'മാഗിയുടെ വില്‍പന ഉയര്‍ത്തുന്നത് അമ്മമാരുടെ മടി'
ഇന്‍ഡോര്‍: ആരോഗ്യത്തിന് ഹാനികരമാകുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും മാഗി നൂഡില്‍സിന്റെ വില്‍പന തടയുമ്പോള്‍, മാഗിയുടെ വില്‍പന ഉയര്‍ത്തുന്നത് അമ്മമാരുടെ മടിയാണെന്ന അഭിപ്രായവുമായി ഒരു ബിജെപി എംഎല്‍എ രംഗത്തെത്തി.
ഇന്‍ഡോര്‍ എംഎല്‍എ ഉഷാ ധാക്കൂര്‍ ആണ് കുട്ടികളുടെ മാഗി പ്രേമത്തിന് ന്യൂജനറേഷന്‍ അമ്മമാര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്. എളുപ്പം ഉണ്ടാക്കാവുന്ന ഭക്ഷ്യവസ്തു എന്ന നിലയിലാണ് അമ്മമാര്‍ മാഗി തെരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടാണ് അമ്മമാര്‍ ഇത്തരത്തില്‍ മടിയന്മാരാകുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.

മാഗിക്കു പകരം, ഹല്‍വ, പരന്ത പോലെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ പലഹാരം നല്‍കുന്നതാണ് ഉചിതമെന്ന് ആരോഗ്യ പ്രവര്‍ത്തകരും ശരിവെക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എയുടെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ഇന്ത്യയിലെ അമ്മമാരെ അപമാനിക്കുന്ന തരത്തിലുളളതാണ് എംഎല്‍എയുടെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന ജയ്‌സ്വാള്‍ പറഞ്ഞു. ഉഷാ താക്കൂറിന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്നും അമ്മമാരെ അപമാനിച്ച ഉഷാ താക്കൂര്‍ മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications