മേഘാലയയില്‍ ബിജെപി നേതാവിന്റെ വ്യഭിചാര കേന്ദ്രം; 6 കുട്ടികളെ രക്ഷപ്പെടുത്തി, 73 പേര്‍ അറസ്റ്റില്‍
ദില്ലി: മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് ബെര്‍ണാഡ് എന്‍ മാരക് തുറയില്‍ നടത്തുന്ന വേശ്യാലയത്തില്‍ നിന്ന് ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി വെസ്റ്റ് ഗാരോ ഹില്‍സ് എസ്പി വിവേകാനന്ദ് സിംഗ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് 73 പേരെ പൊലീസ് അറസ്റ്റ ചെയ്‌തെന്നാണ് വിവരം.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍
റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാര കേന്ദ്രം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വേശ്യാലയത്തില്‍ നിന്ന് 73 പേരെ അറസ്റ്റ് ചെയ്തതായും എസ്പി കൂട്ടിച്ചേര്‍ത്തു. മറാക്കിന്റെ ഉടമസ്ഥതയിലുള്ള റിമ്പു ബഗാന്‍ എന്നറിയപ്പെടുന്ന ഫാം ഹൗസിലാണ് വേശ്യാലയം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

ബെര്‍ണാഡ് എന്‍ മാരക്കും കൂട്ടാളികളും വേശ്യാവൃത്തിക്കായി നടത്തുന്ന റിമ്പു ബഗാനിലെ വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ നാല് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും ഞങ്ങള്‍ രക്ഷപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയ എല്ലാ കുട്ടികളെയും സുരക്ഷിതമായ കസ്റ്റഡിക്കും നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ക്കുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് (ഡി സി പി ഒ) കൈമാറി.
റെയ്ഡില്‍ 400 കുപ്പി മദ്യവും ഉപയോഗിക്കാത്ത 500 ഓളം കോണ്ടങ്ങളും കണ്ടെത്തിയതായും എസ്പി പറഞ്ഞു. ഓളം മുറികളാണ് ഈ ഫാമൗസിനുള്ളത്. 73 പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് അറിയിച്ചത്.












Click it and Unblock the Notifications