• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യെഡിയൂരപ്പ പുറത്തേക്ക്? 8 പേരുകള്‍ റെഡിയാക്കി അമിത് ഷാ, കോണ്‍ഗ്രസിന് ചിരി, 2023ല്‍ ഭരണം പിടിക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണം മാറ്റം ഉണ്ടാവുമെന്ന സൂചനയുമായി കേന്ദ്ര നേതൃത്വം. ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി യെഡിയൂരപ്പയും ഏത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഈ പ്രഖ്യാപനങ്ങളില്‍ നിന്ന് അവസരം വീണ് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസിനാണ്. ബിജെപി ക്യാമ്പിലെ ഓരോ നീക്കങ്ങളെയും മുതലെടുക്കാനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. അതിലുപരി കൂറുമാറി എത്തിയവര്‍ ബിജെപിയില്‍ ഒറ്റപ്പെടുമെന്നും വ്യക്തമായിരിക്കുകയാണ്.

1

എട്ട് പേരുകള്‍ കേന്ദ്ര നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. അമിത് ഷായാണ് മാറ്റത്തിന് നേതൃത്വം നല്‍കുന്നത്. ലിംഗായത്ത് നേതാവ് തന്നെ വരണമെന്ന് ചില നേതാക്കള്‍ കടുംപിടുത്തത്തിലാണ്. ധര്‍വാഡ് വെസ്റ്റില്‍ നിന്നുള്ള എംഎല്‍എ അരവിന്ദ് ബെല്ലാഡ്, വിജയപുര എംഎല്‍എ ബസന്നഗൗഡ പടട്ടീല്‍ യത്‌നല്‍, ഖനന വകുപ്പ് മന്ത്രി മുരുഗേഷ് ആര്‍ നിരനി, ബസവരാജ് ബൊമൈ എന്നിവര്‍ പട്ടികയിലുണ്ട്. ഇവര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. പാട്ടീല്‍ യത്‌നലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ട്.

2

യെഡിയൂരപ്പ പക്ഷേ ഈ പട്ടികയെല്ലാം തള്ളിയിരിക്കുകയാണ്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നല്ലാത്ത ഒരു നേതാവ് വേണമെന്നാണ് യെഡിയൂരപ്പയുടെ ആവശ്യം. ബിജെപി കേന്ദ്ര നേതൃത്വവും അത്തരത്തിലൊരു നേതാവിനെയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ യെഡിയൂരപ്പയുടെ ബുദ്ധിപരമായ നീക്കം കൂടിയാണിത്. അദ്ദേഹത്തിന്റെ മകന്‍ വിജയേന്ദ്രയുടെ ഭാവി കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇപ്പോഴൊരു നേതാവ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുണ്ടായാല്‍ വിജയേന്ദ്രയുടെ രാഷ്ട്രീയ ഭാവി അതോടെ അവസാനിക്കും.

3

നിലവില്‍ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നതെന്നാണ് സൂചന. മോദിയുടെ വിശ്വസ്തനാണ് ജോഷി. എന്നാല്‍ തനിക്ക് കേന്ദ്രത്തില്‍ നിന്ന് യാതൊരു നിര്‍ദേശവും വന്നിട്ടില്ലെന്ന് ജോഷി പറയുന്നു. ആര്‍എസ്എസിന് പക്ഷേ ഒരു ലിംഗായത്തിനെ മുഖ്യമന്ത്രിയാക്കാനാണ് താല്‍പര്യം. ഇല്ലെങ്കില്‍ വോട്ട് അങ്ങ് പോകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്റെ വോട്ടുബാങ്കിനെ കാണിച്ച് യെഡിയൂരപ്പ സമ്മര്‍ദത്തിലാക്കാന്‍ നോക്കുകയാണെന്ന് അമിത് ഷായ്ക്ക് പരാതിയുണ്ട്. നേരത്തെ ലിംഗായത്ത് സന്ന്യാസിമാര്‍ യെഡിയൂരപ്പയെ കണ്ടതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.

