മോദിയും യോഗിയും വന്നിട്ട് കാര്യമില്ല, കോട്ടയില്‍ കാറ്റ് മാറി വീശും? സെന്‍ട്രല്‍ യുപിയില്‍ കടുപ്പം

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് അവസാനത്തെ രണ്ട് ഘട്ട തിരഞ്ഞെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ധാരാളമാണ്. യോഗിയുടെ ഗൊരഖ്പൂര്‍ സദറിലും, മോദിയുടെ വാരണാസി സീറ്റിലും ബിജെപിയുടെ കാര്യം പരുങ്ങലിലാണ്. പ്രധാനമായും ചെറു പാര്‍ട്ടികളുടെ പ്രകടനം ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗിനെ ഇളക്കിയിരിക്കുകയാണ്.

ഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണം

ആറാം ഘട്ടം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നതാണ്. ഇനിയുള്ളത് മാര്‍ച്ച് ഏഴിനുള്ളതാണ്. ഈ രണ്ട് ഘട്ടത്തിലുമായി 111 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലായി പ്രമുഖരുടെ വോട്ടുകളെല്ലാം സമാജ് വാദി പാര്‍ട്ടി ചോര്‍ത്തി എന്ന സൂചനയാണ് ലഭിക്കുന്നത്.

1

പശ്ചിമ യുപി, റോഹില്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍, എന്നിവിടങ്ങളില്‍ കടുപ്പമാണ് ബിജെപിക്ക് കാര്യങ്ങള്‍. ജയിക്കാന്‍ കടുത്ത പോരാട്ടം നടത്തേണ്ടി വരും. അവധ്, ബുന്ധേല്‍ക്കണ്ഡ്, സെന്‍ട്രല്‍ യുപി എന്നിവിടങ്ങളില്‍ മെച്ചപ്പെടുമെന്ന് കരുതിയെങ്കിലും ഇവിടെയും മത്സരം ഇഞ്ചോടിഞ്ചാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലും, അഞ്ചാം ഘട്ടങ്ങളിലും ബിജെപിക്ക് കൈവശം വെച്ചിരിക്കുന്ന പല സീറ്റുകളും നഷ്ടമാണ്. ട്രെന്‍ഡ് അതാണ് സൂചിപ്പിക്കുന്നത്. നാലും മൂന്നും ഘട്ടങ്ങളില്‍ ബിജെപിക്ക് വലിയ നഷ്ടമുണ്ടാകില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. 200 സീറ്റിന് താഴേക്ക് ബിജെപി വീണാല്‍ അത് കേന്ദ്ര സര്‍ക്കാരിന് തന്നെ തിരിച്ചടിയാവും. ആറാം ഘട്ടത്തില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത് ആകെ പ്രതിരോധത്തിലാണ്. ഏഴാം ഘട്ടത്തിലും നഷ്ടം വരാനുള്ള സാധ്യത ശക്തമാണ്. ബിജെപി ഏറ്റവും ദുര്‍ബലമായി തോന്നുന്നതും ഈ ഘട്ടത്തിലാണ്.

2

ആറും ഏഴും ഘട്ടങ്ങളില്‍ 2017ല്‍ 111 സീറ്റില്‍ ലീഡ് ചെയ്തത് ബിജെപിയാണ്. 403 സീറ്റിലെ 55 ശതമാനം സീറ്റും പത്ത് ശതമാനം പോയിന്റിന് മുകളില്‍ വോട്ട് മാര്‍ജിന്‍ ബിജെപിക്കുണ്ടായിരുന്നു. പൂര്‍വാഞ്ചലിലെ 19 ജില്ലകളില്‍ എന്‍ഡിഎ നേടിയ 44 ശതമാനം സീറ്റും പത്ത് ശതമാനം പോയിന്റുകള്‍ക്ക് മുകളിലാണ്. എന്നാല്‍ 31 ശതാനം സീറ്റുകള്‍ ഇവിടെ ബിജെപി ജയിച്ചത് പത്ത് ശതമാനം വോട്ടിന് താഴെയാണ്. ഇത് സംസ്ഥാന തലത്തിനും താഴെയാണ്. ഇതിനര്‍ത്ഥം ചെറിയൊരു ഭരണവിരുദ്ധ വികാരമുണ്ടായാലും വലിയൊരു വിഭാഗം സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകുമെന്നാണ്. ഇത്തവണ അത്തരമൊരു സാഹചര്യം യുപിയിലുണ്ട്. വിമതര്‍, ചെറിയൊരു മാറ്റം, തുടങ്ങിയ എന്ത് കാര്യവും ഇവിടെ ബിജെപിയെ ബാധിക്കാം.

3

പ്രതിപക്ഷത്തിന് വേട്ടം വേറെയുണ്ട്. 19 ജില്ലകളില്‍ അവര്‍ക്ക് അനുകൂലമായ ഘടകങ്ങളുണ്ട്. ബിജെപിക്ക് മഹാരാജ്ഗഞ്ച്, വാരണാസി, മിര്‍സാപൂര്‍, എന്നിവിടങ്ങളില്‍ മുന്നില്‍ നില്‍ക്കാം. വോട്ടുകള്‍ കുറയുമെങ്കിലും സോന്‍ഭദ്ര, ഗൊരഖ്പൂര്‍, കുശിനഗര്‍, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളിലും ബിജെപി തന്നെ മുന്നിലെത്താം. അതേസമയം എസ്പി സഖ്യം അംബേദ്കര്‍നഗര്‍, അസംഗഡ്, സെയിന്റ് കബീര്‍ നഗര്‍, ഗാസിപൂര്‍, ജോന്‍പൂര്‍, മോ ആന്‍ഡ് ബദോഹി എന്നിവിടങ്ങളില്‍ ലീഡ് നേടുമെന്ന് ട്രെന്‍ഡ് പറയുന്നു. ചില മണ്ഡലങ്ങളില്‍ ബിജെപി ആകെ പ്രതിസന്ധിയിലാണ്. പ്രധാന കാരണം കൂറുമാറിയവരാണ്. ഇത് ഒരു മേഖലയില്‍ തന്നെ ബിജെപിയെ തോല്‍പ്പിക്കും. സ്വാമി പ്രസാദ് മൗര്യക്ക് എസ്പി വളരെ മുന്നിലെത്തിക്കാന്‍ സാധിക്കും. മൗര്യ-കുശ്വാഹ-ശാക്യ വിഭാഗങ്ങളെ എസ്പിയോട് അടുപ്പിക്കാന്‍ സ്വാമി പ്രസാദിന് സാധിക്കും.

