കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ രണ്ട് ഫാക്ടര്‍ ബിജെപിക്ക് അനുകൂലം, 2017ലെ അതേ ട്രെന്‍ഡ്, കോണ്‍ഗ്രസിന് കടുപ്പം

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം ആര്‍ക്കാവും മുന്‍തൂക്കമെന്ന ചോദ്യമുയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ ആംആദ്മി പാര്‍ട്ടിയെന്ന പുതു ശക്തിയും ഗുജറാത്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ നിന്ന് അവര്‍ വോട്ടുകള്‍ നേടുന്നുണ്ട്.

അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്

1

ഇവരുടെ രണ്ട് പാര്‍ട്ടികളുടെയും വോട്ടുകളാണ് എഎപി നേടുന്നത്. എന്നാല്‍ ഗുജറാത്തില്‍ ഇത്തവണ കാറ്റ് മാറി വീശുമോ. നിലവിലെ സാഹചര്യത്തില്‍ അഞ്ച് വര്‍ഷം മുമ്പുള്ള സാഹചര്യം തന്നെയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. രണ്ട് കാര്യങ്ങള്‍ ബിജെപിക്ക് ഇത്തവണയും അനുകൂലമായി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യം വെല്ലുവിളിയാവും.

1

രണ്ട് കാര്യങ്ങള്‍ ഗുജറാത്തില്‍ വിജയ ഫോര്‍മുലയായി മാറുമെന്ന് ഉറപ്പാണ്. ഒന്ന് വിവിധ സമുദായങ്ങളെ ഒന്നിപ്പിക്കുന്ന ഒരു കെമിസ്ട്രി. ഇത് നിര്‍ണായകമാകും ഏത് പാര്‍ട്ടിക്കും. നിലവില്‍ ഇത് ബിജെപിക്ക് അനുകൂലമാണ്. രണ്ടാമത്തെ കാര്യം നരേന്ദ്ര മോദിയാണ്. ഗുജറാത്തിന്റെ സ്വന്തം ബ്രാന്‍ഡാണ് മോദി. ആര്‍ക്കും മോദിയെ ഗുജറാത്തില്‍ തൊടാന്‍ പോലുമാവില്ല. ജനങ്ങള്‍ അത്രത്തോളം മോദിയെ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപി തോല്‍വിയുടെ വക്കിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ പ്രചാരണത്തിലൂടെ മോദിയാണ് ബിജെപിയുടെ കോട്ട കൈവിടാതെ കാത്തത്. കോണ്‍ഗ്രസിന് തോല്‍വി അപ്രതീക്ഷിതമായിരുന്നു.

3

മോദിയെ വീഴ്ത്തിയാല്‍ ഗുജറാത്ത് പിടിക്കാം. അതൊരു അലിഖിത നിയമമാണ്. എന്നാല്‍ അതൊന്നും എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് എടുത്താല്‍ തന്നെ അറിയാം ബിജെപിയുടെ വിജയം. ഗുജറാത്തില്‍ 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപിയാണ്. അന്ന് കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. രാജ്യം മുഴുവന്‍ യുപിഎയെ തിരഞ്ഞെടുത്തു. എന്നാല്‍ ഗുജറാത്തിലെ 26 സീറ്റില്‍ 15 എണ്ണം ബിജെപി നേടി. നരേന്ദ്ര മോദിയായിരുന്നു ഇതിന് കാരണക്കാരന്‍. 2014, 2019 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ഇവിടെ നിലം തൊട്ടിട്ടില്ല. രണ്ട് തവണയും 26 സീറ്റും ബിജെപി തൂത്തുവാരി. ഇങ്ങനെ ശക്തനായിരിക്കുമ്പോള്‍ മോദിയെ ഗുജറാത്തില്‍ വീഴ്ത്തുക അസാധ്യമെന്ന് തന്നെ പറയാം.

3

യഥാര്‍ത്ഥത്തില്‍ ഇതുവരെ മോദിയെ ഒരിക്കല്‍ പോലും നേരിട്ടിട്ടുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് വീഴ്ത്തിയിട്ടില്ല എന്നതാണ് സത്യം. മോദി ഒരിക്കല്‍ പോലും ഗുജറാത്തില്‍ തോറ്റിട്ടില്ല. കേന്ദ്രത്തിലും തോറ്റിട്ടില്ല. അത് തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി തെളിയിക്കുന്നതാണ്. ഗുജറാത്തില്‍ ഇത്തവണ ഹിന്ദുത്വവും അതിനൊപ്പം സമം ചേര്‍ത്ത് വികസനവും ബിജെപി അവതരിപ്പിക്കും. അത് മോദി ഫാക്ടറിനൊപ്പം ചേരുമ്പോള്‍ ഗുജറാത്ത് ബിജെപി തൂത്തുവാരാനാണ് സാധ്യത. ജാതി സമവാക്യം ഇത്തവണ നിര്‍ണായകമാകും. ഒബിസി വലിയ വോട്ടുബാങ്കാണ് ഗുജറാത്തില്‍, കോലി, താക്കോര്‍ സമുദായങ്ങളാണ് വലിയവ. കോലി ജനസംഖ്യയുടെ 22 ശഥമാനും താക്കൂറുകള്‍ ഇരുപത് ശതമാനുവം വരും.

4

പാട്ടീദാര്‍ വോട്ടുകളും സംസ്ഥാനത്ത് നിര്‍ണായകമാണ്. പതിനഞ്ച് ശതമാനത്തോളം വോട്ടുബാങ്ക് അവര്‍ക്കുണ്ട്. പട്ടികവിഭാഗം പതിനാറ് ശതമാനത്തോളവും, പട്ടികത ജാതി ഏഴ് ശതമാനവും ഉണ്ട്. അതേസമയം മുസ്ലീങ്ങള്‍ പത്ത് ശതമാനം, മറ്റ് സമുദായങ്ങള്‍ പത്ത് എന്നിങ്ങനെയാണ് കണക്ക്. ഗുജറാത്തില്‍ രാഷ്ട്രീയമായി സ്വാധീന ശക്തികള്‍ പാട്ടീദാറുകളാണ്. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, കേശുഭായ് ട്ടേല്‍ എന്നിവര്‍ അടക്കമുള്ളവര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ രാഷ്ട്രീയ ശക്തി നേടാന്‍ ശ്രമിക്കുന്നതിന് കാരണമുണ്ട്. ഒന്ന് ഇവരുടെ കൈവശമാണ് ഭൂമിയുള്ളത്. മറ്റ് പാട്ടീദാര്‍ വിഭാഗം ഇപ്പോള്‍ പൂര്‍ണമായും കച്ചവടത്തിലാണ് ശ്രദ്ധിക്കുന്നത്. പാട്ടീദാര്‍ സാമ്പത്തികമായി വളരെ ഉയര്‍ന്ന് നില്‍ക്കുന്ന സമുദായമാണ്. ഇതാണ് രാഷ്ട്രീയ ശക്തിയും അവര്‍ക്ക് നല്‍കുന്നത്.

5

5

ഹര്‍ദിക് പട്ടേല്‍ അടക്കമുള്ളവര്‍ കരുത്തുറ്റതാകുന്നതും ഈ വോട്ടുബാങ്കിന്റെ കരുത്തിലാണ്. ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതോടെ ബിജെപി ഇവരെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പാട്ടീദാറുകള്‍ ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ്. സംസ്ഥാന ഭരണത്തില്‍ മതിയായ പ്രാതിനിധ്യം അവര്‍ക്കുണ്ട്. അവരുടെ ആവശ്യവും അത് തന്നെയാണ്. ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ഹിന്ദു ഗ്രൂപ്പുകളിലേക്ക് ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒബിസി വിഭങാഗം ശക്തമായി മോദിയെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ മോദിയെ രാജ്യത്തെ നയിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. കോണ്‍ഗ്രസിന്റെ സാമൂഹ്യ ഇടപെടല്‍ കുറയുന്നത് നിരവധി പേരെ ബിജെപിയിലേക്ക് അടുപ്പിച്ചിരിക്കുകയാണ്.

പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
bjp have two factor that helping them big way in gujarat, congress finds it difficult to break
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X