കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഐടി സെല്‍ സ്ഥാപകന്‍ പാര്‍ട്ടി വിട്ടു; കുറ്റം മുഴുവന്‍ മോദിയ്ക്കും അമിത് ഷായ്ക്കും

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് ബിജെപിയുടെ ഐടി സെല്‍ ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പുതുതലമുറയെ സ്വാധീനിയ്ക്കുന്നതില്‍ ബിജെപി ഐടി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു.

ബിജെപിയുടെ ഐടി സെല്‍ സ്ഥാപിച്ച വ്യക്തി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരിയ്ക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അസം സ്വദേശിയായ പ്രൊദ്യുത് ബോറയാണ് രാജിവച്ചത്.

Prodyut Bora

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു പ്രൊദ്യുത്. ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ രാജി.

നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിയ്ക്കുന്നതാണ് പ്രൊദ്യുത് ബോറയുടെ രാജിക്കത്ത്. മോദി രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തന്നെ നശിപ്പിച്ചു എന്നാണ് ആരോപണം. അമിത് ഷാ ആകട്ടെ വ്യക്തികേന്ദ്രീകൃത തീരുമാനങ്ങളെടുക്കുന്ന ആളാണെന്നാണ് ആരോപണം.

ഉന്‍മാദമാണ് ഇപ്പോള്‍ പാര്‍ട്ടിയെ കീഴടക്കിയിരിയ്ക്കുന്നത്. എന്ത് വിലകൊടുത്തും ജയിക്കുക എന്ന നയം പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ നശിപ്പിച്ചിരിയ്ക്കുന്നു എന്നും പ്രൊദ്യുത് ബോറ പറയുന്നു. 2004 ല്‍ താന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇപ്പോഴുള്ളത് എന്നാണ് അദ്ദേഹത്തിന്റെ ദു:ഖം. കാര്യങ്ങള്‍ ഈ രീതിയിലാണ് പോകുന്നതെങ്കില്‍ ജനങ്ങള്‍ മറ്റ് വഴികള്‍ നോക്കുമെന്നും അദ്ദേഹം പറയുന്നു.

English summary
BJP IT cell founder Prodyut Bora quits party; attacks PM Modi, Amit Shah's style.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X