ബിജെപി മാസ്റ്റര്‍ പ്ലാന്‍ റെഡി... മൂന്നിടത്തും വേറിട്ട മുഖങ്ങള്‍; ലോക്സഭയിലേക്ക് കളംവരച്ചു
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമി പിടിക്കാന്‍ സാധിച്ചാല്‍ രാജ്യം ഇനിയും ഭരിക്കാമെന്ന് ബിജെപിക്ക് നന്നായി അറിയാം. നിമയസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വെന്നിക്കൊടി നാട്ടിയ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇതിനൊപ്പം ഉത്തര്‍ പ്രദേശില്‍ പതിവ് പോലെ കൂടുതല്‍ സീറ്റ് നേടാന്‍ സാധിച്ചാല്‍ 2024ലും രാജ്യം ബിജെപി ഭരിക്കുമെന്ന് ഉറപ്പ്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത് ഈ മാസം മൂന്നിനാണ്. ഒരാഴ്ച പിന്നിടുമ്പോഴാണ് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ദേവ് സായ് ആയിരുന്നു മുഖ്യമന്ത്രി. തൊട്ടടുത്ത ദിവസം മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കി. ഇന്ന് ബ്രാഹ്മണ് വിഭാഗത്തില്‍ നിന്നുള്ള ബജന്‍ലാല്‍ ശര്‍മയെ രാജസ്ഥാന് മുഖ്യമന്ത്രിയാക്കി പ്രഖ്യാപിച്ചു.

ആദിവാസി വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. എങ്കിലും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ് പൊതുവേ ഛത്തീസ്ഗഡിനെ നയിക്കാന്‍ എത്താറ്. ഇത്തവണ ബിജെപി കളി മാറ്റി. ഉത്തര്‍ പ്രദേശിലും ബിഹാറിലും കൂടുതല്‍ സ്വാധീനമുള്ള യാദവ വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാക്കിയത് എല്ലാവര്ക്കും സര്‍പ്രൈസായി.
സമാനമായ സര്‍പ്രൈസ് തന്നെയാണ് ബിജെപി നേതൃത്വം രാജസ്ഥാനിലും സമ്മാനിച്ചത്. വസുന്ദര രാജെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു എങ്കിലും ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ബജന്‍ലാല്‍ ശര്‍മയെ ആണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്. മുന്നാക്ക വിഭാഗക്കാര്‍ക്ക് ഇതിലൂടെ പാര്‍ട്ടി വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്യുന്നു.
ഛത്തീസ്ഗഡില്‍ 32 ശതമാനമാണ് ആദിവാസികള്‍. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ച് മറ്റു സമുദായങ്ങളെയും കൂടെ നിര്‍ത്താന്‍ ബിജെപി ശ്രദ്ധിച്ചു. മധ്യപ്രദേശില്‍ ദളിത്, ബ്രാഹ്മിണ്‍ വിഭാഗത്തില്‍ നിന്നുള്ളവരെ ഉപമുഖ്യമന്ത്രിമാരാക്കി. രജ്പുത്, ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിമാരാക്കി എന്നതും എടുത്തു പറയേണ്ടതാണ്. ദളിതരെ കൂടെ നിര്‍ത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കം പൊളിക്കുകയാണ് ബിജെപി.
ഈ മൂന്ന് സംസ്ഥാനങ്ങള്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ സഹായിച്ചിരുന്നു. ഒപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മികച്ച ലീഡ് കൂടി ആയതോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന് രണ്ടാമൂഴം ലഭിച്ചത്. വിവിധ ജാതി-സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതിലൂടെ മൂന്നാമൂഴം മോദിക്ക് ലഭിക്കുമെന്ന് ബിജെപി കരുതുന്നു. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ എസ്പിക്കോ കോണ്‍ഗ്രസിനോ സാധിക്കില്ല എന്നതാണ് നിലവിലെ സാഹചര്യം.
മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 2019ന് സമാനമായ സീറ്റുകള്‍ ലഭിച്ചാല്‍ മോദിക്ക് ആശ്വാസമാകും. മാത്രമല്ല, ബംഗാളില്‍ കഴിഞ്ഞ തവണ 18 സീറ്റ് നേടി മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനുള്ള തന്ത്രവും ബിജെപി ഒരുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലേക്ക് പ്രത്യേക പദ്ധതി ആര്‍എസ്എസ് സഹായത്തോടെ ബിജെപി തയ്യാറാക്കുന്നു എന്നാണ് ഒടുവിലെ വിവരം.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications