അടിമുടി മാറും ബിജെപി; നയിക്കാന്‍ മോദിയുടെ വിശ്വസ്തന്‍ വരുന്നു, ലക്ഷ്യം 2024 തൂത്തുവാരല്‍
ദില്ലി: ഒക്‌ടോബർ പകുതിയോടെ പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നതിനിടെ മറുപക്ഷത്ത് ബി ജെ പിയിലും ദേശീയ അധ്യക്ഷനായുള്ള ചർച്ചകള്‍ക്ക് തുടക്കമായി. നിലവിലെ അധ്യക്ഷനായ ജെപി നദ്ദയുടെ മൂന്ന് വർഷത്തെ കാലാവധി അടുത്ത ജനുവരിയിലാണ് അവസാനിക്കുന്നത്.
അധ്യക്ഷ സ്ഥാനത്ത് ഒരു ടേം കൂടി അദ്ദേഹത്തിന് അനുവദിച്ചില്ലെങ്കില്‍ ഭരണ കക്ഷിയുടെ അധ്യക്ഷ സ്ഥാനത്തും പുതിയ മുഖം കണ്ടേക്കും. നദ്ദയ്ക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ പാർട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും പകരക്കാരനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

പാർട്ടിയുടെ ദേശീയ അധ്യക്ഷന് തുടർച്ചയായി രണ്ട് തവണയെങ്കിലും പദവിയിൽ തുടരാമെന്നതാണ് ബി ജെ പിയുടെ ഭരണഘടന വ്യക്തമാക്കുന്നത്. രണ്ടാം ടേമില്‍ മൂന്ന് വർഷത്തെ മുഴുവന്‍ കാലാവധി അനുവദിച്ചില്ലെങ്കിലും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെ അധികാരം നല്‍കാനും സാധ്യതയുണ്ട്.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

നദ്ദയ്ക്ക് ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയില്ലെങ്കിൽ പ്രധാൻ അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നാണ് മുതിർന്ന ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു പേര് ഭൂപേന്ദ്ര യാദവ് എന്നാണ്. "നദ്ദയുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന് പൂർണമായി രണ്ടാം ടേം ലഭിച്ചേക്കില്ല''- ഒരു പാർട്ടി നേതാവ് പറഞ്ഞു.

സംഘടനാ കാര്യങ്ങളിൽ തന്റെ ആഴത്തിലുള്ള അനുഭവവും മികച്ച ചർച്ചാ വൈദഗ്ധ്യവുമാണ് പ്രധാന്റെ അനുകൂല ഘടകങ്ങള്‍. വിദ്യാർത്ഥി കാലത്ത് എ ബി വി പിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് എത്തുന്നത്. "അദ്ദേഹം ശക്തനായ നേതാവും വിവേകിയുമാണ്, സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്," ഒരു ബി ജെ പി നേതാവ് പറഞ്ഞു.

അരുൺ ജെയ്റ്റ്‌ലിയുടെ വാർത്തെടുത്ത ഒരു ട്രബിൾഷൂട്ടറായും പ്രധാൻ കണക്കാക്കപ്പെടുന്നു. പാർട്ടിക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ചുമതലകൾ ഏൽപ്പിക്കുകയും, അവ തന്ത്രപരമായി പരിഹരിക്കാൻ ജെപി നദ്ദയ്ക്ക് സാധിക്കുകയും ചെയ്തു. രമേഷ് പൊഖ്രിയാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ദേശീയ വിദ്യാഭ്യാസ നയം, 2020 നടപ്പിലാക്കാൻ സർക്കാർ പാടുപെട്ടപ്പോൾ, മോദി അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഒഴിവാക്കി പ്രധാന വിദ്യാഭ്യാസ വകുപ്പ് നല്‍കുകയുമായിരുന്നു.

ഭൂപേന്ദ്ര യാദവിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തെ അടുത്തിടെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ധർമ്മേന്ദ്ര പ്രധാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂപേന്ദ്ര യാദവിന്റെ സാധ്യത വളരെ കുറവാണ്. അതേസമയം മറുപക്ഷത്ത് പുതിയ എ ഐ സി സി അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 19 ന് വോട്ടെണ്ണല്‍ നടക്കും.

സെപ്റ്റബർ 22 ന് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്ത് വരും. 24 മുതൽ 30 വരെ പത്രിക നൽകാം. ഒക്ടോബർ 17ന് ഒരോ സംസ്ഥാനത്തേയും പി സി സി ആസ്ഥാനങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. പി സി സികള്‍ തിരഞ്ഞെടുത്ത ഒന്‍പതിനായിരത്തിലധികം വരുന്ന പ്രതിനിധികളാണ് വോട്ടർമാർ. എഐസിസി ആസ്ഥാനത്ത് 19നു രാവിലെ 10 മുതലായിരിക്കും വോട്ടെണ്ണല്‍.












Click it and Unblock the Notifications