4

യെഡിയൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനത്തില്‍ നിര്‍ദേശം ചോദിക്കാനും സാധ്യതയുണ്ട്. ബസവരാജ് ബൊമ്മെയുടെ പേരാണ് യെഡിയൂരപ്പയ്ക്ക് മുന്നിലുണ്ട്. ബിഎല്‍ സന്തോഷ്, അശ്വന്ത് നാരായണ്‍, ലക്ഷമണ്‍ സവാദി, ഗോവിന്ദ് കാര്‍ജോള്‍, വിശ്വേശര ഹെഗ്‌ഡെ കാഗേരി, സിടി രവി എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്. മുരുഗേഷ് നിരനി മുഖ്യമന്ത്രി സ്ഥാനത്തിനായി ലോബിയിംഗ് നടത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.

5

കോണ്‍ഗ്രസിനാണ് അവസരം വീണുകിട്ടിയിരിക്കുന്നത്. ലിംഗായത്തിന് നിന്ന് ശക്തനായൊരു നേതാവ് ബിജെപിയില്‍ ഇല്ല. യെഡിയൂരപ്പ പോയാല്‍ അധികാരത്തില്‍ തിരിച്ചെത്തുക കോണ്‍ഗ്രസിന് എളുപ്പമാണ്. മറ്റ് വിഭാഗങ്ങളുടെ എല്ലാം ശക്തമായ പിന്തുണ ബിജെപിക്കുണ്ട്. അതേസമയം ബിജെപിയിലേക്ക് കൂറൂമാറിയെത്തിയ എംഎല്‍എമാരും ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. യെഡിയൂരപ്പയില്‍ നിന്ന് കിട്ടിയ വിശ്വാസ്യത മറ്റൊരാളില്‍ നിന്നും ഇവര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്.

6

അതേസമയം ലിംഗായത്തുകള്‍ യെഡിയൂരപ്പയില്ലാതെ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല. കാരണം ലിംഗായത്തുകളുടെ യഥാര്‍ത്ഥ കൂറ് കോണ്‍ഗ്രസുമായിട്ടാണ്. 1990കളിലെല്ലാം അങ്ങനെയായിരുന്നു. യെഡിയൂരപ്പ വന്നതോടെയാണ് ഇത് പൊളിഞ്ഞത്. അത്രത്തോളം ലിംഗായത്തുകളെ മനസ്സിലാക്കിയ നേതാവില്ല. ഈ സാഹചര്യത്തില്‍ പകുതി പേരെങ്കിലും കോണ്‍ഗ്രസിലേക്ക് കളം മാറുമെന്ന് ഉറപ്പാണ്. ഒപ്പം വൊക്കലിഗ വിഭാഗം കൂടി വരുന്നതോടെ കോണ്‍ഗ്രസിന്റെ സാധ്യത ശക്തമാണ്. വൊക്കലിഗ വിഭാഗത്തില്‍ ഡികെ അതിശക്തനാണ്.

cmsvideo
  Karnataka മുഖ്യമന്ത്രി B.S.Yediyurappa രാജിവെയ്ക്കുന്നു | Oneindia Malayalam
  7

  അതേസമയം ബിജെപിയിലേക്ക് പോയവരെ തിരിച്ചെത്തിക്കാന്‍ ശിവകുമാര്‍ ശ്രമിക്കുന്നുണ്ട്. തടസ്സം സിദ്ധരാമയ്യയാണ്. കെ സുധാകര്‍, ശിവറാം ഹെബ്ബാര്‍, സോമശേഖര്‍, നാഗരാജ്, ബൈരാതി ബസവരാജ്, ബിസി പാട്ടീല്‍ എന്നിവര്‍ രഹസ്യ യോഗം ചേര്‍ന്ന് ഭാവി നടപടികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇവരെ ശിവകുമാര്‍ സ്വാഗതം ചെയ്തതാണ്. എന്നാല്‍ ലിംഗായത്തിന് പുറത്ത് നിന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നേതാക്കള്‍ വന്നാല്‍ അതോടെ ഇവരുടെ പ്രസക്തി അവസാനിക്കും. അടുത്ത തവണ ടിക്കറ്റ് പോലും ലഭിക്കാനും സാധ്യതയില്ല.

  English summary
  bjp finalise 8 names to replace yediyurappa, congress hopes for a chance to regain the glory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X