ വീഴ്ത്തിയതാണെന്ന് പ്രിയങ്ക പറയുന്നു. അക്രമങ്ങളൊന്നുമില്ലെന്ന മമതയുടെ വാദം താന്‍ പൊളിച്ചതാണ്. കോടതി അത് തെളിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി അക്രമത്തിനെതിരെ മൗനം പാലിക്കുകയാണ്. അതിനെതിരെയാണ് ഞങ്ങളുടെ പോരട്ടമെന്നും പ്രിയങ്ക വ്യക്തമാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥ്വം ബിജെപി പ്രഖ്യാപിച്ചത്.

cmsvideo
  ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam
  English summary
  bjp announces priyanka tibrewal's candidature from nandigram, mamata will face tight contest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X