കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 കൊല്ലം കൊണ്ട് മൂന്ന് മാലിന്യക്കൂനയാണ് ബിജെപി ദില്ലിയില്‍ നിര്‍മിച്ചത്; പരിഹസിച്ച് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ വിമര്‍ശനം. ബിജെപി ദില്ലിിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും യാതൊന്നും ചെയ്തിട്ടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.

മൂന്ന് മാലിന്യ കൂനകളാണ് അവര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷം കൊണ്ട് ദില്ലിക്ക് സമ്മാനിച്ചതെന്നും കെജ്രിവാള്‍ ആരോപിച്ചു. ദില്ലി നഗരം മാലിന്യം കൊണ്ട് നിറയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ഏറ്റുമുട്ടുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്.

1

ഗാസിപൂരിലെ മാലിന്യസംസ്‌കാര പ്ലാന്റ് താന്‍ സന്ദര്‍ശിക്കുമെന്നും, ജനങ്ങള്‍ക്ക് തന്റെയൊപ്പം വരാമെന്നും കെജ്രിവാള്‍ റഞ്ഞു. ഒരു ബിജെപി പ്രവര്‍ത്തകനോട് കഴിഞ്ഞ പതിനഞ്ച് വര്‍ഷം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എന്ത് ചെയ്‌തെന്ന് ഞാന്‍ ചോദിച്ചു. അയാള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങള്‍.

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

മൂന്ന് മാലിന്യക്കൂമ്പാരമുണ്ടാക്കിയെന്നായിരുന്നു ഇയാളുടെ മറുപടി. ദില്ലിയിലെ മൊത്തം ഞങ്ങള്‍ മാലിന്യത്തില്‍ മൂടിയെന്നും ഇയാള്‍ പറഞ്ഞു. നാളെ രാവിലെ ഗാസിപൂരില്‍ കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം കാണാന്‍ പോകുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തന്റെയൊപ്പം വരാമെന്നും കെജ്രിവാള്‍ പറഞ്ഞു.

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

അതേസമയം എംസിഡി തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ജനങ്ങള്‍ ബിജെപി തള്ളിക്കളയുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. എഎംപിക്ക് തലസ്ഥാന നഗരിയെ വൃത്തിയാക്കിയെടുക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അവര്‍ ചെയ്ത ഒരു നല്ല പ്രവര്‍ത്തി എടുത്ത് കാണിക്കണം. അതിന് ഞാനവരെ വെല്ലുവിളിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യംസോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം

പതിനഞ്ച് വര്‍ഷം മുനിസിപ്പല്‍ കൗണ്‍സില്‍ ഭരിച്ചത് അവരാണ്. എന്താണ് അവര്‍ക്ക് കാണിക്കാനുള്ളതെന്നും കെജ്രിവാള്‍ ചോദിച്ചു. ദില്ലിയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനാണ് സാധ്യത. അതുമല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം നടന്നേക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

2017ല്‍ ബിജെപിയാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് തൂത്തുവാരിയത്. 181 വാര്‍ഡുകള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. ദക്ഷിണ, ഉത്തര, കിഴക്കന്‍ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ബിജെപിയാണ് വിജയിച്ചത്. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ വര്‍ഷം കേന്ദ്രം ഒന്നാക്കിയിരുന്നു. പകരം ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആയി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തു.

ബിജെപി ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ പല തന്ത്രങ്ങളും പരീക്ഷിക്കും. എന്നാല്‍ ആംആദ്മി പാര്‍ട്ടിയെ ദില്ലിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് എഎപി തന്നെ വിജയിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം കെജ്രിവാള്‍ വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

English summary
bjp made garbage mountains and filling delhi with waste says aravind kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X