ഓരോ ഹിന്ദു സ്ത്രീയും നാല് പ്രസവിക്കണം: ബിജെപി എംപി
മീററ്റ്: മതപരിവര്‍ത്തന വാര്‍ത്തകള്‍ ഉണ്ടാക്കിയ വിവാദം തല്‍ക്കാലം അടങ്ങിയതേയുള്ളൂ വര്‍ഗീയ പരാമര്‍ശങ്ങളുമായി വീണ്ടും ബി ജെ പി നേതാവ് രംഗത്തെത്തി. ഓരോ ഹിന്ദു സ്ത്രീയും നാല് മക്കളെയെങ്കിലും പ്രസവിച്ചാല്‍ മാത്രമേ ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ പറ്റൂ എന്നാണ് എം പിയുടെ എം പി പറയുന്നത്. ഉന്നാവോയില്‍ നിന്നുള്ള എം പിയായ സാക്ഷി മഹാരാജിന്റെ വകയാണ് ഹിന്ദുമതം സംരക്ഷിക്കാനുള്ള ഈ വഴി.
മീററ്റില്‍ സന്ത് സമാഗമം മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സാക്ഷി മഹാരാജ് ഇക്കാര്യം പറഞ്ഞത്. നാല് ഭാര്യമാരും 40 മക്കളും എന്ന ചിന്താഗതി ഇന്ത്യയില്‍ നടക്കില്ല. ഇപ്പോള്‍ ഹിന്ദുസ്ത്രീകള്‍ ചെയ്യേണ്ടത് നാല് മക്കളെയെങ്കിലും പ്രസവിക്കുകയാണ്. അങ്ങനെ ഹിന്ദുമതത്തെ സംരക്ഷിക്കാം - സാക്ഷി മഹാരാജ് പറഞ്ഞു.

സംഘപരിവാര്‍ സംഘടനകള്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഘര്‍ വാപസി മതപരിവര്‍ത്തനമല്ല എന്നാണ് എം പിയുടെ വാദം. മതപരിവര്‍ത്തനം നടത്തുന്നവരെയും ഗോവധം നടത്തുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കാനുള്ള നിയമം കൊണ്ടുവരണമെന്നും പാര്‍ലമെന്റ് അംഗമായ സാക്ഷി മഹാരാജ് പറഞ്ഞു. അയാധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.
ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന മുദ്രാവാക്യം മുഴക്കുമ്പോള്‍ മറുവശത്ത് ബി ജെ പി നേതാക്കള്‍ വിവാദങ്ങളുണ്ടാക്കാന്‍ മത്സരിക്കുകയാണ്. യോഗി ആദിത്യനാഥ്, സാധ്വി നിരഞ്ജന്‍ ജ്യോതി, സാക്ഷി മഹാരാജ് എന്നിങ്ങനെ പോകുന്നു വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ബി ജെ പി നേതാക്കളുടെ നിര. ഇതാദ്യമായല്ല സാക്ഷി മഹാരാജ് ഇത്തരം പ്രസ്താവനനകള്‍ നടത്തുന്നത്.












Click it and Unblock the Notifications