യോഗിക്കെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ; സഭയില്‍ ചോദ്യങ്ങള്‍ ഉയരും; ലക്ഷ്യം ബ്രാഹ്മിണ്‍ വോട്ട്?
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ. സംസ്ഥാനത്ത് ബ്രാഹ്മിണ്‍ സമുദായത്തിനെതിരെ നിരന്തരം ആക്രമണം നടക്കുന്നതിനെതിരെയാണ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. യോഗി ആദിത്യനാതിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ബ്രാഹ്മിണരെ ലക്ഷ്യം വെക്കുകയാണെന്നും സമുദായത്തിനെതിരെ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പാര്‍ട്ടിയില്‍ നിന്നു തന്നെ ശബ്ദമുയര്‍ന്നിരിക്കുകയാണ്.
നിത്യാനന്ദയുടെ 'കൈലാസ'ത്തില്‍ റിസര്‍വ് ബാങ്ക്, സ്വന്തമായി കറന്‍സിയും പുറത്തിറക്കും; വെളിപ്പെടുത്തല്‍

സര്‍ക്കാരിനെതിരെ
സുല്‍ത്താന്‍പൂരിലെ ലംബുവ നിയമസഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ദേവ്മണി ദ്വിവേദിയാണ് യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിരന്തരം ബ്രാഹ്മിണര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തില്‍ സഭയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉയര്‍ത്താനാണ് തീരുമാനം.

യോഗി ആദിത്യനാഥ്
സംസ്ഥാനത്ത് യോഗി സര്‍ക്കാരിന്റെ ഭരണകാലത്തെ ബ്രാഹ്മിണര്‍ നേടിരുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനായി 1958 ലെ നടപടി ക്രമങ്ങളും പ്രവര്‍ത്തന ചട്ടങ്ങളും പ്രകാരം ദ്വിവേദി ഒരു അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തിനിടയില്‍ എത്ര ബ്രാഹ്മിണര്‍ കൊല്ലപ്പെട്ടു, അതില്‍ എത്ര പ്രതികള്‍ അറസ്റ്റിലായി, എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചുവെന്നത് സംബന്ധിച്ച് വിവരങ്ങളാണ് ലഭിച്ചത്.

സംരക്ഷണം
ഇതിന് പുറമേ ബ്രാഹ്മിണ്‍സിന് നേരെയുള്ള ആക്രമം തടയുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും അവരുടെ സുരക്ഷക്കായി ആയുധങ്ങള്‍ കൈവശം വെക്കുന്നതിനുള്ള അനുമതി നല്‍കുന്ന കാര്യം സംബന്ധിച്ച് എംഎല്‍എ മന്ത്രിസഭയില്‍ ഉന്നയിക്കും.

രാജിവെക്കും
നേരത്തെ എംഎല്‍എയോടുള്ള പൊലീസുകാരുടെ പ്രതിഭാവത്തെക്കുറിച്ചും ദേവ്മണി പരാതി നല്‍കിയിരുന്നു. ഇത് തുടരുകയാണെങ്കില്‍ അദ്ദേഹം രാജിവെക്കുമെന്നും ഭീഷണി ഉയര്‍ത്തി. പ്രതിപക്ഷത്തിന്റെ നിരന്തരമായ സമ്മര്‍ദത്തില്‍ ഈയിടെയായിരുന്നു ബ്രാഹ്മിണര്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ് അനുവദിച്ചക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.

ഇന്‍ഷൂറന്‍സ്
സംസ്ഥാനത്തെ പാവപ്പെട്ട ബ്രാഹ്മിണര്‍ക്ക് ഇന്‍ഷൂറന്‍സ്, മെഡിക്ലെയിം പോളിസി എന്നിവ എന്നിവ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് ബിജെപി എംഎല്‍സി ഉമേഷ് ദ്വിവേദി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോള്‍ ബ്രാഹ്മിണരുടെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷ ബഹളം ശക്തമാവുകയാണ്.

പ്രതിപക്ഷം
ബ്രാഹ്മിണര്‍ക്കെതിരായ അതിക്രമങ്ങള്‍ ഇയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥിന്റെ കാലത്ത് കൊല്ലപ്പെട്ട ബ്രാഹ്മണരുടെ കുടുംബങ്ങളെ ബ്രാഹ്മിണ്‍ ചേതന പരിഷത് എന്ന പേരില്‍ സന്ദര്‍ശനം നടക്കുകയും ചെയ്തിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാക്കളും ഇത്തരങ്ങള്‍ നീക്കങ്ങളാണ് നടത്തുന്നത്.

തെരഞ്ഞെടുപ്പ്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ തെരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചേക്കും. ഇതില്‍ ബ്രാഹ്മണ്‍ വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. ഇത്തരം നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ഇപ്പോള്‍ ഇതേ ചീട്ടാണ് ബിജെപിയും ഇറക്കുന്നത്.