Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നോട്ടമിട്ട് ബിജെപി, രാജ്യസഭയില്‍ നൂറിലധികം അംഗങ്ങള്‍, ജയം എളുപ്പമാകും?

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നാലിടത്തും ബിജെപി നേടിയിരുന്നു. ഇപ്പോഴിതാ ആ വിജയം കുതിപ്പ് രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. 1988 മുതല്‍ രാജ്യസഭയില്‍ നൂറ് അംഗങ്ങളില്‍ കൂടുതല്‍ ഉണ്ടാവുന്ന ആദ്യ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത വിജയങ്ങള്‍ നേടിയിരുന്നു. മത്സരം നടന്ന 13 സീറ്റില്‍ നാലെണ്ണം ബിജെപി നേടി. ഇതോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

1

ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി ഒരുപോലെ കരുത്തരാണ്. ലോക്‌സഭയില്‍ എളുപ്പത്തില്‍ ബില്ലുകള്‍ പാസാക്കിയിരുന്ന ബിജെപിക്ക് രാജ്യസഭയിലെ ഈ ആധിപത്യത്തോടെ അതേ ബില്ലുകള്‍ ഇവിടെയും പാസാക്കാന്‍ സാധിക്കും. നിലവില്‍ സഖ്യകക്ഷികളുടെ മാത്രമല്ല, പ്രതിപക്ഷത്തെ ഒരു മനസ്സുള്ളവരുമായി ചേര്‍ന്നാണ് ചില നിര്‍ണായക ബില്ലുകളില്‍ ബിജെപി പാസാക്കാറുള്ളത്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ശത്രുക്കള്‍ ഉണ്ടായി വരുന്നതിനാല്‍ അത്തരം ആശങ്കകള്‍ ഇനി ബിജെപിക്കുണ്ടാവില്ല. ഭൂരിപക്ഷത്തിലേക്ക് എത്തിയാല്‍ ഒറ്റയ്ക്ക് തന്നെ ബിജെപി ബില്ലുകള്‍ പാസാക്കാം.

അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപി സഖ്യം നേടിയിരുന്നു. ഒന്ന് ബിജെപിയും മറ്റൊന്ന് യുപിപിഎല്ലുമാണ് നേടിയത്. ഇവര്‍ എന്‍ഡിഎ കക്ഷിയാണ്. 11, 9 വോട്ടുകളുടെ മാര്‍ജിനിലാണ് രണ്ട് സീറ്റിലും ബിജെപി സഖ്യം വിജയിച്ചത്. ലോക്‌സഭയില്‍ അടുത്ത കാലത്തൊന്നും ബിജെപിക്ക് വെല്ലുവിളിയുണ്ടാവില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ രാജ്യസഭ കൂടി പിടിച്ച് സമ്പൂര്‍ണ ആധിപത്യത്തിനാവും നരേന്ദ്ര മോദി ശ്രമിക്കുക. അതേസമയം വേണ്ടത്ര സീറ്റുകള്‍ ഉള്ളതിനാല്‍ രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിലവിലെ സാഹചര്യവും ബിജെപിക്ക് അനുകൂലമാണ്.

പ്രതിപക്ഷ നിരയില്‍ നിന്ന് സംയുക്ത ഉപരാഷ്ട്രപതി-രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ ധാരണയുണ്ടായിട്ടില്ല. അതേസമയം രാജ്യസഭയില്‍ ആംആദ്മി പാര്‍ട്ടി സീറ്റ് നില ഉയര്‍ത്തിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റും എഎപി നേടിയത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, യുപിപിഎല്‍, എന്നിവര്‍ ഓരോ സീറ്റില്‍ വിജയിച്ചു. ബിജെപി നാഗാലാന്‍ഡ് എംപി പാങ്കോണ്‍ കോന്യാക്ക് എതിരില്ലാതെയാണ് വിജയിച്ചത്. നാഗാലാന്‍ഡില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കോന്യാക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+