രാമക്ഷേത്രത്തിന് ഗൗതം ഗംഭീര്‍ ഒരു കോടി നല്‍കി; ദില്ലിയില്‍ പിരിവ് നടത്തുന്നത് ബിജെപി
ദില്ലി: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ബിജെപി എംപി ഗൗതം ഗംഭീര്‍. തന്റെയും കുടുംബത്തിന്റെയും വകയാണ് ഈ തുകയെന്ന് മുന്‍ ക്രിക്കറ്റ് താരം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണെന്നും ഗംഭീര്‍ അവകാശപ്പെട്ടു. ദില്ലിയില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റ് അംഗമാണ് ഗംഭീര്‍. ദില്ലിയില്‍ ബിജെപി രാമ ക്ഷേത്ര നിര്‍മാണത്തിന് പിരിവ് ആരംഭിച്ചിട്ടുണ്ട്.

10, 100, 1000 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണ്‍ ഉപയോഗിച്ചാണ് പിരിവ് നടക്കുന്നത്. സാധ്യമായ തുക എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാമെന്ന് ദില്ലി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് ചഹല്‍ പറഞ്ഞു. രാമക്ഷേത്ര ഫണ്ട് പിരിവിന് ദില്ലിയിലെ പ്രചാരണത്തിന്റെ കണ്‍വീനറാണ് ഇദ്ദേഹം. 1000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്ക് ആയിട്ടാണ് നല്‍കേണ്ടത്. രാമക്ഷേത്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ വലിയ തുക സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും ഒരു കോടി രൂപയും അതിന് മുകളിലും സംഭാവന നല്‍കിയവര്‍ ഏറെയാണെന്നും കുല്‍ജീത് ചഹല്‍ പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളാണ് വിവിധ സംസ്ഥാനങ്ങളില്‍ രാമക്ഷേത്രത്തിന് വേണ്ടി പിരിവ് നടത്തുന്നത്. ആര്‍എസ്എസും വിഎച്ച്പിയും പിരിവ് തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഇതമായി ബന്ധപ്പെട്ട റാലികള്‍ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ഫണ്ട് പിരിവിന്റെ ഭാഗമായി വിഎച്ച്പി നടത്തിയ പരിപാടി ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. മധ്യപ്രദേശിലെ മൂന്നിടത്താണ് ഫണ്ട് പിരിവ് റാലിക്കിടെ കലാപമുണ്ടായത്. ഫെബ്രുവരി ഒന്ന് മുതല്‍ എല്ലാ വീടുകളിലും കയറി പിരിവ് നടത്തുമെന്ന് ചഹല്‍ പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് 5 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സംഭവന നല്‍കി. സൂറത്തിലെ വജ്ര വ്യാപാരി 11 കോടിയാണ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ഒരു ലക്ഷം രൂപ നല്‍കി.












Click it and Unblock the Notifications