4

ബിജെപിക്ക് ഈ മൂന്ന് വിഭാഗങ്ങളുടെയും പിന്തുണ നേടി കൊടുത്തത് മൗര്യയുടെ പിന്തുണയായിരുന്നു. മറ്റൊന്ന് ഓംപ്രകാശ് രാജ്ബര്‍ കൂടെയില്ലാത്തതാണ്. ഇവരിലൂടെ കിട്ടിയിരുന്ന ദളിത് വോട്ടുകളും ഇത്തവണ ഇല്ലാതാവും. യാദവേതര ഒബിസി വിഭാഗങ്ങളെ ബിജെപിയിലെത്തിച്ചത് രാജ്ബറായിരുന്നു. അഖിലേഷ് യാദവിന്റെ തന്ത്രം രാജ്ബറിനെ ഒപ്പം കൂട്ടി വിശ്വസ്തനാക്കുകയായിരുന്നു. യാദവേതര ഒബിസികളെ ബിജെപിക്കെതിരെ തിരിച്ചതും രാജ്ബറാണ്. നോനിയ വിഭാഗത്തിലെ ദാരാ സിംഗ് ചൗഹാനും ബിജെപിക്കൊപ്പമില്ല. ഒബിസി മുഖമആണ്. ഗോസിയില്‍ നിന്ന് എസ്പി ടിക്കറ്റില്‍ ദാരാ സിംഗ് മത്സരിക്കും. നിഷാദ് പാര്‍ട്ടി ഇത്തവണ കൂടെയുള്ളതാണ് ബിജെപിക്കുള്ള ആശ്വാസം.

5

അസംഗഡിലെ സാഗറി, കുശിനഗറിലും, ഗ്യാന്‍പൂരിലും, നിഷാദ് പാര്‍ട്ടിയുടെയും കൂറുമാറിയവരുടെയും സേവനം ബിജെപിക്ക് ഗുണം ചെയ്യും. ബിഎസ്പിയില്‍ നിന്നുള്ള നേതാക്കളെ അഖിലേഷ് കൊണ്ടുവന്നിട്ടുണ്ട്. അംബേദ്ക്കര്‍നഗറില്‍ ഇത്തവണ മുന്‍തൂക്കം എസ്പിക്കുണ്ട്. ബിഎസ്പി കഴിഞ്ഞ തവണ മൂന്ന് സീറ്റ് നേടിയ മേഖലയാണിത്. ബിഎസ്പിയുടെ പ്രമുഖരെല്ലാം എസ്പിക്കൊപ്പമാണ്. ഗൊരഖ്പൂര്‍ ജില്ലയിലെ ചില്ലുപാറില്‍ ഹരിശങ്കര്‍ തിവാരിയുടെ മകന്‍ വിനയ് ശങ്കര്‍ തിവാരി മത്സരിക്കും. ബിഎസ്പിയില്‍ നിന്നാണ് വിനയ് എസ്പിയിലെത്തിയത്. അന്‍സാരി കുടുംബവും എസ്പിയിലേക്ക് മാറി. അസംഗഡിലെ ദീദാര്‍ഗഞ്ചില്‍ കമല്‍കാന്ത് രാജബറാണ് മത്സരിക്കുന്നത്. മുന്‍ ബിഎസ്പി എംഎല്‍എയുടെ മകനാണ്. ബിഎസ്പി എംഎല്‍എയായിരുന്ന സുഷമ പട്ടേലും എസ്പിയില്‍ ചേര്‍ന്നു.

6

യാദവേതര വോട്ടുകള്‍ പല പോക്കറ്റുകളിലായിട്ടാണ് എസ്പിയുടെ പാളയത്തിലെത്തുകയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. സംസ്ഥാനം മുഴുവന്‍ ഈ ട്രെന്‍ഡ് ഉണ്ടാവില്ല. പക്ഷേ എസ്പിയുടെ വിജയത്തിന് ഇത് ഗുണം ചെയ്യും. ചിലയിടങ്ങളില്‍ യാദവരും രാജ്ബര്‍ വിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. അതുകൊണ്ട് ആ വിഭാഗം എസ്പി വോട്ട് ചെയ്യുമോ എന്ന് ഫലം വരുമ്പോഴേ അറിയാനാവൂ. അതേസമയം ആര്‍എല്‍ഡി വന്‍ നേട്ടം ഇത്തവണയുണ്ടാക്കും. പ്രധാന കാരണം കര്‍ഷകര്‍ക്കിടയില്‍ ബിജെപിക്കുള്ള മോശം പേരാണ്. ബിജെപി ഏറ്റവും രോഷം നേരിടുന്നതും കര്‍ഷകര്‍ക്കിടയിലാണ്. അവസാനത്തെ രണ്ട് ഘട്ടത്തിലുമായി നാല്‍പ്പത് സീറ്റാണ് എസ്പി പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ 2017ല്‍ 84 സീറ്റാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+