എന്നെ തല്ലിച്ചതയ്ക്കാനുള്ള തിരക്കഥയാണ് തയ്യാറാക്കുന്നത്: എംപിയുടെ കത്തിനെതിരെ ഡാനിഷ് അലി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ജാതീയമായ പരാമര്‍ശം നടത്തിയെന്ന വാദത്തെ തള്ളി ഡാനിഷ് അലി. തനിക്കെതിരെ നടക്കുന്നത് വലിയൊരു ആക്രമണത്തിനുള്ള ശ്രമങ്ങളാണെന്നും ഡാനിഷ് അലി പറഞ്ഞു. രമേശ് ബിദുരി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളെ നേരത്തെ ബിജെപി എംപി നിഷികാന്ത് ദുബെ തള്ളിയിരുന്നു. എന്നാല്‍ ഡാനിഷ് അലിക്കെതിരെ കടുത്ത പരാമര്‍ശങ്ങളും നടത്തി.
ബിഎസ്പി എംപി പ്രധാനമന്ത്രിക്കെതിരെ ജാതീയമായ പരാമര്‍ശം നടത്തിയതാണ് ബിദുരിയെ പ്രകോപിപ്പിച്ചതെന്ന് ദുബെ ആരോപിച്ചു. ഒരു പരിഷ്‌കൃത സമൂഹവും രമേശ് ബിദുരി പറഞ്ഞത് അംഗീകരിക്കില്ല. പക്ഷേ ലോക്‌സഭാ സ്പീക്കര്‍ ഡാനിഷ് അലി പറഞ്ഞ തീര്‍ത്തും മോശമായ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ദുബെ പറഞ്ഞു.

ഒരു എംപിക്ക് അനുവദിച്ച സമയത്തില്‍ അദ്ദേഹത്തെ തടസപ്പെടുത്തുന്നത്, ഇരുന്ന് കൊണ്ട് സംസാരിക്കുന്നത്, എന്നിവയെല്ലാം പാര്‍ലമെന്റില്‍ ശിക്ഷ ലഭിക്കാവുന്ന കാര്യങ്ങളാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഞാനൊരു എംപിയാണ്. കൂടുതല്‍ നേരം ഈ സഭയില്‍ ഇരുന്നിട്ടുണ്ട്. ഇത്തരമൊരു ദിനം കാണേണ്ടി വരുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ലെന്നും നിഷികാന്ത് ദുബെ ട്വീറ്റ് ചെയ്തു.
ഈ ആരോപണത്തോടാണ് ഡാനിഷ് അലി പ്രതികരിച്ചത്. ദുബെയുടെ പരാമര്‍ശം തന്നെ തല്ലിച്ചതയ്ക്കാനുള്ള തിരക്കഥയുടെ ഭാഗമാണ്. വാക്കുകള്‍ കൊണ്ട് അവര്‍ തന്നെ ആക്രമിക്കുന്നത് സഭയില്‍ തുടരുന്നുണ്ടെന്നും ഡാനിഷ് അലി പറഞ്ഞു.
താന്‍ തല്ലിച്ചതയ്ക്കപ്പെടേണ്ടവനാണെന്നുള്ള തിരക്കഥയാണ് ബിജെപി തയ്യാറാക്കുന്നത്. സഭയില്‍ പരാമര്‍ശങ്ങള്‍ കൊണ്ട് തന്നെ മര്‍ദിക്കുന്നുണ്ട് ബിജെപിയെന്നും ഡാനിഷ് അലി ആരോപിച്ചു. നേരത്തെ ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ല ലോക്‌സഭയില്‍ നടക്കുന്നതിനിടെയാണ് ബിജെപി എംപി രമേശ് ബിദുരി വര്‍ഗീയ പരാമര്‍ശങ്ങള്‍ അലിക്കെതിരെ നടത്തിയത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.
നിരവധി പേരാണ് പരാമര്‍ശത്തെ അപലപിച്ചത്. രാഹുല്‍ ഗാന്ധി അലിയുടെ വീട്ടില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിദുരിക്ക് നേരത്തെ ബിജെപി കാരണം കാണിക്കല്‍ നേട്ടീസ് നല്‍കിയിരുന്നു. പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. ബിഎസ്പി നേതാവ് തന്നെ പ്രകോപിപ്പിച്ചെന്നും, പ്രധാ നമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നുമായിരുന്നു ബിദുരിയുടെ മറുപടി.












Click it and Unblock the Notifications