കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദിനെ ഒരുവര്‍ഷം മുന്‍പ് പുകഴ്ത്തി പ്രകാശ് രാജിനെതിരെ തെളിവ് നിരത്ത് സംഘപരിവാറിന്റെ പ്രചാരണം

സമൂഹമാധ്യമങ്ങളിലും പ്രകാശ് രാജിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്

Google Oneindia Malayalam News

ബംഗളൂരു: നടന്‍ പ്രകാശ് രാജും ബിജെപി, സംഘപരിവാര്‍ സംഘടനകളുമായുള്ള വാക്‌പോരാട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിമര്‍ശകനാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തതാണ്. ഇപ്പോഴിതാ അദ്ദേഹത്തെ അടിക്കാന്‍ ലഭിച്ച അവസരം ബിജെപിക്ക് ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കര്‍ണാടക എംഎല്‍എ എന്‍എ ഹാരിസിനെ പുകഴ്ത്തുന്ന വീഡിയോയാണ് സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാതെ മൗനം തുടരുകയാണ് പ്രകാശ് രാജ്. എല്ലാവിഷയത്തില്‍ ചോദ്യം ഉന്നയിക്കുന്ന പ്രകാശ് രാജിന് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നാണ് സംഘപരിവാര്‍ വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുഹമ്മദ് മന:സാക്ഷിയുള്ളവന്‍

മുഹമ്മദ് മന:സാക്ഷിയുള്ളവന്‍

മുഹമ്മദ് നാലപ്പാട് പ്രകാശ് രാജ് ഫൗണ്ടേഷന് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിനായി പണം നല്‍കിയതിനെ തുടര്‍ന്നാണ് പ്രകാശ് രാജ് മുഹമ്മദിനെ പുകഴ്ത്തി. മുഹമ്മദ് നാലപ്പാട് മന:സാക്ഷിയുള്ളവനാണെന്നായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം. ഈ സംഭവമാണ് ഇപ്പോള്‍ സംഘപരിവാര്‍ ആയുധമാക്കുന്നത്.

കാര്യങ്ങള്‍ മനസിലാക്കുന്നവന്‍

കാര്യങ്ങള്‍ മനസിലാക്കുന്നവന്‍

മുഹമ്മദ് തന്നെ ഒരു ചടങ്ങിനായി ക്ഷണിച്ചിരുന്നുവെന്ന് പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നുണ്ട്. അപ്പോഴാണ് താന്‍ ഗ്രാമങ്ങളെ ദത്തെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്. അതിനായി സഹായവും ചോദിച്ചു. അയാള്‍ക്ക് കാര്യങ്ങല്‍ എളുപ്പത്തില്‍ മനസിലായെന്നും തന്നെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും പ്രകാശ് രാജ് പറയുന്നു.

വിമര്‍ശനം

വിമര്‍ശനം

പ്രകാശ് രാജ് ഹാരിസ് എംഎല്‍എയുടെ ഗുണ്ടയായ മകനെ പുകഴ്ത്തിയത് പണത്തിന് വേണ്ടിയാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. അയാള്‍ അഹങ്കാരിയാണ്. പണം ലഭിച്ചാല്‍ അയാള്‍ ആരെ വേണമെങ്കിലും പുകഴ്ത്തും. അങ്ങനെയുള്ള ഒരാള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ബിജെപിയെയോ കുറ്റംപറയാനുള്ള അവകാശമില്ലെന്നും പ്രകാശ് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിലും പ്രകാശ് രാജിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

യുവാവിന് മര്‍ദനം

യുവാവിന് മര്‍ദനം

യുവാവിനെ ഹോട്ടലില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് വിവാദത്തില്‍ പെട്ടത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പിതാവ് ഹാരിസും കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹത്തെ തള്ളിയിരുന്നു. കടുത്ത നടപടി മുഹമ്മദിനെതിരെ ഉണ്ടാവുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു

മോദി വിരുദ്ധന്‍

മോദി വിരുദ്ധന്‍

താന്‍ മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനുമാണെന്ന് പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു. ഗൗരി ലങ്കേഷ് വധത്തിന് ശേഷമാണ് പ്രകാശ് രാജ് ബിജെപിക്കും ആര്‍എസ്എസിനും എതിരെ വിമര്‍ശനവുമായി രംഗത്തെത്താന്‍ തുടങ്ങിയത്. ബിജെപിയും പ്രധാനമന്ത്രിയും ഹിന്ദുക്കളല്ലെന്നും ഒരു മതത്തെ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കാന്‍ ശ്രിക്കുന്നവര്‍ ആ ഗണത്തില്‍ പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!

അന്വേഷണം നടക്കട്ടെ ഇല്ലെങ്കില്‍ കലാപമുണ്ടാവും, മോഹന്‍ദാസിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതിഅന്വേഷണം നടക്കട്ടെ ഇല്ലെങ്കില്‍ കലാപമുണ്ടാവും, മോഹന്‍ദാസിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സ്കൂളുകൾ പൂട്ടുന്നു; എൻഒസി ഇല്ല, 125 സ്കൂളുകൾക്ക് താഴ് വീഴും!ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സ്കൂളുകൾ പൂട്ടുന്നു; എൻഒസി ഇല്ല, 125 സ്കൂളുകൾക്ക് താഴ് വീഴും!

English summary
bjp attacks prakash raj over old video him praising mohammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X